ജയലളിതയും ശശികലയും തമ്മില്‍....വീഡിയോ പുറത്തുവിടുമെന്ന്!! ഇനിയെല്ലാം വ്യക്തമാവും....

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ഇതുവരെ തീര്‍ന്നിട്ടില്ല. ജയലളിതയുടേത് കൊലപാതകമാണെന്നും പിന്നില്‍ തോഴിയായ വി കെ ശശികലയാണെന്നുമുള്ള തരത്തില്‍ നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ശശികലയുമായി അടിച്ചുപിരിഞ്ഞ മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ഒപിഎസ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ശശികലയുടെ സഹോദരീപുത്രന്‍ രംഗത്തുവന്നത്. ജയന്ത് ദിവാകരനാണ് ഫേസ്ബുക്ക് പേജിലൂടെ ഞെട്ടിക്കുന്ന വെളിപ്പടുത്തല്‍ നടത്തിയത്.

വീഡിയോ കൈവശമുണ്ട്

ചെന്നൈ ആശുപത്രിയില്‍ ജയലളിത ചികില്‍സയില്‍ കഴിഞ്ഞപ്പോഴുള്ള അവസാന നാളുകളിലെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നാണ് ജയന്ത് അവകാശപ്പെട്ടത്. ഈ വീഡിയോ കണ്ടാല്‍ ജയലളിതയും ശശികലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമാവുമെന്നും ഇയാള്‍ പറയുന്നു.

 ഒപിഎസിനുള്ള മറുപടി

ജയലളിതയുടെ മരണത്തില്‍ ശശികലയ്ക്കു പങ്കുണ്ടെന്നും സിബിഐ അന്വേഷിക്കണമെന്നും നിരന്തരം ആവശ്യപ്പെടുന്ന ഒ പനീര്‍ശെല്‍വത്തിനുള്ള മറുപടി കൂടിയാണ് ജയന്തിന്റെ പുതിയ പോസ്റ്റെന്നാണ് വിലയിരുത്തുന്നത്.

മരിച്ചത് ഡിസംബറില്‍

ഡിസംബര്‍ അഞ്ചിനാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വച്ചു ജയലളിത അന്ത്യശ്വാസം വലിച്ചത്. മരണത്തിനു ശേഷം പാര്‍ട്ടിയിലെ ഒരു വിഭാഗം ശശികലയ്‌ക്കെതിരേ രംഗത്തുവന്നിരുന്നു. പാര്‍ട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശശികല ജയലളിതയെ കൊല ചെയ്യുകയായിരുന്നുവെന്നും ഇവര്‍ ആരോപിച്ചു.

ജയാനന്തിന്റെ പോസ്റ്റ്

കൊലപാതകമെന്ന് പലരും ആരോപിച്ചപ്പോഴും ജയലളിതയുടെ ചിത്രം ശശികല പുറത്തുവിട്ടിരുന്നില്ല. അതുകൊണ്ടു തന്നെ അവരുടെ ശത്രുക്കള്‍ക്ക് ഇതു കാണാനും സാധിച്ചില്ല. മരണം വരെ ജയലളിതയെ ശശികല അങ്ങേയറ്റം ആദരിച്ചിരുന്നു. ഉചിതമായ യാത്രയയപ്പുമാണ് ചിന്നമ്മ നല്‍കിയത്. എന്നാല്‍ ഒപിഎസ് വോട്ട് പിടിക്കുകയെന്ന ലക്ഷ്യത്തോടെ ജയലളിതയെ ശവപ്പെട്ടിയില്‍ കിടത്തി പരേഡ് നടത്തുകയായിരുന്നുവെന്ന് ജയാനന്ത് പോസ്റ്റില്‍ കുറിച്ചു.

വീഡിയോയില്‍ കാണാം

ആശുപത്രിയില്‍ വച്ച് ജയലളിതയും ശശികലയും നല്ല രീതിയില്‍ പെരുാറുന്നതിന്റെ വീഡിയോ എന്റെ കൈവശമുണ്ട്. അതു പുറത്തുവിട്ടാല്‍ പിഎസ് പാണ്ഡ്യനും മനോജ് പാണ്ഡ്യനും എന്തു ചെയ്യുമെന്നും ജയാനന്ത് തന്റെ പോസ്റ്റിലൂടെ ചോദിച്ചു. പനീര്‍ശെല്‍വം ക്യാംപിലുള്ള സഹോദരങ്ങള്‍ കൂടിയായ ഇരുവരുമാണ് ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആദ്യമായി ആരോപിച്ചത്.

മരണശേഷം

ജയലളിതയുടെ മരണത്തിനു ശേഷം അണ്ണാ ഡിഎംകെയില്‍ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ കുറച്ചൊന്നുമല്ല. ശശികലയും പനീര്‍ശെല്‍വവും രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ആര്‍കെ നഗറില്‍ ജയലളിതയുടെ സീറ്റിലേക്കുള്ള ഉപ തിരഞ്ഞെടുപ്പില്‍ രണ്ടു വ്യത്യസ്ത ചിഹ്നങ്ങളിലാണ് ശശികല, പനീര്‍ശെല്‍വം പക്ഷങ്ങള്‍ മല്‍സരിക്കുന്നത്.

ശശികലയെ പുറത്താക്കി

പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായ ശശകിലയെയും അനന്തരവനും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറുമായ ടിടിവി ദിനകരനെയും ദിവസങ്ങള്‍ക്കു മുമ്പ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുള്‍പ്പെടുന്ന വിഭാഗം പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു. ഇതോടെ പനീര്‍ശെല്‍വം പക്ഷവുമായി ഈ ഗ്രൂപ്പ് ലയിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും വന്നു. എന്നാല്‍ ലയനം സംബന്ധിച്ച് ചര്‍ച്ചകളുണ്ടെങ്കിലും ഇരു വിഗാങ്ങളും ചില നിലപാടുകള്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ ഇതു നീണ്ടുപോവുകയാണ്.

English summary
Sasikala Natarajan's nephew Jeyanandh Dhivakaran has threatened to reveal clips from the last days of J Jayalalithaa in a Chennai hospital.
Please Wait while comments are loading...