കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജവാന്റെ ആത്മഹത്യ: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസ്, മരണത്തിന് പിന്നില്‍ സ്റ്റിംഗ് ഓപ്പറേഷന്‍!!

Google Oneindia Malayalam News

ദില്ലി: മലയാളി ജവാന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തു. നിരോധിത മേഖലയില്‍ പ്രവേശിച്ചതിനും ജവാനുമായി സംസാരിച്ചതിനുമാണ് കേസ്. ക്വിന്റ് വെബ്ബ്‌സൈറ്റിന്റെ മാധ്യമപ്രവര്‍ത്തക പൂനം അഗര്‍വാളിനെതിരെയാണ് കേസെടുത്തിട്ടുള്ളത്. കൊല്ലം സ്വദേശി ലാന്‍സ് നായിക് റോയ് മാത്യു ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കേസെടുത്തത്.

ജവാന്റെ അഭിമുഖം മാധ്യമപ്രവര്‍ത്തക ഒളിക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. സൈന്യത്തിന്റെ പരാതിയെ തുടര്‍ന്നാണ് നാസിക് പോലീസ് സംഭവത്തില്‍ കേസെടുത്തത്. സൈന്യത്തില്‍ താന്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും സഹായക് സംവിധാനങ്ങളെക്കുറിച്ചും റോയ് പറഞ്ഞ വിവരങ്ങള്‍ ഇവര്‍ ഒളിക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്നാണ് ജവാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് രണ്ടിന് ആളൊഴിഞ്ഞ ആര്‍മി ബാരക്കില്‍ സീലിംഗില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു റോയ് മാത്യവിന്റെ മൃതദേഹം കണ്ടെത്തിയത്. ക്വിന്റ്് പ്രസിദ്ധീകരിച്ച സഹായക് സംവിധാനത്തിന്റെ വാര്‍ത്ത വൈറലായതിന് പിന്നാലെയായായിരുന്നു ജവാന്റെ ആത്മഹത്യ.

mathew-lance-naik

നിരോധിത പ്രദേശത്ത് പ്രവേശിക്കുകയും ഒളിക്യാമറ ഉപയോഗിച്ച് സൈന്യത്തിന്റെ നിയന്ത്രണത്തിലിരിക്കുന്ന പ്രദേശത്തെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇത് അനുവദിക്കാനാില്ലെന്നും കാണിച്ച് സൈന്യം പോലീസിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. അപേക്ഷ സ്വീകരിച്ച മഹാരാഷ്ട്ര പോലീസ് കേസെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകയെ ചോദ്യം ചെയ്യുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ആത്മഹത്യയ്്ക്ക് പ്രേരിപ്പിച്ചു എന്നുതുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പൂനത്തിനെതിരെ കേസെടുത്തത്.

ദിയോദാലിയിലെ സൈനിക മേഖലയില്‍ അതിക്രമിച്ചു കടന്ന മാധ്യമപ്രവര്‍ത്തക ഒളിക്യാമറയില്‍ ജവാന്റെ അഭിമുഖവും ദൃശ്യങ്ങളും പകര്‍ത്തുകയായിരുന്നു. എന്നാല്‍ സൈന്യം റോയ് മാത്യുവിനെതിരെ അന്വേഷണം നടത്തിയതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യയെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ വാദം.

English summary
Nashik police on Monday booked a journalist with The Quint under sections of the Official Secrets Act and the Indian Penal Code for criminal trespass and abetment to suicide in the alleged suicide of Lance Naik Roy Mathew.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X