കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകനെ ജെഎന്‍യുവില്‍ നിന്നും പുറത്താക്കി

  • By Neethu
Google Oneindia Malayalam News

ദില്ലി: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പരാതിയില്‍ ജവഹര്‍ലാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അധ്യാപകനെ പിരിച്ചുവിട്ടു. കുറ്റാരോപിതനായ അധ്യാപകന് കീഴില്‍ റിസര്‍ച്ച് നടത്തി കൊണ്ടിരുന്നു വിദ്യാര്‍ത്ഥിയാണ് പീഡനത്തിന് ഇരയായത്.

യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് കൗണ്‍സിലാണ് അധ്യാപകനെ പിരിച്ചു വിട്ടു കൊണ്ടുള്ള ഓര്‍ഡര്‍ തിങ്കളാഴ്ച പുറപ്പെടുവിച്ചത്. റിസര്‍ച്ച് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വീട്ടിലേക്ക് പാര്‍ട്ടിയ്ക്ക് ക്ഷണിക്കുകയും പീഡിപ്പിക്കുകയുമാണ് ഉണ്ടായത്.

jawaharlalnehruuniversity

യൂണിവേഴ്‌സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ജെന്റര്‍ സെന്‍സിറ്റിസേഷന്‍ കമ്മിറ്റിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ഉടന്‍ തന്നെ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണവുമായി ഒരുതരത്തിലും ഇയാല്‍ സഹകരിച്ചിരുന്നില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വെച്ചിരിക്കുകയായിരുന്നു എന്നും കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി വിവാദങ്ങളില്‍ ജെഎന്‍യു അകപ്പെട്ടിരുന്നു. രാജ്യത്ത് ഉന്നത വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ ലൈംഗിക അതിക്രമങ്ങള്‍ നടക്കുന്നത് ജെഎന്‍യുവിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് കേസില്‍ അടിയന്തിര നടപടി എടുക്കുന്നതിന് യൂണിവേഴ്‌സിറ്റി തയ്യാറായത്.

English summary
The services of a faculty member of Jawaharlal Nehru University were terminated on Monday after an inquiry committee found him guilty in a case of alleged sexual harassment filed by a foreign scholar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X