കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടുകാര്‍ക്ക് റേഷന്‍ ലഭിച്ചില്ല; പട്ടിണി കിടന്ന 11 വയസുകാരി മരിച്ചു; ബിജെപി സംസ്ഥാനത്ത്

വീട്ടുകാര്‍ക്ക് റേഷന്‍ ലഭിച്ചില്ല; പട്ടിണി കിടന്ന 11 വയസുകാരി മരിച്ചു; ബിജെപി സംസ്ഥാനത്ത്

  • By Anwar Sadath
Google Oneindia Malayalam News

ജാര്‍ഖണ്ഡ്: റേഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ദിവസങ്ങളോളം പട്ടിണികിടന്ന പതിനൊന്നുവയസുകാരി മരിച്ചു. ജാര്‍ഖണ്ഡിലെ സിമദേഗാ ജില്ലയില്‍ സന്തോഷി കുമാരി എന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്. കുട്ടി സ്‌കൂളില്‍ പോകുന്ന ദിവസം സ്‌കൂളിലെ ഉച്ചഭക്ഷണമായിരുന്നു ഏക ആശ്രയം. നവരാത്രിയോട് അനുബന്ധിച്ച് ദിവസങ്ങളോളം സ്‌കൂള്‍ അവധിയായതോടെ പട്ടിണിയിലാവുകയായിരുന്നു.

വെളിപ്പെടുത്താത്ത തെളിവുകളോടെ കുറ്റപത്രം തയ്യാര്‍... ദിലീപ് രക്ഷപ്പെടില്ല, എല്ലാ പഴുതുകളുമടച്ചുവെളിപ്പെടുത്താത്ത തെളിവുകളോടെ കുറ്റപത്രം തയ്യാര്‍... ദിലീപ് രക്ഷപ്പെടില്ല, എല്ലാ പഴുതുകളുമടച്ചു

കൂട്ടുകാര്‍ക്കൊപ്പം പുഴ നീന്തിക്കടക്കാനുള്ള ശ്രമം ദുരന്തത്തില്‍ കലാശിച്ചു... 19 കാരന് ദാരുണ അന്ത്യംനാല് ദിവസത്തോളം കാര്യമായ ഭക്ഷണം കഴിക്കാന്‍ കഴിയാതിരുന്നതോടെ കുട്ടി മരിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ കുടുംബത്തിന് റേഷന്‍ വിഹിതം നിഷേധിച്ചിരുന്നുവെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തതായിരുന്നു കാരണം. സാങ്കേതിക പിഴവുമൂലം റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ കഴിയാത്തതോടെ അധികൃതര്‍ റേഷന്‍ നിഷേധിക്കുകയായിരുന്നു.

dead

കുട്ടിയുടെ അച്ഛന് അനാരോഗ്യം മൂലം ജോലിയ്ക്ക് പോവാന്‍ കഴിയാറില്ല. അമ്മയും അവളുടെ മൂത്ത സഹോദരിയും വേപ്പിലകള്‍ പറിച്ച് മരുന്നുകടയില്‍ വിറ്റാണ് കുടുംബം അരിഷ്ടിച്ച് കഴിയുന്നത്. മാസം തോറും ഇവര്‍ക്ക് ഇതുവഴി കേവലം 80 രൂപയാണ് ലഭിക്കുന്നത്. ഇതാണ് ആ കുടുംബത്തിന്റെ ഏക വരുമാനം. ഇളയ സഹോദന് അംഗന്‍വാടിയില്‍ നിന്ന് ലഭിക്കുന്ന ആഹാരം പങ്കിട്ട് കഴിച്ചാണ് ഈ കുടുംബം പലപ്പോഴും വിശപ്പടക്കുന്നതെന്ന് പറയന്നു.

സന്തോഷിയുടെ കുടുംബത്തിന് റേഷന്‍ നിഷേധിച്ചിരുന്നതായി ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ സഞ്ജയ് കുമാര്‍ കൊംഗാരി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കുട്ടിയുടെ മരണം പട്ടിണിമൂലമല്ലെന്നാണ് ഇവരുടെ വാദം. സാമൂഹ്യപ്രവര്‍ത്തകരാണ് സന്തോഷിയുടെ അമ്മയില്‍ നിന്ന് വിവരങ്ങളറിഞ്ഞ വിഷയം മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയത്.

English summary
Jharkhand girl starving to death shows ‘Aadhaar savings’ built on gross exclusions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X