Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാര്‍ഖണ്ഡ് ടെക്‌നിക്ക് വന്‍ വിജയം... സഖ്യം രാഷ്ട്രീയം പഠിച്ച് രാഹുല്‍ ഗാന്ധി, സമീപനം മാറ്റുന്നു!!

ദില്ലി: ജാര്‍ഖണ്ഡിലെ വമ്പന്‍ വിജയത്തില്‍ പാഠം പഠിച്ച് കോണ്‍ഗ്രസ്. ആരുമായും സഖ്യത്തിനുള്ള സന്നദ്ധത അറിയിക്കുന്ന പുതിയ രാഷ്ട്രീയത്തിലേക്ക് മാറാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ബിജെപി ദക്ഷിണേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പിന്തുടരുന്ന നയം പുതിയ രീതിയിലാണ് കോണ്‍ഗ്രസ് നടപ്പാക്കുന്നത്. ഇതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ തിരിച്ചുകൊണ്ടുവരുന്ന കാര്യങ്ങളും സജീവ പരിഗണനയിലാണ്.

സോണിയാ പാര്‍ട്ടിയുടെ മുഴുവന്‍ സമയ അധ്യക്ഷയായി ഇരിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. എല്ലാ നേതാക്കളും അവര്‍ തന്നെ തുടരണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും, ജാര്‍ഖണ്ഡ് വിജയത്തോടെ രാഹുല്‍ ക്യാമ്പ് സജീവമായിരിക്കുകയാണ്. നേരത്തെ രാഹുല്‍ ഗാന്ധി അധ്യക്ഷനായ സമയത്താണ് ജാര്‍ഖണ്ഡില്‍ ഹേമന്ദ് സോറന്റെ നേതൃത്വത്തില്‍ മഹാസഖ്യം രൂപീകരിച്ചത്. അവരാണ് ഇപ്പോള്‍ അധികാരത്തിലെത്തിയിരിക്കുന്നത്.

ജാര്‍ഖണ്ഡ് വിജയം

ജാര്‍ഖണ്ഡ് വിജയം

ജാര്‍ഖണ്ഡിന്റെ ചരിത്രത്തില്‍ ബിജെപിക്ക് ശേഷം ഒരു സഖ്യത്തിന് ഭൂരിപക്ഷം കിട്ടുന്നത് ഇത് ആദ്യമായിട്ടാണ്. ഈ ജയത്തോടെയാണ് രാഹുല്‍ ഗാന്ധി വീണ്ടും ശക്തനായിരിക്കുന്നത്. അതേസമയം സത്യപ്രതിജ്ഞയ്ക്ക് ഹേമന്ദ് സോറന്‍ രാഹുലിനെയും സോണിയാ ഗാന്ധിയെയും ക്ഷണിച്ചിട്ടുണ്ട്. അതേസമയം സഖ്യ രാഷ്ട്രീയം ശക്തിപ്പെടുത്തണമെന്ന വാദത്തിലാണ് രാഹുല്‍. സോണിയക്കും ഇതേ നിലപാടാണ് ഉള്ളത്. ഇനി ഒറ്റയ്ക്ക് അധികാരം പിടിക്കുക എന്ന ലക്ഷ്യം മാറ്റിവെക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ബീഹാര്‍, ദില്ലി, ബംഗാള്‍ തിരഞ്ഞെടുപ്പിലും ഇതേ സമീപനമുണ്ടാവും.

രാഹുല്‍ തിരിച്ചെത്തുന്നു

രാഹുല്‍ തിരിച്ചെത്തുന്നു

രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള ഒരുക്കം അവസാന ഘട്ടത്തിലാണ്. അതിനുള്ള ചര്‍ച്ചകള്‍ ഒരുവശത്ത് നടക്കുന്നുണ്ട്. സോണിയാ ഗാന്ധി ദില്ലി തിരഞ്ഞെടുപ്പോടെ കളമൊഴിയും. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് രാഹുല്‍ ഗാന്ധിയായിരിക്കും. പൗരത്വ നിയമത്തിലെ പ്രതിഷേധത്തില്‍ സത്യഗ്രഹത്തിന് പങ്കെടുക്കാനെത്തിയ രാഹുല്‍, അന്ന് നടത്തിയ പ്രസ്താവനകള്‍ തിരിച്ചുവരുമെന്ന സൂചനയാണ് നല്‍കുന്നത്.

