ജയലളിതയെ ജയിലിലാക്കിയത് അര്‍ണോള്‍ഡ്?
ചെന്നൈ: എന്തിനും ഏതിനും വിശ്വാസത്തെ കൂട്ടു പിടിക്കുന്നവരാണ് തമിഴ്‌നാട്ടുകാര്‍. ക്ഷേത്രവും കോവിലും പൂജയുമൊന്നുമില്ലാത്ത തമിഴ് ജനത സങ്കല്‍പ്പുക്കാന്‍പോലുമാകില്ല. വിശ്വാസത്തിനൊപ്പം അന്ധവിശ്വാസങ്ങള്‍ക്കും തമിഴ്ജനതയെ തോല്‍പ്പിക്കാന്‍ മറ്റുപ്രദേശത്തുകാര്‍ക്ക് കഴിയില്ല. ഏറ്റവുമൊടുവില്‍ തങ്ങളുടെ പ്രിയപ്പെട്ട നേതാവും മുഖ്യമന്ത്രിയുമായ ജയലളിത ജയിലില്‍ എത്തിയതിനും വിചിത്രമായ കാരണം കണ്ടുപിടിച്ചിരിക്കുകയാണ് ചിലര്‍.
കൊട്ടിഘോഷിച്ചെത്തിയ ഹോളിവുഡ് നടന്‍ അര്‍ണോള്‍ഡ് ഷ്വാസ്‌നെഗ്ഗര്‍ ജയലളിതയെ സന്ദര്‍ശിച്ചതിനുശേഷമാണ് അവര്‍ക്ക് ദുരിതകാലം തുടങ്ങിയതെന്നാണ് ചില വിരുതന്മാരുടെ കണ്ടെത്തല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരമൊരു പ്രചാരം പുറത്തുവന്നിരിക്കുന്നത്. എന്നാല്‍, ചിലര്‍ തമാശരൂപേണ അടിച്ചുവിട്ടത് വൈറലാകുകയായിരുന്നെന്നും പറയുന്നുണ്ട്.

ഐ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിംഗിനായാണ് അര്‍ണോള്‍ഡ് ചെന്നൈയിലെത്തിയത്. ജയലളിതയുടെ ജനകീയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേട്ടറിഞ്ഞ അര്‍ണോള്‍ഡ് അവരെ നേരിട്ട് കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതിനാല്‍ അതിനിള്ള സൗകര്യവും സംഘാടകര്‍ ഒരുക്കിക്കൊടുത്തിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും 20 മിനിറ്റ് കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
സിനിമയില്‍ ഏറെക്കാലം അഭിനയിക്കുകയും ശേഷം രാഷ്ട്രീയത്തിലിറങ്ങി വെന്നിക്കൊടി പാറിക്കുകയും ചെയ്ത വ്യക്തികളാണ് ഇരുവരും. അതേസമയം, താന്‍ ഒരാഴ്ചമുന്‍പ് കണ്ടുമുട്ടിയ ജയലളിത ജയിലിലായവിവരം അര്‍ണോള്‍ഡ് അറിഞ്ഞുകാണുമോ എന്നും ആരാധകര്‍ക്ക് സംശയമുണ്ട്. അറിഞ്ഞില്ലെങ്കില്‍ അര്‍ണോള്‍ഡിന്റെ സോഷ്യല്‍ അക്കൗണ്ട് വഴി അറിയിക്കാനും ചില വിരുതന്മാര്‍ തയ്യാറാണ്.


Click it and Unblock the Notifications