കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

37 പേരെ തിരിച്ചറിഞ്ഞെന്ന് പോലീസ്, ജെഎന്‍യു ആക്രമണത്തില്‍ എബിവിപി സെക്രട്ടറിയും

Google Oneindia Malayalam News

ദില്ലി: ജെഎന്‍യു ആക്രമണവുമായി ബന്ധപ്പെട്ട് 37 പേരെ തിരിച്ചറിഞ്ഞതായി ദില്ലി പോലീസ്. കഴിഞ്ഞ ദിവസം പോലീസ് ആക്രമണത്തില്‍ പരിക്കേറ്റ ഐഷി ഘോഷ് അടക്കമുള്ളവര്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇത്രയും പേരെ തിരിച്ചറിഞ്ഞിരിക്കുന്നത്. യൂണിറ്റി എഗെയ്ന്‍സ്റ്റ് ലെഫ്റ്റ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ 37 അംഗങ്ങളെ തിരിച്ചറിഞ്ഞത്. 60 പേര്‍ ഈ ഗ്രൂപ്പിലുണ്ട്. ജെഎന്‍യുവിലെ ആക്രമണത്തിന് പിന്നില്‍ ഇവരാണെന്നും, ഈ ഗ്രൂപ്പ് വഴിയാണ് ഗൂഢാലോചന നടന്നതെന്നുമാണ് ആരോപണങ്ങള്‍.

1

അതേസമയം തിരിച്ചറിഞ്ഞവരില്‍ പത്ത് പേര്‍ പുറത്ത് നിന്നുള്ളവരാണ്. അവര്‍ വിദ്യാര്‍ത്ഥികളെല്ലന്നും പോലീസ് പറഞ്ഞു. അക്രമവുമായി ബന്ധപ്പെട്ടവര്‍ ബിജെപി ബന്ധമുള്ള എബിവിപിയുമായി ബന്ധമുള്ളവരാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇടതുസംഘടനകളുടെ വിദ്യാര്‍ത്ഥി സംഘടനകളും എബിവിപിയും അക്രമങ്ങള്‍ക്കായി പുറത്തുനിന്നുള്ളവരുടെ സഹായം തേടുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

ക്യാമ്പസിനുള്ളിലുള്ള വിദ്യാര്‍ത്ഥികളാണ് പുറത്തുനിന്നുള്ള അക്രമി സംഘത്തിന് പ്രവേശനമൊരുക്കി കൊടുത്തതെന്നും പോലീസ് പറയുന്നു. തിരിച്ചറിഞ്ഞ 37 പേരില്‍ ഒരാള്‍ എബിവിപി ജെഎന്‍യു യൂണിറ്റിന്റെ സെക്രട്ടറി മനീഷ് ജാങ്കിദാണ്. എന്നാല്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ തന്റെ പേര് എങ്ങനെ എത്തിയെന്ന് അറിയില്ലെന്നാണ് ഇയാളുടെ പ്രതികരണം. എന്റെ ഫോണ്‍ തകര്‍ന്ന് പോയതായിരുന്നു. അത് ഞാന്‍ നന്നാക്കാന്‍ നല്‍കിയ ശേഷമാണ് ഈ ഗ്രൂപ്പില്‍ ഞാന്‍ ഉള്‍പ്പെട്ടതായി തിരിച്ചറിഞ്ഞതെന്നും മനീഷ് പറഞ്ഞു.

Recommended Video

cmsvideo
ജെഎന്‍യുവില്‍ ആക്രമണം നടത്തിയ എബിവിപിയുടെ കുറ്റസമ്മതം

ഇതിനിടെ ജെഎന്‍യു വൈസ് ചാന്‍സിലര്‍ ജഗദീഷ് കുമാര്‍ അക്രമത്തിന് ശേഷം വിദ്യാര്‍ത്ഥികളുമായി ആദ്യ കൂടിക്കാഴ്ച്ച നടത്തി. ഹോസ്റ്റലുകളില്‍ അനധികൃതമായി തങ്ങുന്നവരാണ് അക്രമത്തിന്റെ ഭാഗമായതെന്ന് ഇയാള്‍ ആരോപിച്ചിട്ടുണ്ട്. ഹോസ്റ്റലുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്ന കാര്യവും വൈസ് ചാന്‍സിലര്‍ ചര്‍ച്ച ചെയ്തു. കഴിഞ്ഞ ദിവസം ദില്ലി പോലീസ് പുറത്തുവിട്ട ചിത്രങ്ങളുടെ ആധികാരികതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഐഷി ഘോഷിനെയും മറ്റുള്ളവരെയുമായിരുന്നു പോലീസ് കുറ്റപ്പെടുത്തിയത്. എന്നാല്‍ ആരോപണം നേരിടുന്നവരാണ് ചിത്രത്തിലുള്ളതെന്ന് വ്യക്തമല്ല.

സിഎഎ പ്രചാരണം സ്‌കൂളുകളില്‍.... വിദ്യാര്‍ത്ഥികളുടെ പഠനം തടസ്സപ്പെടുത്തുന്നു, ബിജെപിക്കെതിരെ ആദിത്യ!!സിഎഎ പ്രചാരണം സ്‌കൂളുകളില്‍.... വിദ്യാര്‍ത്ഥികളുടെ പഠനം തടസ്സപ്പെടുത്തുന്നു, ബിജെപിക്കെതിരെ ആദിത്യ!!

English summary
jnu police identified 37 people in whatsapp group linked to attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X