കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത സ്വയം വലയില്‍ കുടുങ്ങിയതാണെന്ന് കരുണാനിധി

  • By Gokul
Google Oneindia Malayalam News

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ജയലളിതയെ ഡിഎംകെ ആണ് ജയിലിലാക്കിയതെന്ന അണികളുടെ ആരോപണത്തിനെതിരെ ഡി.എം.കെ നേതാവ് എം. കരുണാനിധി രംഗത്തെത്തി. ജയലളിതയെ ആരും വലയിലാക്കിയതല്ലെന്നും അവര്‍ തനിയെ വലയില്‍ കുടുങ്ങുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ജയലളിതയ്‌ക്കെതിരായ കേസ് കെട്ടിച്ചമച്ചതല്ല. അവര്‍ തന്നെയാണ് അതിന്റെ ഉത്തരവാദി. ജയിലില്‍ ഇരുന്ന് തനിക്ക് സംഭവിച്ച തെറ്റുകളില്‍ നിന്നും പാഠം പഠിക്കാനാണ് അവര്‍ ശ്രമിക്കേണ്ടതെന്നും കരുണാനിധി വ്യക്തമാക്കി. ഇനിയൊരിക്കല്‍ അധികാരത്തില്‍ തിരിച്ചുവരികയെന്നത് ജയലളിതയുടെ സ്വപ്‌നം മാത്രമായി അവശേഷിക്കുമെന്നും കരുണാനിധി കൂട്ടിച്ചേര്‍ത്തു.

karunanidhi

ജയലളിത ജയിലിലായതിനുശേഷം ഇതാദ്യമായാണ് അദ്ദേഹം അതേക്കുറിച്ച് പ്രതികരിക്കുന്നത്. ജയലളിതയുടെ ജയില്‍വാസം സഹതാപ തരംഗമായി മാറുകയാണെന്ന വിലയിരുത്തലുകള്‍ ഉണ്ടായതോടെയാണ് കരുണാനിധി പ്രതികരണവുമായി രംഗത്തെത്തിയത്. ജയലളിതയുടെ അണികള്‍ ഡിഎംകെയ്ക്ക് എതിരെ അക്രമം അഴിച്ചുവിട്ടിരുന്നു.

മുഖ്യമന്ത്രിയായിരിക്കുന്ന വേളയില്‍ ഏകദേശം 66 കോടിയോളം രൂപ അനധികൃതമായി സമ്പാദിച്ചെന്ന കേസിലാണ് ജയലളിതയെ കോടതി നാലുവര്‍ഷത്തേക്ക് ശിക്ഷിച്ചിരിക്കുന്നത്. കര്‍ണാടക ജയിലില്‍ കഴിയുന്ന അവര്‍ക്ക് കഴിഞ്ഞദിവസം ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ജയലളിത.

English summary
Jayalalithaa built her own trap says Karunanidhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X