Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഹാറില്‍ എന്‍ഡിഎ പൊളിയുന്നു.... 25 സീറ്റ് തന്നെ വേണമെന്ന് ജെഡിയു, ആര്‍എല്‍എസ്പിയും ഇടഞ്ഞു!!

ബീഹാറില്‍ എന്‍ഡിഎ പൊളിയുന്നു

പ്ടന: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യകക്ഷികളെയെല്ലാം എന്‍ഡിഎയില്‍ ഒന്നിപ്പിച്ച് നിര്‍ത്താന്‍ ബിജെപി കഷ്ടപ്പെടുന്നു. മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള പിണക്കം മാറ്റാന്‍ ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ട് രംഗത്തിറങ്ങിയെങ്കിലും അതെല്ലാം വെള്ളത്തിലായിരിക്കുകയാണ്. ഇനി അങ്ങോട്ട് ഒറ്റയ്ക്ക് മത്സരിച്ചോളാമെന്ന് അവര്‍ വ്യക്തമാക്കിയിരിക്കുകയാണ്. അതേസമയം ബീഹാറില്‍ ഇടഞ്ഞ് നില്‍ക്കുന്ന ജെഡിയുവിനെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളും പാളിയിരിക്കുകയാണ്.

അത് മാത്രമല്ല ബീഹാറില്‍ എന്‍ഡിഎ സഖ്യം തന്നെ പൊളിയുമെന്നാണ് റിപ്പോര്‍ട്ട്. എന്‍ഡിഎയുടെ ഭാഗമായുള്ള മറ്റ് പാര്‍ട്ടികളും ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് പരസ്യമായി വ്യക്തമാക്കി കഴിഞ്ഞു. അതേസമയം ചുരുക്കി പറഞ്ഞാല്‍ എല്ലാ പാര്‍ട്ടികളും എതിരായതോടെ തോല്‍വിയാണ് ബിജെപിയെ കാത്തിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് പാര്‍ട്ടിക്ക് എതിരാണെന്ന് എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായുള്ളവര്‍ കുറ്റപ്പെടുത്തുന്നുമുണ്ട്.

25 സീറ്റ് തന്നെ വേണം

25 സീറ്റ് തന്നെ വേണം

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ കുറിച്ച് ഇപ്പോഴേ ചര്‍ച്ച തുടങ്ങി കഴിഞ്ഞിരിക്കുകയാണ് ജെഡിയു. പിന്തുണ പ്രഖ്യാപിച്ചെങ്കിലും സംസ്ഥാന ഭരണത്തിന് ബിജെപി കടുത്ത ഭീഷണിയാണെന്ന് നിതീഷ് കരുതുന്നു. അതുകൊണ്ട് സമവായം പ്രതീക്ഷിക്കേണ്ട എന്നാണ് അദ്ദേഹം നല്‍കുന്ന മുന്നറിയിപ്പ്. 25 സീറ്റെന്ന ആവശ്യമാണ് ജെഡിയു മുന്നോട്ടുവെച്ചത്. അതില്‍ കുറഞ്ഞൊന്നും സ്വീകരിക്കാന്‍ ജെഡിയു തയ്യാറല്ല. ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് നിതീഷ് കുമാറാണെന്നും ജെഡിയു പറയുന്നു.

പ്രതിച്ഛായ മോശം

പ്രതിച്ഛായ മോശം

ബിജെപി ദേശീയ തലത്തില്‍ വലിയ ശക്തിയാണെന്ന് പറയുന്നുണ്ടെങ്കിലും സംഗതി സത്യമല്ലെന്ന് ജെഡിയു പറയുന്നു. മോദി പ്രഭാവം തല്‍ക്കാലം അവസാനിച്ചിരിക്കുകയാണ്. ബീഹാറില്‍ ബിജെപി ഇപ്പോള്‍ നിതീഷിന്റെ പേരില്‍ വോട്ടു തേടേണ്ട അവസ്ഥയാണ്. 25 സീറ്റ് എന്ന തങ്ങളുടെ ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല. ബിജെപി അവരുടെ പ്രതിച്ഛായ മെച്ചപ്പെടുത്തിയിട്ടില്ലെങ്കില്‍ നിതീഷിന്റെ പേരില്‍ പോലും വോട്ടുകള്‍ ലഭിക്കില്ലെന്ന് ജെഡിയു നേതാവ് ശ്യാം രജക് പറഞ്ഞു. ജെഡിയുവിനെ പിന്തുണയ്ക്കാന്‍ ബിജെപി ശ്രമിച്ചാല്‍ അത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഒരിക്കലും നടക്കില്ല

