ദില്ലി വിമാനത്താവളത്തിൽ ഒഴിവായത് വൻ ദുരന്തം !! വിമാനങ്ങൾ കൂട്ടി ഇടിച്ചു

  • By: മരിയ
Subscribe to Oneindia Malayalam

ദില്ലി: അന്താരാഷ്ട്ര വിമാനത്താവലത്തില്‍ വന്‍ ദുരന്തം ഒഴിവായി. ആഭ്യന്തര സര്‍വ്വീസ് നടത്തുന്ന രണ്ട് ജെറ്റ് എയര്‍വേസ് വിമാനങ്ങള്‍ പറന്നുയരാന്‍ തുടങ്ങുന്നതിനിടെയാണ് കൂട്ടിയിടിച്ചത്.

Jet

ഞായറാഴ്ച വൈകുന്നരം മൂന്ന് മണിയോടെയാണ് സംഭവം. പട്‌നയിലേക്ക് പറന്നുയരാന്‍ തുടങ്ങിയ വിമാനത്തിന്റെ വാല്‍ഭാഗം അടുത്തുണ്ടായിരുന്ന ശ്രീനഗര്‍ വിമാനത്തിന്റെ ചിറകില്‍ തട്ടുകയായിരുന്നു.

വിമാനത്തിലെ ആര്‍ക്കും പരിക്കില്ല. ശ്രീനഗര്‍ വിമാനത്തിന് ചെറിയ കേടുപാട് പറ്റിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി അന്വേഷണം തുടങ്ങിയിട്ടുണ്ട്. അപകടത്തിന് ഇടയാക്കിയ രണ്ട് വിമാനങ്ങളുടേയും സര്‍വ്വീസ് താല്‍ക്കാലികമായി റദ്ദാക്കി.

English summary
Jet Airways flight hits another Aircraft in Delhi Airport.
Please Wait while comments are loading...