കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവര്‍ ഞങ്ങളെ തിരഞ്ഞു പിടിച്ചാണ് ആക്രമിച്ചത്... ആര്‍എസ്എസാണ് പിന്നിലെന്ന് അയിഷി ഘോഷ്!!

Google Oneindia Malayalam News

Recommended Video

cmsvideo
JNU nexus between security and vandals says Aishe Ghosh | Oneindia Malayalam

ദില്ലി: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് അയിഷി ഘോഷ്. ആസൂത്രിതമായ ആക്രമണമാണ് ക്യാമ്പസില്‍ നടന്നത്. അവര്‍ ഞങ്ങളെ കൃത്യമായി തിരഞ്ഞ് പിടിച്ചാണ് ആക്രമിച്ചത്. ആരെയൊക്കെയാണ് ആക്രമിക്കേണ്ടതെന്ന കാര്യത്തില്‍ അവര്‍ക്ക് നേരത്തെ നിര്‍ദേശം ലഭിച്ചിരുന്നു. ജെഎന്‍യുവിലെ സുരക്ഷാ ഉദ്യോഗസ്ഥരും അക്രമികളും തമ്മില്‍ വലിയ ബന്ധമുണ്ടെന്നും അയിഷി ഘോഷ് ആരോപിച്ചു.

1

സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്രമം നടക്കുമ്പോള്‍ ഇടപെട്ടതേയില്ല. അവര്‍ കാഴ്ച്ചക്കാരായി നോക്കി നിന്നു. കഴിഞ്ഞ ദിവസങ്ങളിലായി ആര്‍എസ്എസുമായി ബന്ധമുള്ള പ്രൊഫസര്‍മാര്‍ അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇവര്‍ വിദ്യാര്‍ത്ഥി ഐക്യത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. സുരക്ഷ വേണമെന്ന് ആവശ്യപ്പെടുന്നത് ഇത്ര വലിയ തെറ്റാണോ എന്നും അയിഷി ചോദിച്ചു. ജെഎന്‍യുവിലെ അക്രമങ്ങള്‍ക്ക് ശേഷം ആദ്യമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ മാധ്യമങ്ങളോട് സംസാരിച്ചത്.

അതേസമയം ജെഎന്‍യു ആക്രമണത്തില്‍ രാജ്യം മുഴുവനുമുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ ശക്തമായിരിക്കുകയാണ്. ലഖ്‌നൗവില്‍ കോളേജ് അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ വമ്പന്‍ ധര്‍ണയുമായി രംഗത്തെത്തി. ശിവസേനയിലെ സഞ്ജയ് റാവത്ത് അക്രമത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ജെഎന്‍യുവിനെ ചിലര്‍ ലക്ഷ്യം വെക്കുകയാണ്. ഒരു പ്രത്യേക വിദ്യാര്‍ത്ഥി യൂണിയന്‍ ജെഎന്‍യുവിനെതിരെ വിദ്വേഷം വെച്ച് പുലര്‍ത്തുന്നുണ്ടെന്നും റാവത്ത് പറഞ്ഞു.

പ്രമുഖ ബിസിനസ് ഗ്രൂപ്പ് തലവന്‍മാരും ജെഎന്‍യു ആക്രമണത്തെ അപലപിച്ചു. ആനന്ദ് മഹീന്ദ്ര, ഹര്‍ഷ് മാരിവാല, കിരണ്‍ മജുംദാര്‍ ഷാ എന്നിവരാണ് അപലപിച്ചത്. ഇത്തരം അക്രമങ്ങള്‍ വെച്ച് പൊറുപ്പിക്കരുതെന്നും എത്രയും പെട്ടെന്ന് കുറ്റവാളികളെ പിടിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇന്ത്യക്കാരനാണെങ്കില്‍ ഇത്തരം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കാനാവില്ല. നിങ്ങളുടെ ആശയമോ രാഷ്ട്രീയമോ അതിന് ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത് നാസി ജര്‍മനിയിലെ അതേ അവസ്ഥ... ജെഎന്‍യു ആക്രമണത്തില്‍ പ്രതികരിച്ച് അഭിജിത്ത് ബാനര്‍ജി!!ഇത് നാസി ജര്‍മനിയിലെ അതേ അവസ്ഥ... ജെഎന്‍യു ആക്രമണത്തില്‍ പ്രതികരിച്ച് അഭിജിത്ത് ബാനര്‍ജി!!

English summary
jnu nexus between security and vandals says aishe ghosh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X