• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

കശ്മീര്‍ ഭീകരാക്രമണം: അക്രമികളുടെ പക്കല്‍ പാക് മരുന്നുകള്‍

  • By Soorya Chandran

ശ്രീനഗര്‍: കഴിഞ്ഞ ദിവസം ജമ്മു കശ്മീരില്‍ ഭീകരാക്രമണം നടത്തിയ തീവ്രവാദികളുടെ കയ്യില്‍ ഉണ്ടായിരുന്നത് പാകിസ്താന്‍ നിര്‍മിത മരുന്നുകളും ഭക്ഷ്യ വസ്തുക്കളും. ദിവസങ്ങള്‍ നീണ്ട ആക്രമണത്തിനായിരുന്നു തീവ്രവാദികള്‍ ലക്ഷ്യമിട്ടിരുന്നത്. അതിന് തക്ക ആയുധ ശേഖരവും ഇവരുടെ പക്കല്‍ ഉണ്ടായിരുന്നു.

ലഷ്‌കര്‍ ഇ തൊയ്ബയാണ് ആക്രമണം നടത്തിയത്. വിക്‌സ് വേപ്പൊറബും, വേദന സംഹാരികളായ ഓയിന്‍മെന്റുകളും ഡ്രൈ ഫ്രൂട്ട്‌സും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ആക്രമണം നടക്കുന്നത് 15 ദിവസം മുമ്പെങ്കിലും ഇവര്‍ ഇന്ത്യയില്‍ എത്തിയിരുന്നതായാണ് വിവരം.

ആക്രമികള്‍ പാക് പൗരന്‍മാരാണെന്ന് അവരുടെ ശരീരത്തില്‍ നിന്ന ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യക്തമാക്കുന്നുണ്ടെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. പാക് അധിനിവേശ കാശ്മീരിലെ ചകോടി മേഖലയില്‍ നിന്നാണ് ഇവര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയത്. വിവിധ ലഷ്‌കര്‍ ക്യാമ്പുകളില്‍ നിന്നായി 21 ദിവസത്തെ പരിശീലനമാണ് കശ്മീരിലെ ആക്രമണത്തിന് ഇവര്‍ക്ക് നല്‍കിയിരുന്നതെന്നം റിപ്പോര്‍ട്ടുകളുണ്ട്.

കശ്മീരില്‍ തങ്ങളുടെ സാന്നിധ്യം ഇപ്പോഴും ഉണ്ടെന്ന് ഇന്ത്യയെ ബോധ്യപ്പെടുത്തുന്നതിനാണ് ഇത്തരം ഒരു ആക്രമണം ലഷ്‌കര്‍ ഭീകരര്‍ നടത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. കശ്മീരിലെ തിരഞ്ഞെടുപ്പ് സമയവും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് അടുത്ത ദിവസവും തിരഞ്ഞെടുത്തത് ഇന്ത്യക്ക് ശക്തമായ സന്ദേശം നല്‍കാനാണെന്നും വിലയിരുത്തപ്പെടുന്നു.

ഐസിസും അല്‍ഖ്വായദയും ഇന്ത്യന്‍ മണ്ണില്‍ വേരുറപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐക്ക് കശ്മീരില്‍ മറ്റ് തീവ്രവാദ സംഘടനകള്‍ ഇടപെടുന്നതില്‍ താത്പര്യമില്ലെന്നാണ് വിവരം. ലഷ്‌കറിനെ മാത്രം കശ്മീരില്‍ ഉപയോഗിക്കുക എന്ന തന്ത്രമാണ് അവര്‍ പയറ്റുന്നത്. ഐഎസ്‌ഐയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇപ്പോള്‍ നടന്ന ആക്രമണം.

കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തോട് നേരിട്ട് ഏറ്റുമുട്ടാനാണ് അല്‍ഖ്വായ്ദ ഘടകവും തെഹറീക് ഇ താലിബാനും ആഗ്രഹിക്കുന്നത്. വല്ലപ്പോഴും നടത്തുന്ന തീവ്രവാദ ആക്രമണങ്ങളോട് അവര്‍ക്ക് താത്പര്യമില്ല. എന്നാല്‍ ഐഎസ്‌ഐയും ലഷ്‌കറും ചിന്തിക്കുന്നത് നേരെ എതിര്‍ രീതിയില്‍ ആണ്.

ലഷ്‌കറില്‍ നിന്ന് പിരിഞ്ഞ് പോകാന്‍ നിവരധി പേര്‍ തയ്യാറാകുന്നു എന്നത് തിരിച്ചറിഞ്ഞാണ് ഇപ്പോള്‍ ശക്തമായ ആക്രണം നടത്താന്‍ കാരണം എന്നും വിലയിരുത്തലുണ്ട്. കശ്മീര്‍ താഴ് വരയില്‍ ഭീതി പരത്താനും ഇത് കാരണമായിട്ടുണ്ട്. കശ്മീരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി തങ്ങള്‍ നിരന്തരം യുദ്ധം ചെയ്യുന്നു എന്ന് വികാരം ജനങ്ങളിലേക്ക് പടര്‍ത്താനാണ് ഇത്തരം ആക്രമണങ്ങളെ ഐഎസ്‌ഐ ഉപയോഗിക്കുന്നത്.

English summary
J&K terror attack: Slain terrorists carried medicines, eatables from Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more