കോണ്‍ഗ്രസിലെ ഗ്രൂപ്പിസം

കോണ്‍ഗ്രസിലെ ഗ്രൂപ്പിസം

കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം ശക്തമായത് കൊണ്ടാണ് രാഹുലിന്റെ വരവ് മടങ്ങുന്നത്. കോണ്‍ഗ്രസില്‍ മോദിയെ ഒറ്റയ്ക്ക് നേരിടാന്‍ കെല്‍പ്പുള്ള ഒരേയൊരു നേതാവാണ് രാഹുലെന്ന അഭിപ്രായമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ സീനിയര്‍ ക്യാമ്പിന് രാഹുല്‍ വരുന്നതിനോട് യോജിപ്പില്ല. സംസ്ഥാനങ്ങളിലെ വിജയ ഫോര്‍മുല രാഹുല്‍ മാറ്റുന്നു എന്നാണ് പരാതി. രാഹുല്‍ ഇല്ലാത്ത മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പുകള്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ കുറഞ്ഞത് കൊണ്ടാണ് വിജയിച്ചതെന്ന് സീനിയര്‍ ക്യാമ്പ് പറയുന്നു.

കെസിയുടെ പ്രവര്‍ത്തനങ്ങള്‍

കെസിയുടെ പ്രവര്‍ത്തനങ്ങള്‍

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ഫോര്‍മുല രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് കെസി വേണുഗോപാലാണ്. പാര്‍ട്ടിയില്‍ രാഹുലിന്റെ അടുപ്പക്കാരനാണ് അദ്ദേഹം. വിജയത്തിന്റെ ക്രെഡിറ്റ് രാഹുലിന് കൂടി അവകാശപ്പെടതാണെന്ന് ഇതിലൂടെ നേതാക്കള്‍ വാദിക്കുന്നു. സോണിയാ ഗാന്ധിക്ക് രാജ്യം മുഴുവന്‍ എത്തി പ്രചാരണം നയിക്കാന്‍ സാധിക്കില്ല. അവര്‍ കുറച്ച് കൂടി യുവത്വമുള്ള നേതാവ് പാര്‍ട്ടിയുടെ തലപ്പത്തെത്തണമെന്ന ആവശ്യത്തിലാണ്. ഒരേ സ്വരത്തില്‍ രാഹുലിന് പിന്തുണ ലഭിക്കാനുള്ള പ്രധാന കാരണമിതാണ്.

പ്രധാന വെല്ലുവിളി

പ്രധാന വെല്ലുവിളി

തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചിട്ടില്ലെങ്കില്‍, സഖ്യമുണ്ടാക്കാന്‍ രാഹുലിന് അറിയില്ലെന്നാണ് പ്രധാന വിമര്‍ശനം. നേരത്തെ കര്‍ണാടകത്തില്‍ അടക്കം കോണ്‍ഗ്രസിന് കാര്യങ്ങള്‍ കൈവിട്ട് പോയത് രാഹുലിന്റെ ഈ പ്രശ്‌നം കൊണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ട് നിന്ന സമയത്ത് രാഹുല്‍ ഇക്കാര്യം വ്യക്തമായി പഠിച്ചിരിക്കുകയാണ്. ദില്ലിയില്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ രാഹുല്‍ മുന്നിലുണ്ടാവാന്‍ സാധ്യതയുണ്ട്. ബീഹാറില്‍ നേരത്തെ തന്നെ സഖ്യമുണ്ട്. ജെഡിയുവിനെ കൂടെ ഒപ്പം നിര്‍ത്താനായാല്‍ അത് രാഹുലിന് നേട്ടമാകും. ബംഗാളില്‍ മമതയുമായി സഖ്യമുണ്ടാക്കുകയാണ് അടുത്ത വെല്ലുവിളി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+