കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മൃതി ഇറാനിയെ മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് കനയ്യ കുമാര്‍

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ കനയ്യ കുമാര്‍ രംഗത്ത്. സ്മൃതി ഇറാനി രാജിവെച്ച് പുറത്തു പോകണമെന്നാണ് കനയ്യ കുമാര്‍ പറഞ്ഞത്. സര്‍വ്വകലാശാല ഉന്നതതല സമിതി കനയ്യ കുമാറടക്കം അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍, തന്നെ പുറത്താക്കി കൊണ്ടുള്ള ഒരു അറിയിപ്പും സര്‍വ്വകലാശാല അധികൃതരില്‍ നിന്ന് കിട്ടിയിട്ടില്ലെന്നാണ് കനയ്യ വ്യക്തമാക്കുന്നത്. കാരണം കാണിക്കല്‍ നോട്ടീസില്‍ പുറത്താക്കുന്നത് സംബന്ധിച്ച് യാതൊരു സൂചനയുമില്ലെന്നും കനയ്യ കുമാര്‍ പറഞ്ഞു. സ്മൃതി ഇറാനിയെ പോലുള്ള മന്ത്രിമാരെ മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും കനയ്യ പറയുന്നു.

web

സര്‍വ്വകലാശാല എന്തു തീരുമാനമെടുത്താലും പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് കനയ്യ പറയുന്നത്. എന്ത് കുറ്റമാണ് തങ്ങള്‍ ചെയ്തതെന്നും അധികൃതര്‍ വ്യക്തമാക്കണം. തങ്ങള്‍ക്കെതിരായ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാണ് കനയ്യയും മറ്റ് വിദ്യാര്‍ത്ഥികളും ആവശ്യപ്പെട്ടത്.

ഞങ്ങള്‍ എന്തു വിശദീകരണമാണ് നല്‍കേണ്ടതെന്ന് മനസ്സിലാകുന്നില്ലെന്നും കനയ്യ പറയുന്നു. ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ എന്നിവരെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. കനയ്യയ്ക്കും മറ്റുള്ളവര്‍ക്കുമെതിരായ രാജ്യദ്രോഹ കേസ് പിന്‍വലിക്കാനും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നുണ്ട്.

English summary
Kanhaiya Kumar said that he has been issued a show-cause notice by a high-level committee of JNU, but it has no mention of rustication.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X