ജയലളിത തിരിച്ചുവരും, ഞങ്ങളെ വിട്ട് അമ്മയ്ക്ക് പോകാന്‍ കഴിയില്ല എന്ന് അണികള്‍
ചെന്നൈ: ചെന്നൈ: ജയലളിത തിരിച്ചുവരും എന്ന് തന്നെയാണ് ഇപ്പോഴും അണികള്‍ വിശ്വസിയ്ക്കുന്നത്. ഞങ്ങളെ വിട്ട് അമ്മയ്ക്ക് പോകാന്‍ കഴിയില്ല എന്ന് അമ്മയുടെ ഭക്തര്‍ പറയുന്നു. ആശുപത്രിയിലും പരിസരത്തും തമിഴ്‌നാട് ജനം മുഴുവന്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്ന അവസ്ഥയാണ് ഇപ്പോള്‍. ജയലളിത ആരോഗ്യം പരിപൂര്‍ണമായും വീണ്ടെടുത്തുവെന്ന എ ഐ എഡി എം കെ വക്താവ് പൊന്നയ്യന്റെ വാര്‍ത്ത സമ്മേളനം പുറത്തു വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് എല്ലാം സംഭവിച്ചത്.
സെപ്തംബര്‍ 22നാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണുബാധയും നിര്‍ജലീകരണവുമാണ് അസുഖകാരണമായി മാധ്യമങ്ങളെ അറിയിച്ചിരുന്നത്. അതിനു ശേഷം ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞിരുന്നത് അപ്പോളോ ആശുപത്രിയുടെ ബുള്ളറ്റിനുകളിലൂടെ മാത്രമായിരുന്നു.

പാര്‍ട്ടി നേതാക്കളും ആശുപത്രി അധികൃതരും ജയലളിതയുടെ നില ഏറെ മെച്ചപ്പെട്ടതായി പലതവണ അറിയിച്ചിരുന്നു. ഉപകരണത്തിന്റെ സഹായത്തോടെ ജയ സംസാരിക്കുന്നതായി ഒരു പ്രസ് റിലീസില്‍ പോലും സൂചനയുണ്ടായിരുന്നു.
വൈകുന്നേരം നാലരയോടെ ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഒമ്പതരയോടെ അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള പത്രക്കുറിപ്പ് പുറത്തുവന്നതോടെയാണ് ഇക്കാര്യം മാധ്യമങ്ങളും ജനങ്ങളും അറിഞ്ഞത്.












Click it and Unblock the Notifications