കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിന്നോട്ടില്ല, സമരം തുടരും, 2.30ന് തന്നെ പോലീസിനെ അറിയിച്ചിട്ടും.. ഐഷി ഘോഷ് പറയുന്നു!

Google Oneindia Malayalam News

ദില്ലി: ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ ഞായറാഴ്ച വൈകിട്ട് ആക്രമിക്കപ്പെട്ടത് സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡണ്ട് ഐഷി ഘോഷ് അടക്കമുളളവരാണ്. തലയിലൂടെ രക്തമൊഴുകിക്കൊണ്ട് ഐഷി നില്‍ക്കുന്ന ചിത്രം രാജ്യത്തെ ഒട്ടാകെ ഞെട്ടിച്ചു. ദില്ലിയില്‍ എയിംസില്‍ പ്രവേശിപ്പിക്കപ്പെട്ട ഐഷിയെ ഇന്ന് രാവിലെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ക്യാംപസ്സില്‍ നടന്നതിനെ കുറിച്ച് ഐഷി ഘോഷ് പറയുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ തങ്ങള്‍ക്ക് സുരക്ഷിതത്വം തോന്നുന്നില്ലെന്നും അപരിചിതരായ നിരവധി പേര്‍ ക്യാംപസ്സില്‍ കൂടി നില്‍ക്കുന്നുവെന്നും പോലീസിനെ അറിയിച്ചിരുന്നുവെന്ന് ഐഷി ഘോഷ് പറയുന്നു. അധ്യാപകരുടെ സംഘടന സമാധാനപരമായി പ്രതിഷേധിക്കുന്നതിനിടെയാണ് മുഖംമൂടി ധരിച്ച ആളുകള്‍ ക്യാംപസ്സില്‍ കടന്ന് കയറുകയും ആക്രമണം നടത്തുകയും ചെയ്തത്.

JNU

അതിക്രൂരമായാണ് മുഖംമൂടി ധരിച്ച ഗുണ്ടകള്‍ തന്നെ ആക്രമിച്ചത്. താന്‍ രക്തമൊലിപ്പിച്ചിരിക്കുകയായിരുന്നു. അതിക്രൂരമായി തന്നെ മര്‍ദ്ദിച്ചുവെന്നും ഐഷി പറയുന്നു. കുറേയധികം രക്തം തനിക്ക് നഷ്ടപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ ഒരു ആംബുലന്‍സ് വിളിച്ച് തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഇന്ന് രാവിലെയാണ് എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. മുട്ടുമടക്കില്ലെന്നും ജെഎന്‍യുവില്‍ തുടര്‍ സമരങ്ങള്‍ ഉണ്ടാകുമെന്നും ഐഷി പറഞ്ഞു.

ആക്രമിക്കപ്പെട്ടുവെങ്കിലും സമരമുഖത്ത് നിന്ന് ഐഷി ഘോഷിനെ തിരികെ വിളിക്കില്ലെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇന്ന് തങ്ങളുടെ മകളാണ് ആക്രമിക്കപ്പെട്ടത് എങ്കില്‍ നാളെ അത് തങ്ങളാവാം എന്നാണ് ഐഷിയുടെ മാതാപിതാക്കള്‍ പറയുന്നത്. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം തുടരുകയാണ്. വൈസ് ചാന്‍സലര്‍ക്കാണ് ക്യാംപസ്സിനുളളിലെ അക്രമ സംഭവങ്ങള്‍ക്ക് ഉത്തരവാദിത്തമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിക്കുന്നു. വിസി രാജി വെയ്ക്കുന്നത് വരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

English summary
Jawaharlal Nehru students' union chief Aishe Ghos about Goons' attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X