ജെഎ​ന്‍യുവില്‍ സൈനിക ടാങ്ക് സ്ഥാപിക്കണം: വിസിയുടെ ആവശ്യത്തിന് പിന്നില്‍!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ജെഎന്‍യു ക്യാമ്പസ്സില്‍ സൈനിക ടാങ്ക് സ്ഥാപിക്കണമെന്ന് വൈസ് ചാന്‍സലര്‍. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സൈന്യത്തോടുള്ള സ്നേഹം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നാണ് ജെഎന്‍യു വൈസ് ചാന്‍സലര്‍ എം ജദഗീഷ് കുമാറിന്‍റെ നിരീക്ഷണം. ക്യാമ്പസിനുള്ളില്‍ കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷങ്ങള്‍ക്കിടെയയായിരുന്നു വൈസ് ചാന്‍സലര്‍ ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചത്. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, വികെ സിംഗ് എന്നിവരോടാണ് വൈസ് ചാന്‍സര്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. ജെഎന്‍യുവിലെ പ്രധാനപ്പെട്ട സ്ഥലത്ത് സൈനിക ടാങ്ക് സ്ഥാപിക്കാനാണ് വൈസ് ചാന്‍സലറുടെ ആവശ്യം.

കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന്‍റെ വിജയ് വീര്‍ത അഭിയാന്‍ പരിപാടിയുടെ ഭാഗമായിരുന്നു ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. 2,200 അടി നീളമുള്ള പതാകയുമായി തിരംഗ യാത്രയും നടത്തി. ജെഎന്‍എയു കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന പരിപാടിയില്‍ പരംവീര്‍ ചക്ര നേടിയവരുടെ ഛായാചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ ഭാര്യമാരും മക്കളും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

 jagadeeshkumar

നേരത്തെ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളുടെ പേരില്‍ ജെഎന്‍യു വിവാദത്തില്‍ അകപ്പെട്ടിരുന്നു. ഇതിന് പിന്നാലെചയാണ് ക്യാമ്പസിനുള്ളില്‍ സൈനിക ടാങ്ക് സ്ഥാപിക്കാന്‍ വൈസ് ചാന്‍സലര്‍ കേന്ദ്ര മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ആവശ്യപ്പെട്ടത്. ഇത് സൈനികരുടെ ത്യാഗത്തെ വിദ്യാര്‍ത്ഥികളെ എല്ലാക്കാലത്തും ഓര്‍മിപ്പിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ആരംഭിച്ചുവെന്നും ചടങ്ങിനിടെ വിസി വ്യക്തമാക്കി. ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറും ചടങ്ങില്‍ പങ്കെടുത്തു. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും സാന്നിധ്യത്തിലായിരുന്നു ജഗദീഷ് കുമാറിന്‍റെ പ്രഭാഷണം.

English summary
Celebrating Kargil Vijay Diwas on campus in the presence of Union ministers Dharmendra Pradhan and V K Singh, Jawaharlal Nehru University vice-chancellor M Jagadesh Kumar on Sunday requested the government to install a battle tank in the university.
Please Wait while comments are loading...