കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെ എന്‍ യുവില്‍ പ്രതിഷേധം ശക്തം; ഏഴു വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു

  • By Siniya
Google Oneindia Malayalam News

ദില്ലി: ജെ എന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഏഴു വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടായേക്കും. സംഭവത്തില്‍ എട്ട് വിദ്യാര്‍ഥികളെ അന്വേഷണ വിധേയമായി വെള്ളിയാഴ്ച സര്‍വകലാശാലയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

യൂണിയന്‍ ചെയര്ർമാന്ർ കനകയ്യ കുമാറിനെ (AISF) അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം 2000 വിദ്യാര്‍ഥികളാണ് പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തിയത്. മസ്തിയില്‍ ക്യാംപസില്‍ എത്തിയ പോലീസ് ഹോസ്റ്റലില്‍ കയറി വിദ്യാര്‍ഥി നേതാവിനെ ചോദ്യം ചെയ്യാനായി കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപി എം ജനറല്ർ സെക്ട്രട്ടറി സീതാറാം യെച്ചൂരി ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി.

jnu-students.

എന്നാല്‍ ഇത്തരം നടപടികളിലൂടെ ബിജെപി സര്‍ക്കാര്‍ ജെ എന്‍യു വിന്റെ അന്തസ്സ് തകര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷ്യന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. സംഘാടകര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം, ഗൂഢാലോചന എന്നി വകുപ്പുകല്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. പരിപാടിയുടെ വീഡിയോ പോലീസ് പരിശോധിച്ചു വരികയാണ്.

കഴിഞ്ഞ ദിവസം ജെ എന്‍ യു ക്യാംപസില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ ചിലര്‍ ഇന്ത്യന്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് എബിപിവി പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് പരിപാടിയുടെ സംഘാടകര്‍ക്കും പങ്കെടുക്കത്തവര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ക്കും ആഭ്യന്തര വകുപ്പിനുമെതിരെ ബിജെപി എം പിയും എബിവിപി പ്രവര്‍ത്തകരും പരാതി നല്‍കുകയായിരുന്നു.

English summary
JNU campus row: 7 detained by Delhi Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X