Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിതയുടെ ഡ്രൈവറുടെത് കൊലപാതകം? കനകരാജ് പളനിസ്വാമിയുടെ ബന്ധു, ഞെട്ടുന്ന വെളിപ്പെടുത്തല്‍

കനകരാജിനോട് എടപ്പാടി പളനിസ്വാമിക്ക് വൈരാഗ്യമുണ്ടെന്ന സൂചൂനയാണ് ധനപാല്‍ നല്‍കുന്നത്.

ചെന്നൈ: ദുരൂഹ സാഹചര്യത്തില്‍ അപകടത്തില്‍ മരിച്ച ജയലളിതയുടെ മുന്‍ ഡ്രൈവര്‍ കനകരാജ് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ബന്ധുവാണെന്ന് വെളിപ്പെടുത്തല്‍. വര്‍ഷങ്ങളായി ഇരുകുടുംബവും തമ്മില്‍ അകല്‍ച്ചയിലാണെന്നും കനകരാജിന്റൈ സഹോദരന്‍ ധനപാല്‍ പറഞ്ഞു.

പളനിസ്വാമി അണ്ണാഡിഎംകെയുടെ സേലം ജില്ലാ സെക്രട്ടറിയായ ശേഷമാണ് കനകരാജിനെ ജയലളിതയുടെ ഡ്രൈവര്‍ ജോലിയില്‍ നിന്നു പിരിച്ചുവിട്ടത്. പളനിസ്വാമിയുടെ സമ്മര്‍ദ്ദം മൂലമാണ് ജോലി നഷ്ടമായതെന്നും ധനപാല്‍ പറഞ്ഞു. ജോലി നഷ്ടപ്പെട്ട ശേഷം ചെന്നൈയില്‍ ട്രാവല്‍ ഏജന്‍സിയിലായിരുന്നു കനകരാജിന് ജോലിയെന്നും ധനപാല്‍ കൂട്ടിച്ചേര്‍ത്തു. കനകരാജിനോട് എടപ്പാടി പളനിസ്വാമിക്ക് വൈരാഗ്യമുണ്ടെന്ന സൂചൂനയാണ് ധനപാല്‍ നല്‍കുന്നത്.

കനകരാജ് ബന്ധം നിലനിര്‍ത്തി

ജോലി നഷ്ടപ്പെട്ടിരുന്നെങ്കിലും ഊട്ടിയിലെ കോടനാട് എസ്‌റ്റേറ്റുമായി കനകരാജ് ബന്ധം നിലനിര്‍ത്തിയിരുന്നു. ഇവിടുത്തെ പല കരാര്‍ ജോലികളും ഏറ്റെടുത്തിരുന്നത് കനകരാജ് ആയിരുന്നു. അതുകൊണ്ട് തന്നെ ഇയാള്‍ക്ക് ബംഗ്ലാവിലെ എല്ലാ കാര്യങ്ങളും നന്നായറിയാം.

2000 കോടി രൂപയുടെ വസ്തുക്കള്‍

2000 കോടി രൂപയുടെ വസ്തുക്കള്‍ ബംഗ്ലാവിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയലളിതയുടെ സ്വര്‍ണങ്ങളും ഭൂമി രേഖകളും മറ്റു വിലപ്പിടിപ്പുള്ള വസ്തുക്കളും ഇവിടെ ഉണ്ടായിരുന്നുവത്രെ. കനകരാജിന് ഇക്കാര്യങ്ങള്‍ നന്നായറിയാമെന്നും സൂചനയുണ്ട്.

കവര്‍ച്ചയ്ക്ക് പിന്നില്‍

കഴിഞ്ഞാഴ്ച കോടനാട് എസ്‌റ്റേറ്റില്‍ നടന്ന കവര്‍ച്ചാശ്രമത്തിനിടെയാണ് കാവല്‍ക്കാരന്‍ ഓം ബഹാദൂര്‍ കൊല്ലപ്പെട്ടത്. കവര്‍ച്ചക്ക് പിന്നില്‍ കനകരാജ് ആണെന്നാണ് സംശയം. തൃശൂര്‍കാരനായ സുഹൃത്ത് സയന്‍ മുഖേന കനകരാജ് ഏര്‍പ്പെടുത്തിയ മലയാളി ക്വട്ടേഷന്‍ സംഘങ്ങളാണ് കവര്‍ച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു.

പണം വാങ്ങാന്‍ പോയ കനകരാജ്

അതിനിടെയാണ് കനകരാജ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി അപകടത്തില്‍ മരിക്കുന്നത്. അല്‍പ്പം പണം കിട്ടാനുണ്ടെന്ന് പറഞ്ഞാണ് സേലത്തെ വീട്ടില്‍ നിന്നിറിങ്ങിയത്. ഒരു ഫോണ്‍ കോള്‍ വന്ന ഉടനെയാണ് ബൈക്കില്‍ പുറപ്പെട്ടതെന്നും വീട്ടുകാര്‍ പറഞ്ഞു.

