കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ണാബ് ഗോസ്വാമിക്ക് 50,000 രൂപ പിഴ; മാപ്പു പറയാനും നിര്‍ദ്ദേശം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: വാര്‍ത്ത ചര്‍ച്ചയ്ക്കിടെ പക്ഷപാതപരമായി പെരുമാറിയ ടൈസ് നൗ ചാനല്‍ അവതാരകന്‍ അര്‍ണാബ് ഗോസ്വാമിക്ക് 50,000 രൂപ പിഴ വിധിച്ചു. വിവാദമായ ജസ്ലീന്‍ കൗര്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തതില്‍ പിഴവുണ്ടെന്ന് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ വിധിച്ചത്. സംഭവത്തില്‍ മാപ്പു പറയാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ആംആദ്മി പ്രവര്‍ത്തകയായ ജസ്ലീന്‍ കൗറിനോട് സര്‍വജീത് കൗര്‍ എന്ന ചെറുപ്പക്കാരന്‍ മോശമായി പെരുമാറിയെന്നും അപമാനിക്കാന്‍ ശ്രമിച്ചെന്നുമുള്ള സംഭവത്തിലാണ് അര്‍ണാബ് ഗോസ്വാമി പക്ഷപാതപരമായി പെരുമാറിയത്. ഫേസ്ബുക്കില്‍ സര്‍വജീത് സിംഗിന്റെ ചിത്രം സഹിതം പോസ്റ്റു ചെയ്തായിരുന്നു ജസ്ലീന്‍ കൗര്‍ ആരോപണം ഉന്നയിച്ചത്.

arnab

ടൈംസ് നൗവില്‍ സംഭവം ചര്‍ച്ചയ്‌ക്കെടുത്ത അര്‍ണാബ് ലൈംഗിക വൈകൃതന്‍ എന്നര്‍ത്ഥം വരുന്ന 'പെര്‍വെര്‍ട്ടഡ്'് എന്ന്് വിളിച്ചാണ് ചര്‍ച്ചയില്‍ സര്‍വജീത് കൗറിനോട് പെരുമാറിയത്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കാതെയായിരുന്നു അര്‍ണാബിന്റെ പക്ഷപാതപരമായ പെരുമാറ്റം. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ഒരാളെ കുറ്റവാളിയാക്കിയായിരുന്നു അര്‍ണാബ് ചര്‍ച്ച നയിച്ചത്. ജസ്ലീന്‍ കൗറിന്റെ ആരോപണം നിഷേധിക്കുന്ന തരത്തില്‍ ദൃക്‌സാക്ഷി പിന്നീട് പ്രതികരിക്കുകയും ചെയ്തു.

നേരത്തെ ജെഎന്‍യു വിഷയത്തിലും അര്‍ണാബ് പക്ഷപാതപരമായ നിലപാട് സ്വീകരിച്ച് ചര്‍ച്ച നടത്തിയത് ഏറെ വിവാദമായിരുന്നു. എഡിറ്റ് ചെയ്ത ദൃശ്യങ്ങളുടെ പിന്‍ബലത്തില്‍ കനയ്യ കുമാറിനെ രാജ്യദ്രോഹിയാക്കുന്ന തരത്തിലുള്ള ചര്‍ച്ചയാണ് അര്‍ണാബ് നടത്തിയിരുന്നത്.

English summary
Jasleen Kaur Case; TimesNow Fined Rs 50,000 by NBSA For Wrongly Covering
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X