മരിച്ചിട്ടും ജയലളിതയ്ക്ക് രക്ഷയില്ല!! അനധികൃത സ്വത്ത് കേസില്‍ ജയലളിതയ്ക്കും ശിക്ഷ!!
ജയലളിതയെ കേസില്‍ നിന്ന് ഒഴിവാക്കിയ വിധി പുനഃപരിശോധിക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ദില്ലി: മരിച്ചിട്ടും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ വിടാതെ പിന്‍തുടരുകാണ് അനധികൃത സ്വത്ത് കേസ്. അനധികൃത സ്വത്ത് കേസിലെ ഫെബ്രുവരി 14ലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍.
66 കോടിയുടെ അനധികൃത സ്വത്ത് കേസില്‍ ജയലളിതയുടെ തോഴി ശശികല, വളര്‍ത്തു മകന്‍ സുധാകരന്‍, ഇളവരശി എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫെബ്രുവരി 14ന് ഇവര്‍ക്ക് നാല് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചത്. ഇതിനു പുറമെ പിഴയും ചുമത്തിയിരുന്നു. എന്നാല്‍ ജയലളിതയെ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരെയാണ് കര്‍ണാടക വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.

തെറ്റായ വിധി
ജയലളിതയെ കേസില്‍ നിന്ന് ഒഴിവാക്കിയ വിധി പുനഃപരിശോധിക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ജയലളിതയെ കേസില്‍ നിന്നൊഴിവാക്കിയ കോടതി വിധി തെറ്റാണെന്നും കര്‍ണാടക പറയുന്നു.

പരിഗണിക്കണം
വിധിയില്‍ മരണം മാനദണ്ഡമാക്കരുതെന്നാണ് കര്‍ണാടകയുടെ ആവശ്യം. കേസില്‍ ഉള്‍പ്പെട്ട പ്രതി വിധി പ്രഖ്യാപിച്ച ശേഷമാണ് മരിക്കുന്നതെങ്കില്‍ അവര്‍ക്ക് ഇളവ് നല്‍കാറില്ലെന്നും വിധി പ്രഖ്യാപിക്കുന്നതിന് മുമ്പ് മരിക്കുന്നവരുടെ കാര്യത്തിലും ഇതേ രീതി സ്വീകരിക്കണമെന്നാണ് കര്‍ണാടകയുടെ ആവശ്യം.

ജയലളിതയെ ഒഴിവാക്കി
66 കോടിയുടെ അനധികൃത സ്വത്ത് കേസില്‍ ഫെബ്രവരിന് 14ന് വിധി പ്രഖ്യാപിച്ച സുപ്രീംകോടതി കേസിലെ മററ് പ്രതികളായ ശശികല, സുധാകരന്‍, ഇളവരശി എന്നിവരെ നാല് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇവര്‍ ബംഗലൂരുവിലെ ജയിലിലാണ് ഇപ്പോള്‍. മരിച്ചതിനാല്‍ ജയലളിതയ്‌ക്കെതിരായ കേസ് അവസാനിപ്പിക്കുയായിരുന്നു.

സുപ്രീംകോടതി വിധിയുമില്ല
മരണത്തെ തുടര്‍ന്ന് കേസില്‍ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച് ഭരണഘടനയിലോ സുപ്രീകോടതി വിധിയിലോ പറയുന്നില്ലെന്ന് കര്‍ണാടക ചൂണ്ടിക്കാട്ടുന്നു. കൂടാതെ 2013ലെ സുപ്രീംകോടതി വിധിയില്‍ സിവില്‍ കേസിലും തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികളിലും കേസിലെ വിധി വരുന്നതിന് മുമ്പ് പ്രതി മരിച്ചാലും ഇളവ് നല്‍കരുതെന്ന് വ്യക്തമാക്കുന്നുണ്ടെന്നും കര്‍ണാടക വ്യക്തമാക്കുന്നു.

പിഴ ചുമത്തണം
മരിച്ച ജയലളിതയ്ക്ക് ജയില്‍ ശിക്ഷ നല്‍കണമെന്നല്ല പറയുന്നതെന്നും എന്നാല്‍ പിഴ ചുമത്താമെന്നും കര്‍ണാടക പറയുന്നു. അനധികൃതമായി സ്വത്ത് സമ്പാദിച്ചതാണ് ജയലളിതയ്‌ക്കെതിരായ കേസെന്നും അതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കുന്നത് ശരിയല്ലെന്നും കര്‍ണാടക.

കര്‍ണാടകയുടെ ആവശ്യം
അനധികൃത സ്വത്ത് കേസില്‍ ജയലളിതയ്‌ക്കെതിരെ കീഴ്‌ക്കോതി വിധിച്ച ശിക്ഷ നടപ്പാക്കണമെന്നാണ് കര്‍ണാടകയുടെ ആവശ്യം. ജയില്‍ ശിക്ഷയും പിഴയുമാണ് വിധിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ പ്രതികളെ വെറുതെ വിടുകയായിരുന്നു. ഇതിനെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് വീണ്ടും ശിക്ഷ വിധിച്ചത്.

ശശികലയുടെ സത്യപ്രതിജ്ഞ
2016 ഡിസംബര്‍ അഞ്ചിനാണ് ജയലളിത മരിച്ചത്. ഇതിനു പിന്നാലെ തമിഴ്‌നാട്ടിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്കിടെയാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്. ജയലളിതയുടെ പിന്‍ഗാമിയായി അധികാരത്തിലെത്താന്‍ ശശികല ശ്രമിക്കുമ്പോഴാണ് കോടതി ശിക്ഷിച്ചത്.












Click it and Unblock the Notifications