അമുസ്ലിമായ സ്ത്രീയെ കൊന്ന് ഇസ്ലാമിക ആചാര പ്രകാരം ഖബറടക്കി, അമുസ്ലിങ്ങളെ കൊന്നൊടുക്കുന്ന നാട്
ധാക്ക: ബംഗ്ളാദേശില്‍ അമുസ്ലിങ്ങളായ വിദേശികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ പെരുകുകയാണ്. രാജ്യത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പടെയുള്ള ഭീകര സംഘടനകള്‍ പിടിമുറുക്കുന്നതോടൊപ്പം തന്നെ അക്രമങ്ങളും വര്‍ധിയ്ക്കുകയാണ്. 60കാരിയായ ജാപ്പനീസ് സ്ത്രീയെ കൊലപ്പെടുത്തി ഇസ്ലാമിക മതാചാര പ്രകാരം ഖബറടക്കിയ വാര്‍ത്തയാണ് ബംഗഌദേശില്‍ നിന്നും ഇത്തരത്തില്‍ പുറത്ത് വരുന്നത്. ഹെറോയ് മിയാറ്റ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.
വീസ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് അനധികൃതമായി താമസിച്ച സ്ത്രീയാണ് മരിച്ചത്. ഇവരെ കൊലപ്പെടുത്തി മതാചാര പ്രകാരം ഖബറടക്കിയതായാണ് പൊലീസ് സംശയിക്കുന്നത്. സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി സ്ത്രീയെ കാണാനില്ലായിരുന്നു.

ജപ്പാനിലുള്ള ബന്ധുക്കള്‍ ധാക്കയിലെത്തി നവംബര്‍ 19നാണ് പൊലീസില്‍ പരാതി നല്‍കുന്നത്. മിയാറ്റ ഒരു ഹോട്ടലില്‍ താമസിച്ചിരുന്നുവെന്നും ഇവിടത്തെ ബില്‍ പോലും അടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും വയറിളക്കം ബാധിച്ച് മരിച്ചുവെന്നുമാണ് അറസ്റ്റിലായ പ്രതികള്‍ പറയുന്നത്. സ്ത്രീയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് വിദേശികളാണ് ബംഗ്ളാദേശില്‍ കൊല്ലപ്പെട്ടത്. ഈ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തിരുന്നു.












Click it and Unblock the Notifications