സ്മാര്‍ട്ട് ലഗേജിന് ജെറ്റ് എയര്‍വേയ്സിന്റെ നിയന്ത്രണം: ലിഥിയം ബാറ്ററികള്‍ക്ക് വിലക്ക്!

  • Written By:
Subscribe to Oneindia Malayalam

മുംബൈ: സ്മാര്‍ട്ട് ലഗേജിന് വിലക്കേര്‍പ്പെടുത്തി ജെറ്റ് എയര്‍വേയ്സ്. നോണ്‍ റിമൂവബിള്‍ ബാറ്ററികളുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈവശം വയ്ക്കാന്‍ യാത്രക്കാരെ അനുവദിക്കില്ലെന്നാണ് ജെറ്റ് എയര്‍വേയ്സ് വ്യക്തമാക്കിയിട്ടുള്ളത്. ജനുവരി 15 മുതലാണ് ഈ മാറ്റം പ്രാബല്യത്തില്‍ വരുന്നത്. ഗ്ലോബല്‍ എയര്‍ലൈന്‍ ഗ്രൂപ്പിംഗ് അയാട്ടയില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് ജെറ്റ് എയര്‍വേയ്സിന്റെ ഭാഗത്തുനിന്നുള്ള ഈ നീക്കം.

സ്മാര്‍ട്ട് ബാഗ്, ലിഥിയം ബാറ്ററികളുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ മോട്ടോറുകള്‍, പവര്‍ബാങ്ക്, ജിപിഎസ്, ജിഎസ്എം, ബ്ലൂടൂത്ത്, ആര്‍എഫ്ഐഡി അല്ലെങ്കില്‍ വൈഫൈ സാങ്കേതിക വിദ്യ എന്നിവയാണ് ജെറ്റ് എയര്‍വേയ്സ് വിമാനങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിനോ കൈവശം വയ്ക്കുന്നതിനും വിലക്കില്ല. ലോകത്ത് എല്ലാ വിമാനങ്ങളിലും സ്മാര്‍ട്ട് ലഗേജുകള്‍ക്ക് അയാട്ട വിലക്കേര്‍പ്പെടുത്തിയതിന്പിന്നാലെയാണ് ജെറ്റ് എയര്‍വേയ്സിന്റെ നീക്കം. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് നോണ്‍ റിമൂവബിള്‍ ബാറ്ററികള്‍ക്ക് അയാറ്റ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.

jet-airways-

ഗസ്റ്റ് ചെക്കിംഗ് സമയ്ത്ത് ബാറ്ററികള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും അതിന് ശേഷം പരിശോധനയ്ക്ക് ശേഷം അത് തിരികെ സ്ഥാപിക്കാമെന്നും ക്യാബിന്‍ ബാഗേജുകള്‍ക്കൊപ്പം സൂക്ഷിക്കാമെന്നും ജെറ്റ് എയര്‍വേയ്സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ ബാറ്ററി ഇന്‍സ്റ്റാള്‍ ചെയുമ്പോഴും അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴുമ വരുന്ന കേടുപാടുകള്‍ക്ക് എയര്‍ലൈന് ബാധ്യതയുണ്ടാകില്ലെന്നും ജെറ്റ് എയര്‍വേയ്സ് വ്യക്തമാക്കിയിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Following a direction from the global airline grouping IATA, Jet AirwaysBSE -1.33 % today said it will prohibit passengers from carrying smart luggage, which include devices with non-removable batteries, on its aircraft from January 15.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്