ആരോഗ്യം മെച്ചപ്പെട്ടു; ജയലളിതയെ മുറിയിലേക്ക് മാറ്റി
ആരോഗ്യം മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് മുറിയിലേക്ക് മാറ്റിയതെന്ന് അപ്പോളോ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ചെന്നൈ: ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുമായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ മുറിയിലേക്കു മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ ഏതാണ്ട് ഒരു മാസത്തിലധിമായി ജയലളിത കഴിയുകയായിരുന്നു. ആരോഗ്യം മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് മുറിയിലേക്ക് മാറ്റിയതെന്ന് അപ്പോളോ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ജയലളിത ഇപ്പോള്‍ ചെറിയ തോതില്‍ ഓഫീസ് ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജയയ്ക്ക് ആശുപത്രി വിടാനാവുമെന്നാണ് പ്രതീക്ഷ. ജയലളിത പുറത്തുവന്നതിനെത്തുടര്‍ന്ന് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ആശുപത്രിക്കുപുറത്ത് ആഹ്ലാദപ്രകടനവും മധുരവിതരണവും നടത്തി. അതേസമയം അണുബാധയേല്‍ക്കാതിരിക്കാന്‍ സന്ദര്‍ശകര്‍ക്ക് കടുത്ത വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സെപ്റ്റംബര്‍ 22 നാണ് ജയലളിതയെ കടുത്ത പനിയും നിര്‍ജലീകരണവും മൂലം അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ശ്വസനം. ഡല്‍ഹി എയിംസില്‍നിന്നും ലണ്ടനില്‍നിന്നും വിദഗ്ധ ഡോക്ടര്‍മാര്‍ എത്തിയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയെ ചികിത്സിച്ചത്.












Click it and Unblock the Notifications