Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാര്‍ഖണ്ഡില്‍ ബിജെപി അനുകൂല തരംഗമില്ല? ജെഎംഎമ്മിന് ബിജെപിയെ രക്ഷിച്ച ആ പദ്ധതി തുണയാവും

റാഞ്ചി: ജാര്‍ഖണ്ഡില്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ അധികാരം പങ്കിടുന്ന രീതിയാണ് പാര്‍ട്ടികള്‍ തമ്മിലുള്ളത്. എന്നാല്‍ പ്രതിപക്ഷത്തിരുന്നിട്ടും ഇത്തവണ ബിജെപിക്ക് അനുകൂല തരംഗം ജാര്‍ഖണ്ഡില്‍ ഇല്ലെന്നാണ് വിലയിരുത്തല്‍. ഹേമന്ദ് സോറന്റെ ജനകീയ പദ്ധതികളും, ജയറാം മഹതോയുടെ പാര്‍ട്ടിയും ചേര്‍ന്ന് ബിജെപിയുടെ സാധ്യതകളെ ഇല്ലാതാക്കിയേക്കും.

ജാര്‍ഖണ്ഡില്‍ വനിതാ വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനവുമുണ്ടായിട്ടുണ്ട്. എന്നാല്‍ ഇവരാരും ഏതെങ്കിലും പാര്‍ട്ടിയെ വലിയ രീതിയില്‍ പിന്തുണയ്ക്കുന്നില്ല. എന്നാല്‍ ഇവര്‍ വോട്ട് ചെയ്യാനുള്ള സാധ്യത പരിശോധിച്ചാല്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്കാണ് മുന്‍തൂക്കം. ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ മുഖ്യമന്ത്രി മൈയ്യ സമ്മാന്‍ യോജനയെന്ന പദ്ധതിയാണ് ഇതിന് കാരണം.

jharkhand-election

ഹേമന്ദ് സോറന്റെ ഫ്‌ളാഗ്ഷിപ്പ് പദ്ധതിയാണിത്. സ്ത്രീകള്‍ക്കിടയില്‍ വലിയ സ്വാധീനം തന്നെ ഈ പദ്ധതിക്കുണ്ട്. ആയിരം രൂപ സ്ത്രീകള്‍ക്ക് മാസം വരുമാനമായി ലഭിക്കുന്ന പദ്ധതിയാണിത്. മധ്യപ്രദേശില്‍ അടക്കം ഇത്തരം പദ്ധതികള്‍ ബിജെപി സര്‍ക്കാരിന് അനുകൂലമായി മാറുകയാണ് ചെയ്തത്. തിരഞ്ഞെടുപ്പ് വിജയിച്ചാല്‍ തുക വര്‍ധിപ്പിക്കുമെന്ന ഉറപ്പും ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

ജെഎംഎമ്മിന് ഇത് കൂടുതല്‍ കരുത്താവും. ജാര്‍ഖണ്ഡില്‍ തൊഴില്‍ സാധ്യത കുറവായത് കൊണ്ട് പലരും മറ്റ് സംസ്ഥാനങ്ങളിലേക്ക് ജോലിക്കായി പോവുകയാണ്. അതുകൊണ്ട് പോളിങ് ബൂത്തില്‍ കൂടുതലെത്താറുള്ളത് സ്ത്രീകളാണ്. വനിതാ വോട്ടര്‍മാര്‍ അതുകൊണ്ട് ഈ തിരഞ്ഞെടുപ്പിലും നിര്‍ണായക ശക്തിയാണ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തിരിച്ചടി നേരിടാനുള്ള പ്രധാന കാരണം ആദിവാസി മേഖലയില്‍ അവര്‍ക്ക് സാന്നിധ്യം കുറഞ്ഞതാണ്. പട്ടികവിഭാഗം സീറ്റുകളിലെല്ലാം ബിജെപി പരാജയപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഈ മേഖലയില്‍ മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ അത് ആദിവാസികള്‍ക്കിടയിലെ ആധിപത്യമില്ലായ്മ കാരണം തന്നെയാണ്.

പ്രവര്‍ത്തകര്‍ വേണ്ടത്ര ഈ മേഖലയില്‍ ഇല്ല എന്നാണ് പരാതി. അതുപോലെ മോദി സര്‍ക്കാരിന്റെ നേട്ടങ്ങളെയും പദ്ധതികളെയും ഇവിടേക്ക് എത്തിക്കാനും സാധിക്കുന്നില്ല. ജെഎംഎമ്മിന്റെ ആരോപണങ്ങളെ ആദിവാസി മേഖലയില്‍ പ്രതിരോധിക്കാനും ബിജെപിക്ക് സാധിക്കുന്നില്ല.

പട്ടികവിഭാഗങ്ങളില്‍ ജെഎംഎമ്മിന് അനുകൂലമായി അടിയൊഴുക്കുണ്ട്. സ്ത്രീകള്‍ക്ക് അനുകൂലമായ പദ്ധതി തന്നെ കാരണം. മുന്നോക്ക വിഭാഗം, പട്ടികജാതി, ഒബിസികള്‍ എന്നിവരുടെ വോട്ടുകള്‍ ഇതുവരെ ഒന്നിപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. ജയറാം മഹതോ ജാര്‍ഖണ്ഡ് രാഷ്ട്രീയത്തിലെ പുതു നേതാവാണ്. എന്നാല്‍ യുവാക്കളെ വ്യാപകമായി അദ്ദേഹം പാര്‍ട്ടിയിലേക്ക് അടക്കം ആകര്‍ഷിക്കുന്നുണ്ട്. ഖനന മേഖലയിലെ കുര്‍മി-മഹതോ വിഭാഗം ജയറാമിനെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്.

ഒബിസി വിഭാഗങ്ങളില്‍ ഇവര്‍ കരുത്തരായി ഭാഷ, തൊഴില്‍, പരീക്ഷകള്‍ പോലുള്ള വിഷയങ്ങളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ അവഗണിച്ച വിഷയങ്ങളാണ്. ജെഎംഎമ്മിനും ബിജെപിക്കും ഒരുപോലെ മഹതോ വെല്ലുവിളിയാണ്. പലയിടത്തും വോട്ടുചോര്‍ത്തിയിരുന്നു മഹതോയുടെ പാര്‍ട്ടി. അതുകൊണ്ട് ത്രികോണ പോരാട്ടം വന്നാല്‍ ഏറ്റവും നഷ്ടം ബിജെപിക്കായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+