സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്തെന്ന കേസില്‍ ജെറ്റ് എയര്‍വേയ്‌സ് ഓഫീസറായ മുന്‍ കേണല്‍ അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

ഗാസിയാബാദ്: സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്തെന്ന കേസില്‍ മുന്‍ കേണലും ജെറ്റ് എയവേയ്‌സ് സെക്യൂരിറ്റി ഓഫീസറുമായ അവനീത് സിങ് ബേദി അറസ്റ്റില്‍. ഗാസിയാബാദ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഇദ്ദേഹത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയതുപ്രകാരമാണ് അറസ്റ്റ്.

ദില്ലി പഞ്ചശീല്‍ പാര്‍ക്കിലെ താമസസ്ഥലത്തുനിന്നാണ് ബേദിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. കേണലിനെ ചോദ്യം ചെയ്തുവരികയാണ്. നാല്‍പതു വര്‍ഷത്തോളം പട്ടാളത്തില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹമിപ്പോള്‍ ജെറ്റ് എയര്‍വേയ്‌സില്‍ സെക്യൂരിറ്റി വൈസ് പ്രസിഡന്റാണ്. അറസ്റ്റിനെക്കുറിച്ച് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജൂണ്‍ 21നാണ് സാഹിബാബാദ് പോലീസ് സ്‌റ്റേഷനില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ബേദിയും മറ്റ് ആറുപേരും ചേര്‍ന്ന് സ്ഥലം തട്ടിയെടുത്തെന്നാണ് പരാതി. ദില്ലി അതിര്‍ത്തിയില്‍ ചികംബര്‍പൂരില്‍ ഏതാണ് 532 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലമാണ് തട്ടിയെടുത്തതായി ആരോപിക്കുന്നത്. സ്ഥലത്ത് ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധന നടത്തിയിരുന്നു.

സര്‍ക്കാര്‍ സ്ഥലം തട്ടിയെടുത്തശേഷം മറ്റൊരു കമ്പനിക്ക് വാടയക്ക് കൊടുത്തതായും ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ ആന്റി ലാന്റ് മാഫിയ ടീം കണ്ടെത്തി. ഗാസിയാബാദില്‍ മാത്രം 317 ഏക്കറോളം സ്ഥലം സ്വകാര്യ വ്യക്തികള്‍ തട്ടിയെടുത്തതായാണ് സര്‍ക്കാര്‍ പറയുന്നത്. ഇവ തിരിച്ചുപിടിക്കും. സംസ്ഥാനമെങ്ങുമുള്ള ഭൂ മാഫിയകളെ പിടികൂടാനായി യോഗി ആദിത്യനാഥ് ആണ് ആന്റി ലാന്റ് മാഫിയ രൂപികരിച്ചത്.


English summary
Jet Airways official arrested for allegedly grabbing govt land in Ghaziabad
Please Wait while comments are loading...