കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയുടെ ശമ്പളമൊക്കെ എന്ത്... ഈ മുഖ്യന്റെ ശമ്പളമാണ് ശമ്പളം!

  • By Soorya Chandran
Google Oneindia Malayalam News

റാഞ്ചി: ഒരു രാജ്യത്ത് പ്രധാന മന്ത്രിയാണോ അതോ ഏതെങ്കിലും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണോ വലുത്? പ്രധാനമന്ത്രി എന്നായിരിയ്ക്കും എല്ലാവര്‍ക്കും ഉത്തരം. എന്നാല്‍ ശമ്പളത്തിന്റെ കാര്യത്തിലാണെങ്കില്‍ ആ ഉത്തരം തെറ്റാണെന്ന് പറയേണ്ടി വരും.

കാരണം പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം പറ്റുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍മാരും ഒക്കെയുള്ള ഒരു സംസ്ഥാനം ഇവിടെ ഉണ്ട്. നമ്മുടെ ഝാര്‍ഖണ്ഡ്. ബിജെപിക്കാരനായ രഘുബര്‍ദാസ് ആണ് ഇവിടത്തെ മുഖ്യമന്ത്രി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാര്‍ഷിക ശമ്പളം എന്ന് പറയുന്നത് 19.2 ലക്ഷം രൂപയാണ്. മാസ ശമ്പളം 1.6 ലക്ഷം രൂപ. ഇതില്‍ അമ്പതിനായരം രൂപ അടിസ്ഥാന ശമ്പളം. ബാക്കിയെല്ലാം മറ്റ് അലവന്‍സുകളാണ്.

Raghuvardas and Modi

ഇപ്പോള്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ ശമ്പളം എത്രായാണെന്നറിയാമോ... 24.6 ലക്ഷം രൂപ. അതായാത് പ്രതിമാസം 2.05 ലക്ഷം രൂപ. നേരത്തെ മുഖ്യമന്ത്രിയുടെ ശമ്പളം പ്രതിവര്‍ഷം 17.22 ലക്ഷം രൂപയായിരുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗമാണ് പരിഷ്‌കരിച്ച ശമ്പളം പ്രഖ്യാപിച്ചത്. മന്ത്രിമാരുടെ വാര്‍ഷിക ശമ്പളം 21.64 ലക്ഷമാക്കി ഉയര്‍ത്തി. നേരത്തെ ഇത് 15.30 ലക്ഷം രൂപ ആയിരുന്നു. എംഎല്‍എമാര്‍ക്കും ഇതേ ശമ്പളം തന്നെ കിട്ടും. അപ്പോള്‍ പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം വാങ്ങുന്ന എംഎല്‍എമാരുടെ നാടായി ഝാര്‍ഖണ്ഡ് മാറിയെന്ന് പറയാം.

പ്രതിപക്ഷ നേതാവ്, സര്‍ക്കാര്‍ ചീഫ് വിപ്പ്, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ മുതല്‍ പഞ്ചായത്ത് അംഗത്തിനുള്ള ശമ്പളത്തില്‍ വരെയാണ് വര്‍ദ്ധനവ് വരുത്തിയിരിയ്ക്കുന്നത്.

English summary
Jharkhand Government has taken a decision to hike the salary of ministers and legislators at the state cabinet meeting held in the West Singbhum district headquarters Chaibasa .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X