കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

352 മുലയൂട്ടല്‍ കേന്ദ്രങ്ങളുമായി ജയലളിത

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: യാത്രചെയ്യുന്ന അമ്മമാര്‍ക്ക് സൗകര്യപ്രദമായി മക്കള്‍ക്ക് മുലയൂട്ടാനായി തമിഴ്‌നാട്ടില്‍ 352 മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചു. അന്താരാഷ്ട്ര മുലയൂട്ടല്‍ വാരത്തോടനുബന്ധിച്ചാണ് ജയലളിതയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചത്. സംസ്ഥാനത്തെ പ്രധാന ബസ് സ്റ്റാന്‍ഡുകളോടനുബന്ധിച്ചാവും മുലയൂട്ടല്‍ കേന്ദ്രങ്ങള്‍.

വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ജയലളിതയുടെ ഉദ്ഘാടനം. തിരുച്ചിറപ്പള്ളി, മധുരൈ ഉള്‍പ്പെടെ ഏഴ് സര്‍ക്കാര്‍ ആശുപത്രിയില്‍ കുട്ടികള്‍ക്കായി മുലപ്പാല്‍ ബാങ്കുകള്‍ക്കും ജയലളിത തുടക്കമിട്ടു. മുലയൂട്ടല്‍ കേന്ദ്രങ്ങളില്‍ അമ്മാര്‍ക്കായി ചെറിയ മേശയും ബെഞ്ചുകളും ഒരുക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

breast-feeding-boldsky

തിരുച്ചിറപ്പള്ളി, മധുരൈ, കോയമ്പത്തൂര്‍, തേനി, സേലം, തഞ്ചാവൂര്‍, എഗ്മോര്‍ എന്നിവിടങ്ങളിലായാണ് മില്‍ക്ക് ബാങ്കുകള്‍ തുടങ്ങിയത്. പത്തുലക്ഷം രൂപ വിലവരുന്ന ഉപകരണങ്ങള്‍ മില്‍ക്ക് സൂക്ഷിക്കാനായി സ്ഥാപിച്ചിട്ടുണ്ട്. മൂന്നുമാസത്തോളം കാലം മുലപ്പാല്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ഈ ഉപകരണങ്ങള്‍ സഹായിക്കും. അമ്മമാരില്‍ നിന്നും മുലപ്പാല്‍ ലഭിക്കാത്ത കുട്ടികള്‍ക്ക് ഇവിടെനിന്നും വാങ്ങി നല്‍കാവുന്നതാണ്.

യാത്രചെയ്യുന്ന അമ്മമാര്‍ക്ക് പൊതുസ്ഥലത്തുവെച്ച് കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കുന്നതിനുള്ള ബുദ്ധമുട്ട് ഒഴിവാക്കാനാണ് പ്രത്യേക കേന്ദ്രങ്ങള്‍ തുടങ്ങിയിരിക്കുന്നത്. ഇതോടെ യാത്രയ്ക്കിടയില്‍ കുട്ടികള്‍ക്കും അമ്മമാര്‍ക്കും ബുദ്ധിമുട്ട് ഇതോടെ മാറ്റാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഓഗസ്ത് ഒന്നുമുതല്‍ ഏഴുവരെയാണ് മുലയൂട്ടല്‍ വാരം.

English summary
Jayalalithaa launches 352 lactating mothers' rooms, milk banks in Tamil Nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X