കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ പത്രങ്ങള്‍ക്കു നേരെയും സര്‍ക്കാര്‍ നടപടി; പത്രങ്ങള്‍ നിരോധിച്ചതില്‍ വന്‍ പ്രതിഷേധം

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരില്‍ വര്‍ത്തമാന പത്രങ്ങള്‍ നിരോധിച്ചു. പത്രങ്ങള്‍ക്ക് മൂന്ന് ദിവസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കശ്മീരില്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാധ്യമ സ്ഥാപനങ്ങളിലെ റെയിഡിന് പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവ്.

കശ്മീരില്‍ ഒരാഴ്ച പിന്നിട്ടിട്ടും പ്രക്ഷോഭം ശക്തമായി തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രസ്സുകളില്‍ അധികൃതര്‍ മിന്നല്‍ പരിശോധന നടത്തുകയും അച്ചടി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം കശ്മീര്‍ പ്രക്ഷോഭത്തില്‍ മരണം 41 ആയി.

ഒമ്പതാം ദിവസത്തേക്ക്

ഒമ്പതാം ദിവസത്തേക്ക്

ഹിസ്ബുള്‍ ഭീകരരെന്ന് ആരോപിക്കുന്ന ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ഒമ്പതാം ദിവസത്തേക്ക് കടന്നിരിക്കുന്നതിനാലാണ്് അടിന്തിരാവസ്ഥയ്ക്ക് സമാനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചത്.

സര്‍ക്കാര്‍ വിശദീകരണം

സര്‍ക്കാര്‍ വിശദീകരണം

ആറ് വര്‍ഷത്തിനിടെ കശ്മീര്‍ കണ്ട രക്തരൂക്ഷമായ പ്രക്ഷോഭം അമര്‍ച്ചചെയ്യാനാണ് മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

നിരോധനാജ്ഞ

നിരോധനാജ്ഞ

താഴ്വരയിലെ നിരോധനാജ്ഞ എട്ട് ദിവസത്തേക്ക് നീട്ടി. ഇന്റര്‍നെറ്റ്, മൊബൈല്‍ കണക്ഷനുകള്‍ നേരത്തെ നിര്‍ത്തലാക്കിയിട്ടുണ്ട്. പത്രങ്ങള്‍ കൂടി നിലച്ചതോടെ വാര്‍ത്താ വിതരണ സംവിധാനം പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്.

കുത്തിയിരിപ്പ് പ്രതിഷേധം

കുത്തിയിരിപ്പ് പ്രതിഷേധം

സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ശ്രീനഗരില്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി. പുലര്‍ച്ചെ മാധ്യമ സ്ഥാപനങ്ങളില്‍ റെയിഡ് നടത്തി ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും അച്ചടിയന്ത്രങ്ങള്‍ പോലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

അടിയന്തിരാവസ്ഥ

അടിയന്തിരാവസ്ഥ

കശ്മീരില്‍ മാധ്യമ അടിയന്തിരാവസ്ഥയാണെന്ന് റൈസിങ് കശ്മീര്‍ പത്രത്തിന്റെ എഡിറ്റര്‍ ബുഖാരി പറഞ്ഞു. ഇത് കശ്മീരില്‍ ആധ്യമായല്ലെങ്കിലും ഇത്തവണ സര്‍ക്കാര്‍ ഔഗ്യോഗികമായി തന്നെ പത്രം അച്ചടിക്കുന്നത് നിരോധിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ന്യായീകരണം

ന്യായീകരണം

കശ്മീരിന്റെ പേരില്‍ 19 ന് പാകിസ്താന്‍ കരിദിനാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. സാമാധാനം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനാലാണ് ഇത്തരം നടപടികളെന്ന് സര്‍ക്കാര്‍സ വക്താവ് പറഞ്ഞു.

English summary
Authorities on Saturday banned newspaper publication in Kashmir for three days after police raided media houses and shut down a major printing press in what is being seen as the most sweeping information blackout in the valley rocked by violence.“The undesirable step was taken to ensure peace,” government spokesman Nayeem Akhtar said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X