Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയോ കോണ്‍ഗ്രസോ.... ജെജെപിയുടെ നിര്‍ണായക യോഗം, എല്ലാ കണ്ണുകളും ദുഷ്യന്തിലേക്ക്

Recommended Video

cmsvideo
    JJP Crucial Meeting On Tomorrow All Eyes On Congress | Oneindia Malayalam

    ചണ്ഡീഗഡ്: ഹരിയാന തൂക്കുമന്ത്രിസഭയിലേക്ക് പോകുന്നത് വ്യക്തമായ സാഹചര്യത്തില്‍ പുതിയ നീക്കവുമായി ജെജെപി. കോണ്‍ഗ്രസിനെ വേണമോ അതോ ബിജെപിയെ വേണോ എന്ന ആശയക്കുഴപ്പത്തിലാണ് പാര്‍ട്ടി. ജനനായക് ജനതാ പാര്‍ട്ടിയുടെ നിര്‍ണായക യോഗം നാളെ ചേരും. സംസ്ഥാനത്ത് കിംഗ് മേക്കറായി ദുഷ്യന്ത് ചൗത്താല മാറിയിരിക്കുകയാണ്. വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ദില്ലിയിലാണ് യോഗം. അതേസമയം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നാണ് സൂചനകള്‍.

    1

    അതേസമയം മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരം ദില്ലിയിലെത്തിയിരിക്കുകയാണ്. ഖട്ടാര്‍ ജെജെപിയുടെ സഹായം തേടുമെന്നാണ് സൂചന. അമിത് ഷാ അതിനുള്ള നിര്‍ദേശം നല്‍കിയെന്ന് റിപ്പോര്‍ട്ടുണ്ട്. അടുത്ത ദിവസം ജെജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവും ചേരുന്നുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് യോഗം. ഭൂപീന്ദര്‍ ഹൂഡ തന്റെ അനുയായികളെ ദുഷ്യന്ത് ചൗത്താലയെ കാണാനായി അയച്ചിരുന്നു. നല്ല പ്രതികരണമാണ് അദ്ദേഹത്തില്‍ നിന്ന് ലഭിച്ചിരിക്കുന്നത്.

    സംസ്ഥാനത്ത് 34 സീറ്റില്‍ കോണ്‍ഗ്രസും ബിജെപി 38 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് ഇതോടെ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂത്തുസഭ വരുമെന്നും ഉറപ്പായിരിക്കുകയാണ്. അഭയ് സിംഗ് ചൗത്താല എല്ലെനബാദില്‍ നിന്ന് വിജയിച്ചത് വലിയ നേട്ടമാണ്. ജനങ്ങള്‍ക്ക് വേണ്ടത് തൊഴിലാണ്, അല്ലാതെ ദേശീയതയല്ല. പാവപ്പെട്ടവര്‍ക്ക് തട്ടിപ്പും ദേശീയതയും ഒരുമിച്ച് വേണ്ട. അവര്‍ക്ക് ഒരു നേരത്തെ ഭക്ഷണവും തൊഴിലുമാണെന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി പറഞ്ഞു.

    നിലവില്‍ ബിജെപി 13 സീറ്റ് വിജയിക്കുകയും, 25 സീറ്റില്‍ ലീഡ് ചെയ്യുകയുമാണ്. കോണ്‍ഗ്രസ് പത്ത് സീറ്റ് വിജയിച്ചപ്പോള്‍ 24 എണ്ണത്തില്‍ ലീഡ് ചെയ്യുന്നുണ്ട്. ജെജെപി അഞ്ച് സീറ്റ് വിജയിച്ചു. അഞ്ചെണ്ണത്തില്‍ ലീഡ് ചെയ്യുന്നുണ്ട്. ദുഷ്യന്ത് ചൗത്താല അടുത്ത മുഖ്യമന്ത്രിയാവുമെന്നാണ് സൂചന. കോണ്‍ഗ്രസ് വിട്ട നേതാവ് അശോക് തന്‍വര്‍ ദുഷ്യന്ത് ചൗത്താലയെ പിന്തുണച്ചിട്ടുണ്ട്. ദുഷ്യന്ത് അടുത്ത മുഖ്യമന്ത്രിയാവണമെന്നും, അദ്ദേഹത്തെ ഉപാധികളില്ലാതെ പിന്തുണയ്ക്കുന്നതായും തന്‍വര്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+