ആശുപത്രിയില്‍ നവജാത ശിശുവിനെ എലി കരണ്ട സംഭവം: അന്വേഷണത്തിന് ഉത്തരവിട്ടു;തെളിഞ്ഞാൽ നിയമ നടപടി
ഡൽഹി: ജാർഖണ്ഡിലെ സർക്കാർ ആശുപത്രിയിൽ നവജാത ശിശുവിനെ എലി കരണ്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഗിരിദിഹ് ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ എലി കടിച്ചത്. ആശുപത്രിയിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലാണ് സംഭവം.
നിലവിൽ കുഞ്ഞ് ധൻബാദിലെ ഷാഹിദ് നിർമ്മൽ മഹ്തോ മെഡിക്കൽ കോളേജ് ആശുപത്രിയിൽ (എസ് എൻ എം എം സി എച്ച്) ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് രണ്ട് നഴ്‌സുമാരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും കേസ് അന്വേഷണത്തിനായി സമിതിയെ നിയോഗിക്കുകയും ചെയ്തു.

ഇപ്പോൾ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എസ് എൻ എം എം സി എച്ചിലെ ഡോക്ടർമാർ വ്യക്തമാക്കി. ജമുവ അസ്‌കോ സ്വദേശികളായ മംമ്‌ത ദേവിയുടേയും രാജേഷ് സിങിന്‍റെയും നവജാത ശിശുവിനാണ് ഈ ദുരവസ്ഥയുണ്ടായത്. ഏപ്രിൽ 29 - ന് മംമ്‌ത പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.
എന്നാല്‍, ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ഉടൻ തന്നെ കുഞ്ഞുങ്ങളുടെ വാര്‍ഡിലേക്ക് കുഞ്ഞിനെ മാറ്റിയിരുന്നു. എന്നാൽ, തിങ്കളാഴ്‌ച പുലര്‍ച്ചെ മൂന്ന് മണിയോടെ കുഞ്ഞിന് മഞ്ഞപ്പിത്തം ബാധിച്ചതായി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്‌സ് അറിയിച്ചു. വിദഗ്‌ധ ചികിത്സക്കായി ധന്‍ബാധിലേക്ക് കൊണ്ടുപോകാൻ നഴ്സ് നിര്‍ദേശിച്ചു. എന്നാൽ, പരിശോധയില്‍ കുഞ്ഞിനെ എലി കരണ്ടതായി കണ്ടെത്തുകയായിരുന്നു.
എന്നാൽ, ചികിത്സയിലുള്ള കുഞ്ഞിന്‍റെ ആരോഗ്യനില ഗുരുതരം എന്ന തരത്തിലുളള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. കുഞ്ഞിനെ കാണാൻ പോയപ്പോഴാണ് കുഞ്ഞിന്റെ കാൽമുട്ടിൽ എലികൾ കടിച്ചതിന്റെ മുറിവുകൾ കണ്ടതെന്ന് അമ്മ മംമ്താ ദേവി വ്യക്തമാക്കി. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിന് പുറമേ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർക്ക് എതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
'3 ദിവസം പ്രായമുളള കുഞ്ഞിന്റെ കാൽമുട്ടിൽ ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. കുഞ്ഞിനെ പരിചരിക്കാൻ സർജനോട് ആവശ്യപ്പെട്ടിട്ടുണ്ട്," എസ് എൻ എം എം സി എച്ചിലെ പീഡിയാട്രിക്സ് വിഭാഗം മേധാവി അവിനാഷ് കുമാർ വാർത്താ ഏജൻസിയായ പി ടി ഐയോട് വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ ഗിരിധി സദർ ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർക്ക് എതിരെ നടപടി സ്വീകരിക്കാൻ ജാർഖണ്ഡ് ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്തയച്ചതായി ഗിരിദിഹ് ഡെപ്യൂട്ടി കമ്മീഷണർ നമൻ പ്രിയേഷ് ലക്ര വ്യക്തമാക്കി. രണ്ട് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. അതേസമയം, കുഞ്ഞിന്റെ കുടുംബാംഗങ്ങളുടെ പരാതിയെ തുടർന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചതായി ഗിരിദിഹ് സിവിൽ സർജൻ എസ്പി മിശ്ര പറഞ്ഞു.
ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി ഉണ്ടാകുക. ആശുപത്രിയിലെ നഴ്‌സിംഗ് ജീവനക്കാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനം. ഇത്തരം സംഭവങ്ങൾ വളരെ ഗൗരവമുള്ളതാണെന്നും ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായ അശ്രദ്ധയാണിതെന്നും മിശ്ര പറഞ്ഞു. അതേസമയം, വൈദ്യ ശാസ്ത്രപരമായ അനാസ്ഥയുടെ ഞെട്ടിക്കുന്ന സംഭവത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
Recommended Video
-
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിരവധി ഒഴിവുകൾ;50,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു












Click it and Unblock the Notifications