കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് വാദം പച്ചക്കള്ളം!!ഇവനാണാ കിരാതന്‍!! സൈനികരുടെ തലയെടുത്ത് വെറി തീര്‍ത്ത പിശാച്!!

പ്രതികാരം ചെയ്യാന്‍ സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയത് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: തിങ്കളാഴ്ച നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണം ഇന്ത്യയ്ക്ക് ഒരിക്കലും പൊറുക്കാനാകില്ല. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തി എന്ന് മാത്രമല്ല, ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ട് സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കുകയും ചെയ്തിരുന്നു. ഇതിന് പാകിസ്ഥാന് വ്യക്തമായ മറുപടി നല്‍കണമെന്ന ആവശ്യം ഇതിനോടകം തന്നെ ഉയര്‍ന്നു കഴിഞ്ഞിരിക്കുകയാണ്.

ഇന്ത്യയിലെ പാക് ഹൈക്കമ്മീഷ്ണര്‍ അബ്ദുള്‍ ബാസിദിനെ വിളിച്ച് വരുത്തി ഇന്ത്യ ഇതിനോടകം പ്രതിഷേധം അറിയിക്കുകയും ചെയ്തിരിക്കുകയാണ്. പട്ടാളക്കാരുടെ മൃതദേഹം വികൃതമാക്കിയത് പാകിസ്ഥാനല്ലെന്നാണ് പാക് ഹൈക്കമ്മീഷ്ണര്‍ പറയുന്നത്. എന്നാല്‍ പാകിസ്ഥാന്‍ പറയുന്നത് പച്ചക്കള്ളമാണെന്നാണ് ഇന്റലിജന്‍സിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.

 ഇന്റലിജന്‍സ് പറയുന്നത്

ഇന്റലിജന്‍സ് പറയുന്നത്

ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കി പ്രതികാരം ചെയ്തത് പാക് സൈന്യം തന്നെയാണെന്നാണ് വിവരം. സൈനിക വൃത്തങ്ങളെയും ഇന്റലിന്‍സ് വിഭാഗത്തെയും ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് ഇക്കാര്യം റിപ്പോര്‍ട്ട ചെയ്തിരിക്കുന്നു. ഇത്തരത്തില്‍ പ്രതികാരം ചെയ്യാന്‍ സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയത് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 തിരിച്ചടിക്ക് പ്രതികാരം

തിരിച്ചടിക്ക് പ്രതികാരം

നിയന്ത്രണ രേഖയില്‍ കയറി പാക് സൈന്യം ആക്രമണം നടത്തി സൈനികരുടെ മൃതദേഹം വികൃതമാക്കിയ സംഭവത്തിന് തലേദിവസം പാക് സൈനിക മേധാവ് ഹജ് പീറിലെ സൈനിക മേഖലകളില്‍ സന്ദര്‍ശനം നടത്തിയിരുന്നതായി വിവരങ്ങളുണ്ട്. അപ്പോഴായിരുന്നു സൈനികര്‍ക്ക് ഇത്തരത്തിലൊരു പൈശാചിക നിര്‍ദേശം നല്‍കിയതെന്നായിരുന്നു വിവരം. ഏപ്രില്‍ 17ന് പാക് സൈന്യത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിക്ക് പ്രതികാരമായിട്ടാണ് ഈ നടപടിയെന്നാണ് സൈനിക കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചനകള്‍.

 പത്തോളം സൈനികര്‍ കൊല്ലപ്പെട്ടു

പത്തോളം സൈനികര്‍ കൊല്ലപ്പെട്ടു

ഏപ്രില്‍ 17ന് രാജൗറിയിലെ ജനവാസ മേഖലയിലേക്കും സൈനിക പോസ്‌ററുകള്‍ക്കു നേരെയും പാക് സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതിന് വ്യക്തമായ തിരിച്ചടി ഇന്ത്യന്‍ സൈന്യവും നല്‍കി. ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ പത്തോളം പാക് സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം.

 അശാന്തം

അശാന്തം

അതേസമയം ഉറി ആക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തോടെ മേഖല അശാന്തമായിരുന്നുവെന്നാണ് റിപ്പേര്‍ട്ടുകള്‍. ഇന്ത്യയുമായുള്ള കലഹം പാകിസ്ഥാന് വന്‍ നഷ്ടമുണ്ടാക്കുമെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. നിയന്ത്രണ രേഖയിലെ സൈനിക ദൗര്‍ബല്യം പാകിസ്ഥാന്‍ മനസിലാക്കുന്നതിന് പകരം ഇന്ത്യയ്ക്ക് ഭീഷണിയാകാന്‍ ശ്രമിക്കുകയാണെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

 വൈകാരിത പ്രകോപനം

വൈകാരിത പ്രകോപനം

അതിര്‍ത്തിയില്‍ രണ്ട് മുതല്‍ 2.25 ലക്ഷം വരെയാണ് ഇന്ത്യയുടെ സൈനിക ബലം. ഇതിന് സമാന്തരമായിട്ടാണ് പാകിസ്ഥാന്റെ എക്‌സ് കോര്‍പ്‌സ് നിലയുറപ്പിച്ചിട്ടുള്ളത്. 1.25 ലക്ഷം വരെയാണ് അതിര്‍ത്തിയിലെ പാകിസ്ഥാന്റെ സൈനിക ശേഷി. എണ്ണത്തിലും സൈനിക ശേഷിയിലും മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയെ തീവ്ര വൈകാരിക പ്രകോപനങ്ങള്‍ സൃഷ്ടിച്ച് അട്ടിമറിക്കാനാണ് പാകിസ്ഥാന്റെ ശ്രമം.

 കൃഷ്ണഗാട്ടി ആക്രമണം

കൃഷ്ണഗാട്ടി ആക്രമണം

പാക് ജനറല്‍ ബജ്വ കശ്മീര്‍ പ്രധാന അജണ്ടയായിട്ടാണ് പരിഗണിച്ചിരിക്കുന്നത്. കശ്മീറിലെ ആക്രമണങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ബജ്വ നേരത്തെ വ്യക്തമാക്കിയിരുന്നു. കെല്‍, ഭീംബെര്‍, ഹജ പിര്‍ എന്നിവിടങ്ങളില്‍ ബജ്വ സന്ദര്‍ശനം നടത്തിയിരുന്നു. കൃഷ്ണഗാട്ടിയില്‍ 250 മീറ്ററോളം ഉള്ളിലേക്ക് കയറിയാണ് പാക് സൈന്യം ആക്രമണം നടത്തിയത്.

നിര്‍ദേശം

നിര്‍ദേശം

ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയ പാകിസ്ഥാന് തിരിച്ചടി നല്‍കുമെന്ന് സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരുന്നു. ശക്തമായി തിരിച്ചടിക്കാന്‍ സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരങ്ങള്‍ കൃഷ്ണഗാട്ടിയിലെ ക്രൂരതയോടെ ഇന്ത്യ പാക് ബന്ധം വീണ്ടും വഷളായിരിക്കുകയാണ്.

English summary
The attack on LoC, which led to mutilation of two Indian jawans last Monday, is believed to have been instructed by Pakistan Army chief General Qamar Javed Bajwa, who had visited army positions in Haji Pir a day earlier.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X