കൊവിഡ് കേസുകൾ കുതിക്കുന്നു; ജോൺസൺ ആൻഡ് ജോൺസന്റെ വാക്‌സിൻ ജൂലായിൽ ഇന്ത്യയിൽ ഇറക്കുമതി ചെയ്തേക്കും
ദില്ലി: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ സിംഗിള്‍ ഷോട്ട് കൊവിഡ് വാക്‌സിന്‍ ജൂണിലോ ജൂലായിലോ ഇന്ത്യയിലേക്ക് ഇറക്കുതി ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. വാക്‌സിന്‍ നിറച്ച് പൂര്‍ത്തിയാക്കുന്ന ഫില്‍ ആന്‍ഡ് ഫിനിഷിംഗിന് പ്രോസസിംഗിലാണ്. സിറിഞ്ചുകളില്‍ വാക്‌സിന്‍ നിറയ്ക്കുന്നതും ഷിപ്പിംഗിനുവേണ്ടി തയ്യാറാക്കുന്ന പ്രോസസാണ് ഫില്‍ ആന്‍ഡ് ഫിനിഷ്.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിനുകള്‍ക്ക് ഇന്ത്യ അനുമതി നല്‍കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നിരവധി പാശ്ചാത്യ രാജ്യങ്ങളും ജപ്പാനും അംഗീകാരം നല്‍കിയ വാക്‌സിനുകളാണിത്. കൂടാതെ മോഡേണ, ഫൈസര്‍ എന്നീ വാക്‌സിനുകള്‍ക്കും ഇന്ത്യ അനുമതി നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
അതേസമയം, രാജ്യത്ത് കൊവിഡ് വീണ്ടും ക്മാധീതമായി ഉയരുകയാണ്. 3,32,730 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 25 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കോവിഡ് മരണനിരക്കും വര്‍ധിക്കുകയാണ്. 2263 മരണങ്ങള്‍കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,86,920 ആയി.
കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1.93,279 പേര്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1,62,63,695 കോവിഡ് കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യതലസ്ഥാനമായ ദില്ലിയിലാണ് സ്ഥിതി അതീവ ഗുരുതരം. ഓക്സിജന്‍ സിലിണ്ടറുകളുടെ ക്ഷാമമാണ് ദില്ലിയെ വലക്കുന്നത്. ഇന്നലെ മാത്രം 26000 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 306 മരണങ്ങളും തലസ്ഥാനത്തെ നടുക്കി. ഡല്‍ഹിക്ക് പുറമെ, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ 75ശതമാനം കൊവിഡ് കേസുകളുടെയും ഉറവിടം.
തമിഴ് താരം വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരായി, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications