കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൈലറ്റ് ഉറങ്ങി,സഹപൈലറ്റിന് ഫ്രീക്വന്‍സിയും തെറ്റി!ആകാശത്ത് വഴിതെറ്റി ജെറ്റ് എയര്‍വേയ്സ്...വീഡിയോ...

ഏകദേശം 33 മിനുറ്റോളമാണ് ആശയവിനിമയ സംവിധാനങ്ങളുമായി ബന്ധമില്ലാതെ വിമാനം ജര്‍മ്മന്‍ ആകാശത്തിലൂടെ സഞ്ചരിച്ചത്.

Google Oneindia Malayalam News

ദില്ലി: മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പറന്ന ജെറ്റ് എയര്‍വേയ്സ് വിമാനത്തിന് എയര്‍ ട്രാഫിക്ക് കണ്‍ട്രോളുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതിന്റെ കാരണം വ്യക്തമായി. വിമാനത്തിലെ ഒരു പൈലറ്റ് യാത്രയ്ക്കിടെ ഉറങ്ങിപ്പോയതും, സഹപൈലറ്റ് തെറ്റായ ഫ്രീക്വന്‍സി ഉപയോഗിച്ചതുമാണ് ജെറ്റ് എയര്‍വേയ്സിന് ആകാശത്ത് വഴിതെറ്റാന്‍ കാരണമായത്.

ഫെബ്രുവരി 16 വ്യാഴാഴ്ചയാണ് 330 യാത്രക്കാരുമായി മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പറന്ന ജെറ്റ് എയര്‍വേയ്സ് വിമാനത്തിന് ജര്‍മ്മനിയില്‍ വെച്ച് വഴിതെറ്റിയത്. വിമാനവുമായുള്ള ആശയവിനിമയ ബന്ധങ്ങളും നഷ്ടപ്പെട്ടതോടെ വിമാനം അപ്രത്യക്ഷമായെന്ന് വരെ വാര്‍ത്തകളുണ്ടായിരുന്നു. ഏകദേശം 33 മിനുറ്റോളമാണ് ആശയവിനിമയ സംവിധാനങ്ങളുമായി ബന്ധമില്ലാതെ വിമാനം ജര്‍മ്മന്‍ ആകാശത്തിലൂടെ സഞ്ചരിച്ചത്.

{photo-feature}

English summary
Jet's Mumbai-London flight remained incommunicado for almost 33 minutes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X