ആദിവാസി പെണ്‍കുട്ടി മുസ്ലീം യുവാവിനെ വിവാഹം ചെയ്തു; 500 കിലോ മട്ടനും അരിയും പിഴ

  • Posted By:
Subscribe to Oneindia Malayalam

ധന്‍ബാദ്: ആദിവാസി പെണ്‍കുട്ടി മുസ്ലീം യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തതിനെ തുടര്‍ന്ന് ആദിവാസി സംഘം പെണ്‍കുട്ടിയുടെ കുടുംബത്തിന് വന്‍ പിഴ ശിക്ഷയായി വിധിച്ചു. പാവപ്പെട്ട കുടുംബത്തോട് ഏകദേശം 500 കിലോയോളം മട്ടനും അരിയും പിഴയായി നല്‍കാനാണ് വിധിച്ചിരിക്കുന്നത്. പിഴ നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണി.

ജാര്‍ഖണ്ഡിലെ ജംതാര ജില്ലയിലാണ് സംഭവം. ഇതേക്കുറിച്ച് പുറംലോകമറിഞ്ഞതോടെ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. പെണ്‍കുട്ടിയുടെ വീട്ടുകാരാകട്ടെ ഭീഷണി ഭയന്ന് വാതിലടച്ചിരിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും സഹോദരനെയും രക്ഷിച്ചു.

nikah

പോലീസ് സ്ഥലത്തെത്തുന്നത് വൈകിയിരുന്നെങ്കില്‍ കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കാനായിരുന്നു പരിപാടി. ജൂലൈ അഞ്ചിന് ആദിവാസി സംഘത്തിന്റെ പഞ്ചായത്ത് വീണ്ടും ചേരുന്നുണ്ട്. ഇത്തരം പഞ്ചായത്തുകളെ നിയന്ത്രിക്കുക ബുദ്ധമുട്ടാണെന്നാണ് പോലീസ് വാദം. ഇവരുടെ നിയമം മാറ്റാനോ കുറ്റകൃത്യം ഇല്ലാതാക്കാനോ പോലീസിന് കഴിയുന്നില്ല.

വിവാഹത്തിനുശേഷം പെണ്‍കുട്ടി സമീപഗ്രാമത്തിലെ വരന്റെ വീട്ടിലാണ് കഴിയുന്നത്. പെണ്‍കുട്ടിയെ എല്ലാവിധത്തിലും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നില്ലെന്നാണ് കുടുംബം പഞ്ചായത്തില്‍ വ്യക്തമാക്കിയത്. മകളുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാമെന്ന് അപേക്ഷിച്ചിട്ടും പിഴയില്‍ നിന്നും കുടുംബത്തെ ഒഴിവാക്കിയില്ല. പോലീസ് സ്ഥലത്തെത്തിയതോടെയാണ് ഇവര്‍ക്ക് ആശ്വാസമായത്.


English summary
Jharkhand: Tension in tribal village after girl marries Muslim man
Please Wait while comments are loading...