കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിൽ അഗ്നിപരീക്ഷ കടന്ന് ബിജെപി; ജസ്ദാനിൽ ബിജെപിയുടെ കുൻവർജി ബവാലിയയ്ക്ക് ജയം

  • By Goury Viswanathan
Google Oneindia Malayalam News

Newest First Oldest First
4:03 PM, 23 Dec

കോലിബിറയിൽ കോൺഗ്രസ് സ്ഥാനാർത്ഥി നമൽ വിക്സൽ കൊങ്ങാടി വിജയിച്ചു. 9,658 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. 15 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് ഈ സീറ്റിൽ വിജയം നേടുന്നത്.
2:14 PM, 23 Dec

ജാർഖണ്ഡിൽ 14 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാപ്പോൾ കോൺഗ്രസ് 6,701 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു
11:38 AM, 23 Dec

ജാർഖണ്ഡിലെ കോലിബെറയിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. വോട്ടെണ്ണൽ നാലു റൗണ്ട് പിന്നിട്ടപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി 553 വോട്ടുകൾക്ക് മുമ്പിൽ
11:33 AM, 23 Dec

ജസ്ദാനിൽ കുൻവർജി വബാലിയയ്ക്ക് ജയം, കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത് 19,985 വോട്ടുകൾക്ക്
9:57 AM, 23 Dec

കോൾബിറ മണ്ഡലത്തിൽ ആദ്യ റൗണ്ട് പൂർത്തിയാകുമ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി 676 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു
9:56 AM, 23 Dec

ജാർഖണ്ഡിലെ കോൾബിറ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ ബസന്ത് സോറങും കോൺഗ്രസിന്റെ വിക്സൽ കൊങ്ങാടിയും തമ്മിലായിരുന്നു പോരാട്ടം. കോൾബിറ മണ്ഡലത്തിൽ ഝാർഖണ്ഡ് പാർട്ടി എംഎൽഎ. എനോസ് ഏക്ക കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതോടെ സ്ഥാനം ഒഴിയുകയായിരുന്നു.
9:53 AM, 23 Dec

ആറ് റൗണ്ടുകൾ പൂർത്തിയായപ്പോൾ കുൻവർജി ബവാലിയ 10,400 വോട്ടുകൾക്ക് മുന്നിൽ
9:51 AM, 23 Dec

19 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. ബിജെപി സ്ഥാനാർത്ഥി കുൻവർജി ബവാലിയ 10000 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു

അഹമ്മദാബാദ്: ഗുജറാത്തിലെ ജസ്ദാൻ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ജസ്ദാനിലെ എംഎൽഎ ആയിരുന്ന കുൻവർജി ബാവാലിയ കോൺഗ്രസ് പാർട്ടി അംഗത്വവും എംഎൽഎ സ്ഥാനവും രാജിവച്ച് ബിജെപിയിൽ ചേർന്നതോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബാവാലിയയ്ക്ക് വിജയ് രൂപാനി മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ലഭിക്കുകയും ചെയ്തു.

ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം ഇരുപാർട്ടികൾക്കും നിർണായകമാണ്. ഹിന്ദി ഹൃയദഭൂമിയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വിജയത്തിന്റെ പശ്ചാത്തലത്തിൽ ജസ്ദാൻ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അഭിമാനപോരാട്ടം കൂടിയാണ്.

bjp

കോൺഗ്രസ് വിട്ട് ബിജെപി പാളയത്തിലെത്തിയ കുൻവാർജി ബവാലിയയാണ് ബിജെപിയുടെ സ്ഥാനാർത്ഥി. രാജ്കോട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അവസർ നാകിയയായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി. എംഎൽഎ പദവിക്കായുള്ള നാകിയയുടെ കന്നിപ്പോരാട്ടമാണിത്. കോലി സമുദായത്തിന് സ്വാധീനമുള്ള മണ്ഡലമാണ് ജസ്ദാൻ.

ഡിസംബർ 20ന് നടന്ന വോട്ടെടുപ്പിൽ 71.27 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. 2.32 ലക്ഷം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ജസ്ദാനിൽ കോൺഗ്രസ് ടിക്കറ്റിൽ അഞ്ച് തവണ വിജയിച്ച വ്യക്തിയാണ് ബവാലിയ. മണ്ഡലത്തിൽ ഓരേയൊരു തവണ മാത്രമാണ് ബിജെപി സ്ഥാനാർത്ഥി വിജയിച്ചിട്ടുള്ളത്. ബവാലിയേയും നാകിയയേയും കൂടാതെ 6 സ്ഥാനാർത്ഥികൾ കൂടി മത്സരരംഗത്തുണ്ടായിരുന്നു.

സ്വയം കെട്ട് നിറച്ച് മനിതി സംഘം; സന്നിധാനത്ത് എത്താതെ തിരിച്ചു പോവില്ല, പമ്പയില്‍ സംഘര്‍ഷാവസ്ഥസ്വയം കെട്ട് നിറച്ച് മനിതി സംഘം; സന്നിധാനത്ത് എത്താതെ തിരിച്ചു പോവില്ല, പമ്പയില്‍ സംഘര്‍ഷാവസ്ഥ

English summary
Jasdan by-poll results today: Litmus test for BJP ahead of 2019 polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X