ഒരിക്കലും നടക്കില്ല

ജെഡിയുവിന് 25 സീറ്റുകള്‍ ഒരിക്കലും നല്‍കില്ലെന്ന് ബിജെപി ഉറപ്പിച്ച് പറയുന്നു. മോദി തരംഗമുണ്ടായ 2014ല്‍ 22 സീറ്റുകളാണ് സംസ്ഥാനത്തിന് നിന്ന് ബിജെപി വാരിയത്. എന്‍ഡിഎയുടെ ഭാഗമായ എല്‍ജെപി ആറും ആര്‍എല്‍എസ്പി മൂന്നും സീറ്റ് നേടിയിരുന്നു. നിതീഷിന്റെ പാര്‍ട്ടിക്ക് വെറും രണ്ട് സീറ്റാണ് ലഭിച്ചത്. അങ്ങനെയുള്ള ജെഡിയുവിന് 25 സീറ്റുകള്‍ നല്‍കുക എന്നത് ഒരിക്കലും നടക്കാത്ത കാര്യമാണെന്ന് ബിജെപി സംസ്ഥാന ഘടകം പറയുന്നു. അതേസമയം ജെഡിയുവില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള സഹായം ലഭിക്കണമെങ്കില്‍ ബിജെപി തങ്ങളെ പിന്തുണക്കേണ്ടി വരുമെന്ന് ശ്യാം രജക് പറഞ്ഞു.

മോദി സര്‍ക്കാര്‍ ചതിച്ചു

മോദി സര്‍ക്കാര്‍ ചതിച്ചു

മോദി സര്‍ക്കാര്‍ ജെഡിയുവിനെയും ബീഹാറിനെയും ചതിച്ചെന്ന് ശ്യാം രജക് പറയുന്നു. കടുത്ത അനീതിയാണ് തങ്ങള്‍ക്ക് നേരിട്ടത്. ബീഹാറിന് പ്രത്യേക പദവിക്കായി പലവട്ടം മോദിയോട് ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ ഇതുവരെ അക്കാര്യം പരിഗണിച്ചില്ല. ജനരോഷം ബിജെപിക്കെതിരാണ്. ഇക്കാര്യം ഗൗരവമായി പരിഗണിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് നിന്ന് ഒരു സീറ്റ് പോലും ബിജെപിക്ക് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബീഹാറില്‍ എന്‍ഡിഎയുടെ മുഖം നിതീഷ് കുമാറായിരിക്കുമെന്ന് കെസി ത്യാഗി മുമ്പ് പറഞ്ഞിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ പാര്‍ട്ടി ജെഡിയുവാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതല്‍ പ്രശ്‌നങ്ങള്‍

കൂടുതല്‍ പ്രശ്‌നങ്ങള്‍

ബീഹാറില്‍ ജെഡിയു മാത്രമല്ല ആര്‍എല്‍എസ്പിയും ഇടഞ്ഞ് തന്നെയാണ് നില്‍ക്കുന്നത്. എന്‍ഡിഎ പട്‌നയില്‍ ഒരുക്കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കുന്നില്ലെന്ന് ആര്‍എല്‍എസ്പി അധ്യക്ഷന്‍ ഉപേന്ദ്ര കുശ്‌വാഹ വ്യക്തമാക്കി. ഇയാള്‍ കേന്ദ്രമന്ത്രിയാണ്. എന്നാല്‍ ബിജെപിയുമായി ഇവര്‍ക്ക് തുടരാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഉപേന്ദ്രയുമായി യാതൊരുവിധ പ്രശ്‌നവുമില്ലെന്ന് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായി സുശീല്‍ കുമാര്‍ മോദി പറയുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയിലും നിതീഷ് കുമാറിന്റെ ഭരണത്തിന്റെ മികവിലായിരിക്കും ബീഹാറില്‍ വോട്ട് തേടുകയെന്ന് സുശീല്‍ കുമാര്‍ മോദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+