കാറെടുക്കാതെ ബൈക്കില്‍ പുറപ്പെട്ടു

രണ്ട് കാറുള്ള വ്യക്തിയാണ് കനകരാജ്. ഇയാള്‍ എന്തിനാണ് ബൈക്കില്‍ പോയതെവന്ന് വ്യക്തമല്ല. 75 കിലോമീറ്റര്‍ അകലെയുള്ള ആത്തൂരിലേക്കാണെന്നാണ് പറഞ്ഞത്. അവിടെ ഒരാള്‍ പണം തരാനുണ്ടെന്നും കനകരാജ് വീട്ടുകാരോട് പറഞ്ഞിരുന്നു.

പണം പങ്കുവയ്ക്കുകയായിരുന്നോ

എന്നാല്‍ കവര്‍ച്ചക്ക് ശേഷം ലഭിച്ച പണം പങ്കുവയ്ക്കുകയായിരുന്നോ ലക്ഷ്യമെന്ന് വ്യക്തമല്ല. ഈ യാത്രക്കിടെയാണ് കനകരാജിന്റെ ബൈക്കില്‍ കാറിടിച്ച് അപകടമുണ്ടാവുന്നത്. കാര്‍ ഡ്രൈവര്‍ നിരവധി കേസുകളില്‍ പ്രതിയായ റഫീഖ് ആയിരുന്നു.

റഫീഖിനെ പോലീസ് അറസ്റ്റ് ചെയ്തു

റഫീഖിനെ പോലീസ് അറസ്റ്റ് ചെയ്തു. അപകട സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ നിരവധി സംശയങ്ങള്‍ ഉണര്‍ന്നിട്ടുണ്ടെന്ന് ധനപാല്‍ പറയുന്നു. പോസ്റ്റ് മോര്‍ട്ടം പോലീസ് മനപ്പൂര്‍വം വൈകിച്ചത് ആര്‍ക്കു വേണ്ടിയാണെന്നും ധനപാല്‍ പറയുന്നു.

രണ്ട് പ്രതികള്‍ അപടകത്തില്‍പ്പെട്ടു

കോടനാട് എസ്‌റ്റേറ്റ് കവര്‍ച്ചാ കേസിലെ രണ്ട് പ്രതികള്‍ മണിക്കൂറുകള്‍ വ്യത്യാസത്തില്‍ അപടകത്തില്‍പ്പെട്ടത് ദുരൂഹതയ്ക്കിടയാക്കിയിരുന്നു. എന്നാല്‍ അപകടങ്ങളില്‍ ദുരൂഹതിയില്ലെന്നാണ് പോലീസ് പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ദുരൂഹതയുള്ളതായി പറയുന്നില്ല.

സയനെ കേരളാ പോലീസ് ചോദ്യം ചെയ്യും

കനകരാജ് അപകടത്തില്‍ മരിച്ചതിന് തൊട്ടുപിന്നാലെയാണ് രണ്ടാം പ്രതി സയനും കുടുംബവും പാലക്കാട്ട് കണ്ണാടിയില്‍ അപകടത്തില്‍പ്പെടുന്നത്. സയന്റെ ഭാര്യയും മകളും മരിച്ചു. സയനെ പോലീസ് കോയമ്പത്തൂര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇയാളെ പാലക്കാട് പോലീസ് ഉടന്‍ ചോദ്യം ചെയ്യും.

ദുരൂഹതിയില്ലെന്ന് പോലീസ്

സയന്‍ അപകട നില തരണം ചെയ്തിട്ടുണ്ട്. ഇയാളുടെ ഭാര്യയുടെയും മകളുടെയും കഴുത്തില്‍ കണ്ട ആഴത്തിലുള്ള മുറിവ് ദുരൂഹതയ്ക്ക് കാരണമായിരുന്നു. എന്നാല്‍ ഇത് അപകടത്തില്‍പറ്റിയതാണെന്നും ദുരൂഹതിയില്ലെന്നുമാണ് പോലീസ് പറയുന്നത്.

രക്തക്കറകള്‍ ഇല്ലാത്തതും ദുരൂഹത

കഴുത്തില്‍ കണ്ട മുറിവ് അപകടത്തില്‍ സംഭവിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നത്. എന്നാല്‍ അപകടത്തില്‍ മരിച്ച രണ്ടുപേരുടെയും ശരീരത്തിലും അപകടത്തില്‍പ്പെട്ട കാറിലും രക്തക്കറകള്‍ ഇല്ലെന്നതും സംശയത്തിന് കാരണമായിട്ടുണ്ട്. ഇക്കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.

 കനകരാജിന്റെ ഫോണെവിടെ?

കനകരാജ് പണം വാങ്ങാനെന്ന് പറഞ്ഞ് ആത്തൂരിലേക്ക് ബൈക്കില്‍ പോയത് ഒരു ഫോണ്‍ വന്ന ഉടനെയായിരുന്നു. എന്നാല്‍ ഈ ഫോണ്‍ അപകടസ്ഥലത്തുനിന്നു കണ്ടെത്താനായിട്ടില്ല. കേസില്‍ നിര്‍ണായകമാണ് ഈ ഫോണ്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+