ഒപിഎസ് പണികൊടുത്തു; വേദനിലയം ജയലളിത സ്മാരകമാക്കി ഉത്തരവ് പുറത്തിറക്കി; ശശികല പുറത്തായി???

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: ഒടുവില്‍ പനീര്‍ ശെല്‍വം ആ കടുംകൈ ചെയ്തു. കിടപ്പാടം വിട്ട് ഇറങ്ങേണ്ട അവസ്ഥയിലേക്ക് ശശികലയെ എത്തിച്ചു. ജയലളിതയുടെ വസതിയായിരുന്നു പോയസ് ഗാര്‍ഡനിലെ വേദനിലയം ജയലളിത സ്മാരകം ആക്കിക്കാണ്ടുള്ള ഉത്തരവ് കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം പുറത്തിറക്കി. വേദനിലയത്തിന്റെ പേര് അമ്മ നിലയമെന്നാക്കി മാറ്റുമെന്നും പനീര്‍ശെല്‍വം വ്യക്തമാക്കി. വേദനിലയം സ്മാരകമാക്കുമെന്ന് നേരത്തെ ഒപിഎസ് പ്രഖ്യാപിച്ചിരുന്നു. ഇതിനായുള്ള ജനകീയ പിന്തുണയ്ക്കായി ഒപ്പ് ശേഖരണവും ആരംഭിച്ചിരുന്നു. വേദനിലയത്തില്‍ ഇപ്പോള്‍ ശശികലയാണ് താമസിക്കുന്നത്. പുതിയ ഉത്തരവ് ശശികലയ്ക്ക് കനത്ത തിരിച്ചടിയാകും.

Vedhanilayam

ജയലളിത ജീവിച്ചിരുന്നപ്പോള്‍ ഈ വീട്ടിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടേയും ആരാധകരുടേയും പ്രവാഹമായിരുന്നു. ആരാധകരുടേയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും വികാരത്തിന്റെ ഭാഗമാണ് ഈ വീട്. ഇത് തന്നെയാണ് ഒപിഎസിന്റെ പുതിയ നീക്കത്തിന് പിന്നില്‍. വേദനിലയം സ്മാരകമാക്കുന്നതോടെ ശശികലയ്ക്ക് ഇവിടെ നിന്നും ഒഴിയേണ്ടതായി വരും. അങ്ങനെ ഉള്ളപ്പോള്‍ അതും ഒപിഎസിന് നേട്ടമാകും. വേദനിലയത്തില്‍ നിന്നും ഇറങ്ങുന്നതിനൊപ്പം ശശികലയക്ക് പാര്‍ട്ടിയിലെ പിന്‍തുണയും കുറയുമെന്ന് ഒപിഎസ് കണക്ക് കൂട്ടുന്നു. കഴിഞ്ഞ് ദിവസം ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നപ്പോള്‍ വേദനിലയം ജയസ്മാരകമാക്കാനാകില്ലെന്ന് എഐഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികല വ്യക്തമാക്കിയിരുന്നു.

1967ലാണ് ജയലളിതയും അമ്മ സന്ധ്യയും ചേര്‍ന്ന് പോയസ് ഗാര്‍ഡനിലെ വസ്തുവകകള്‍ വാങ്ങുന്നത്. 1.32 ലക്ഷമായിരുന്നു അന്ന് ഇതിന്റെ വില. 90 കോടിയാണ് ഇപ്പോള്‍ ഇതിന്റെ മതിപ്പുവില.

English summary
Vedhanilayam as Jaya Memorial, OPS signed the order. It will be renouned as Jayanilayam, he added.
Please Wait while comments are loading...