കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാന്‍ട്ര അണികള്‍,വനിത എംഎല്‍എയുടെ ഭര്‍ത്താവിനെ ജയില്‍ ആക്രമിച്ച് മോചിപ്പിച്ചു,പിന്നെ സീന്‍ കോണ്‍ട്ര

Google Oneindia Malayalam News

പര്‍നേ: വെള്ളരിയ്ക്കാപ്പട്ടണം ഒരു സാങ്കല്‍പ്പിക ഇടം അല്ലെന്ന് തെളിയിച്ച് ബീഹാറിലെ ഒരു ഗ്രാമം. ലോക്കപ്പിലായ എംഎല്‍എയുടെ ഭര്‍ത്താവിനെ ജയില്‍ തുറന്ന് മോചിപ്പിച്ചാണ് ഇവിടത്തെ ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ വെള്ളരിയ്ക്കാപ്പട്ടണം യാഥാര്‍ത്ഥ്യമാക്കിയത്.

ഭരണപക്ഷമായ ജനതാദള്‍ യുണൈറ്റഡിന്റെ (ജെഡിയു) എംഎല്‍എ ഭീമ ഭാരതിയുടെ ഭര്‍ത്താവ് അവദേഷ് മണ്ഡലിനെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ലോക്കപ്പ് തുറന്ന് മോചിപ്പിച്ചത്. അക്രമാസക്തരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസുകാരെ ഒന്നടങ്കം ഭീഷണിപ്പെടുത്തിയാണ് ജയിലില്‍ നിന്നും എംഎല്‍എയുടെ ഭര്‍ത്താവിനെ പുറത്തിറക്കിയത്.

jail

കൊലപാതക കേസിലെ സാക്ഷിയ ഭീഷണിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് അവദേഷ് ലോക്കപ്പിലാകുന്നത്. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവം നിതീഷ് കുമാര്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സ്‌റ്റേഷനില്‍ മതിയായ സുരക്ഷാ ജീവനക്കാര്‍ ഇല്ലാതിരുന്നതിന് സ്റ്റേഷന്റെ ചുമതല ഉണ്ടായിരുന്ന പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു.
കൊലപാതകം ഉള്‍പ്പടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് അവദേഷ്. മുന്‍പ് ഇയാളുടെ മര്‍ദ്ദനമേറ്റ് ഭാര്യ കൂടിയായ എംഎല്‍എ ആശുപത്രിയിലായതും വാര്‍ത്തായായിരുന്നു. സംഭവത്തെപ്പറ്റി പ്രതികരിയ്ക്കാന്‍ എംഎല്‍എ തയ്യാറായിട്ടില്ല. സംഭവം വലിയ വിവാദമാക്കാനുള്ള നീക്കത്തിലാണ് ബിജെപി.

English summary
Mob forcibly frees JDU MLA's husband from Police lock-up in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X