എംഎല്‍എമാരെ കൂര്‍ഗിലെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ ജെഡിഎസ്! മന്ത്രിമാരുടെ രാജിക്ക് പിന്നാലെ
ബെംഗളൂരു: കര്‍ണാടകത്തില്‍ പ്രതിസന്ധി രൂക്ഷമായതോടെ എംഎല്‍എമാരെ കൂര്‍ഗിലെ റിസോര്‍ട്ടിലേക്ക് മാറ്റാനൊരുങ്ങി ജെഡിഎസ്. കൂര്‍ഗിലെ പാഡിങ്ങ്ടണ്‍ റിസോര്‍ട്ടില്‍ 35 മുറികള്‍ ജെഡിഎസ് ബുക്ക് ചെയ്തതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് മുതല്‍ മൂന്ന് രാത്രിയിലേക്കാണ് മുറികള്‍ ബുക്ക് ചെയ്തിരിക്കുന്നത്.

സര്‍ക്കാരിനെ സുരക്ഷിതമാക്കാനുള്ള അവസാന വട്ട നീക്കമെന്ന നിലയില്‍ ജെഡിഎസിലെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ച പിന്നാലെയാണ് നടപടി. നേരത്തേ എഐഎഡിഎംകെയുമായുള്ള നേതൃത്വ വടംവലിയില്‍ ടിടിവി ദിനകരന്‍ തന്‍റെ എംഎല്‍എമാരെ പാര്‍പ്പിച്ച അതേ റിസോര്‍ട്ടാണ് ജെഡിഎസും തിരഞ്ഞെടുത്തിരിക്കുന്നത്. സ്പീക്കര്‍ അയോഗ്യരാക്കിയ 8 തമിഴ്നാട് എംഎല്‍എമാരായിരുന്നു അന്ന് റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്നത്.
അതേസമയം വിമതര അനുനയിപ്പിക്കാനുള്ള അറ്റകൈ പ്രയോഗമെന്ന നിലയില്‍ കോണ്‍ഗ്രസിലെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു. ഇന്ന് രാവിലെ ഉപമുഖ്യമന്ത്രി പരമേശ്വരയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രിമാര്‍ എല്ലാവരും രാജിവെയ്ക്കാന്‍ തിരുമാനിച്ചത്. പതിമൂന്ന് എംഎല്‍എമാര്‍ക്ക് പുറമെ ഇന്ന് രാവിലെ സ്വതന്ത്ര എംഎല്‍എയും മന്ത്രിയുമായ എച്ച് നാഗേഷും രാജിവെച്ചിരുന്നു. ഇതോടെ സര്‍ക്കാരിന്‍റെ നിലനില്‍പ്പ് പരുങ്ങലില്‍ ആയിരിക്കുകയാണ്.
അതിനിടെ മുംബൈയില്‍ കഴിയുന്ന എംഎല്‍എമാര്‍ രാജി പിന്‍വലിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ ഹോട്ടലില്‍ ബിജെപി കാവലില്‍ കഴിയുകയാണെന്നാണ് വിവരം. ഹോട്ടലില്‍ എംഎല്‍എമാരുടെ നീക്കങ്ങള്‍ ബിജെപി സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. എംഎല്‍എമാരെ പുറത്ത് നിന്ന് ആര്‍ക്കും ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ ഇന്ന് രാവിലെ കുടുംബാംഗങ്ങളെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ മുംബൈ പോലീസും ഹോട്ടലില്‍ തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications