Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാർഖണ്ഡിൽ ഭരണം പിടിക്കാനുറച്ച് ജെഎംഎം; പ്രകടന പത്രികയിൽ വൻ പ്രഖ്യാപനങ്ങൾ!

റാഞ്ചി: മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണ വിവാദങ്ങൾ തുടരുന്നതിനിടയിൽ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ് ജാർ‌ഖണ്ഡ്. നവംബർ 30 മുതൽ അഞ്ച് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജാർഖണ്ഡിലെ പ്രധാന പ്രതിപക്ഷമായ ജാർഖണ്ഡ‍് മുക്തി മോർച്ച(ജെഎംഎം) ചൊവ്വാഴ്ച പുറത്തിറക്കിയ പുറത്തിറക്കിയ പ്രകടന പത്രികയിൽ വൻ വാഗ്ദാനങ്ങളാണ് നൽകുന്നത്.

എസ്ടി, എസ്സി, ഒബിസി വിഭാഗക്കാർ‌ക്ക് സർക്കാർ ജോലികളിൽ 67 ശതമാനം സംവരണം നൽകുനമെന്ന് പ്രകടനപത്രിയിൽ വ്യക്തമാക്കുന്നു. ബിരുധവും ബിരുധാനന്തര ബിരുധവും കഴിഞ്ഞ യുവാക്കൾക്ക് 5000 മുതൽ 7000 രൂപ വരെ അലവൻസ് നൽകുപമെന്നും ജെഎംഎം പുറത്തിറക്കിയ പ്രകടന പത്രികയിൽ പറയുന്നു. ജെഎംഎം അധാകരത്തിയാൽ സ്വകാര്യ മേഖലകളിൽ 75 ശതമാനം ജോലി നാട്ടുകാർക്കായി നീക്കിവെക്കുമെന്നും പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു. ആർജെഡിയും കോൺഗ്രസുമായി സഖ്യമുണ്ടാക്കിയ പാർട്ടി എസ്ടി വിഭാഗക്കാർക്ക് 28 ശതമാനവും ഒബിസി വിഭാഗക്കാർക്ക് 27 ശതമാനവം എസ്സി വിഭാഗക്കാർക്ക് 12 ശതമാനവും സംവരണം നൽകുമെന്നും പ്രഖ്യാപിച്ചു.

72000 വാർഷിക വരുമാനം ഉറപ്പാക്കും

72000 വാർഷിക വരുമാനം ഉറപ്പാക്കും


ഓരോ ദരിദ്ര കുടുംബത്തിന്റെയും വാർഷിക വരുമാനം 72000 രൂപയാക്കി ഉയർത്തുമെന്നുും ജെഎംഎം പുറത്തിറക്കിയ പ്രകടന പത്രികയിൽ ഉറപ്പ് നൽകുന്നു. വൃദ്ധർക്കും ഭിന്നശേഷിക്കാർക്കും പ്രതിമാസം 2500 രൂപ പെൻഷൻ വാഗ്ദാനംചെയ്യുന്നുമുണ്ട്. സർക്കാർ രൂപീകരിച്ച് രണ്ട് വർഷത്തിൽ സർക്കാർ ജോലികളിൽ ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം ഉറപ്പാക്കുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനം നൽകുന്നു.

ഭൂരഹിതർക്ക് ഭൂമി നൽകും

ഭൂരഹിതർക്ക് ഭൂമി നൽകും


25 കോടി വരെയുള്ള ടെണ്ടറുകൾ ജാർഖണ്ഡ് സ്വദേശികൾക്കായി മാത്രം നീക്കിവെക്കുമെന്നും, സംസ്ഥാനത്തെ ഭൂരഹിതർക്ക് ഭൂമി നൽകുന്നതിന് ഭൂമി അവകാശ നിയമം ഏർപ്പെടുത്തുമെന്നും ജെഎംഎം പുറത്തിറക്കിയ പ്രകടന പത്രികയിൽ ഉറപ്പ് നൽകുന്നു. അഞ്ചുവർഷമായി ഒഴിഞ്ഞുകിടക്കുന്ന ഭൂമി തിരികെ എടുത്ത് യഥാർത്ഥ ഉടമകൾക്ക് തിരികെ നൽകുമെന്ന് പ്രകടന പത്രികയിൽ പറയുന്നു.സർക്കാർ രൂപീകരിച്ച് മൂന്ന് മാസത്തിനുള്ളിൽ, ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ആദിവാസി ഭാഷ ഉൾപ്പെടുത്താൻ സർക്കാർ കേന്ദ്രത്തോട് ശുപാർശ ചെയ്യുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനം നൽകുന്നു.

സ്ത്രീകൾക്കായി ബാങ്കുകൾ

സ്ത്രീകൾക്കായി ബാങ്കുകൾ

യാതൊരു ഗ്യാരണ്ടിയുമില്ലാതെ 50,000 രൂപ വരെ വായ്പ നൽകാൻ സംസ്ഥാനത്ത് സ്ത്രീകൾക്കായി ബാങ്കുകൾ ആരംഭിക്കുമെന്ന് മാനിഫെസ്റ്റോയിൽ പറയുന്നു. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകൾക്ക് അടുക്കള ചെലവുകൾക്കായി 2000 രൂപ നൽകുമെന്ന വാദ്ഗാനവും ജെഎംഎം പുറത്തിറിക്കിയ പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു.

കിസാൻ ബാങ്ക്

കിസാൻ ബാങ്ക്

കൃഷിക്കാർക്ക് കിസാൻ ബാങ്ക് സ്ഥാപിക്കുമെന്നും പത്രികയിൽ വ്യക്തമാക്കുന്നുണ്ട്. ജെഎംഎം ജാർഖണ്ഡിൽ സർക്കാർ രൂപീകരിച്ചാൽ, സ്വകാര്യ കമ്പനികൾക്ക് കാർഷിക ഭൂമി ഏറ്റെടുക്കാൻ കഴിയില്ലെന്നും പ്രകടന പത്രികയിൽ വാഗ്ദാനം നൽകുന്നുണ്ട്. അതേസമയം മഹാരാഷ്ട്രയും ഹരിയാണയും ആവര്‍ത്തിക്കാതിരിക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി ക്യാമ്പില്‍ ഒരുക്കുന്നത്. കുറഞ്ഞത് 65 സീറ്റുകളെങ്കിലും തനിച്ച് നേടി ഭരണ തുടര്‍ച്ച ലഭിക്കുമെന്നാണ് ബിജെപി പ്രതീക്ഷ.

ബിജെപിക്ക് പ്രതിസന്ധി

ബിജെപിക്ക് പ്രതിസന്ധി

ഹരിയാണ, മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ക്ഷീണം മാറും മുന്‍പാണ് ജാര്‍ഖണ്ഡും നിയമസഭ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. ഇരു സംസ്ഥാനങ്ങളിലേയും തിരിച്ചടികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി. 2014 ല്‍ 81 അംഗ നിയമസഭയില്‍ 35 സീറ്റാണ് ബിജെപി നേടിയത്. സഖ്യകക്ഷിയായ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍റ് യൂണിയന്‍റെ പിന്തുണയോടൊയിരുന്നു അധികാരത്തില്‍ ഏറിയത്. എന്നാൽ ഇത്തവണ ഇവർ ഇടഞ്ഞ് നിൽക്കുന്നത് ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

എൽജെപി എൻഡിഎ വിട്ടു

എൽജെപി എൻഡിഎ വിട്ടു

19 സീറ്റുകള്‍ വേണമെന്നായിരുന്നു എസ്ജെഎസ്യുവിന്‍റെ ആവശ്യം. എന്നാല്‍ 9 സീറ്റില്‍ കൂടുതല്‍ നല്‍കില്ലെന്ന് ബിജെപി നിലപാട് വ്യക്തമാക്കിയതോടെയാണ് സഖ്യം വിടാന്‍ എസ്ജെഎസ്യു തിരുമാനിച്ചത്. മറ്റൊരു സഖ്യകക്ഷിയായ എല്‍ജെപി സീറ്റ് വിഭജനത്തില്‍ ഉടക്കി എന്‍ഡിഎ വിട്ടിട്ടുമുണ്ട് . ആറ് സീറ്റുകള്‍ വേണമെന്ന എല്‍ജെപിയുടെ ആവശ്യം ബിജെപി അംഗീകരിക്കാതിരുന്നതോടെയായിരുന്നു ഇത്. സ്വന്തം സ്ഥാനാര്‍ത്ഥികളെ എല്‍ജെപി പ്രഖ്യാപിക്കുകയും ചെയ്തിട്ടുുണ്ട്.

വിശാല പ്രതിപക്ഷ സഖ്യം

വിശാല പ്രതിപക്ഷ സഖ്യം

ഇക്കുറി ജെഎംഎമ്മുമായും ആര്‍ജെഡിയുമായും വിശാല പ്രതിപക്ഷ സംഖ്യം രൂപീകരിച്ചാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ജെഎംഎം 43 സീറ്റിലും കോണ്‍ഗ്രസ് 31 സീറ്റിലുമാണ് മത്സരിക്കുക. ബാക്കി വരുന്ന ഏഴ് സീറ്റുകളില്‍ ആര്‍ജെഡിയും മത്സരിക്കും. പ്രാദേശിക വിഷയങ്ങളില്‍ ഊന്നിയുള്ള പ്രചരണമാണ് കോണ്‍ഗ്രസ് ജാര്‍ഖണ്ഡില്‍ നടത്തുന്നത്. അയോധ്യയും കാശ്മീര്‍ വിഷയവും ജാര്‍ഖണ്ഡില്‍ ജനത്തെ സ്വാധീനിക്കില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആര്‍പിഎന്‍ സിംഗ് പ്രതികരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+