ജോഷ് പഴയ ജോഷല്ല; ആവേശം പകരാന്‍ സിദ്ധാര്‍ത്ഥും ഹാന്‍സികയും എത്തും, പുതിയ ക്യാമ്പയിന്‍
ജനപ്രിയ വീഡിയോ കണ്ടന്റ് ആപ്പുകളില്‍ ഒന്നായ ജോഷ് വലിയ ഒരു കുതിപ്പ് തന്നെയാണ് അടുത്ത കാലത്തായി നടത്തിയത്. ഒറ്റ ക്ലിക്കിലൂടെ പല ഭാഷകളിലെ വിവിധ വീഡിയോകള്‍ ഉപയോക്താക്കള്‍ക്ക് അരികില്‍ എത്താന്‍ ജോഷിന് സാധിച്ചു. നിങ്ങളുടെ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാനും അപ്ലോഡ് ചെയ്യാനും നിങ്ങളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ ഉപയോഗിച്ച് അടുത്ത സംവേദനമാകാനും ഇത് നിങ്ങള്‍ക്ക് അവസരം നല്‍കി.
വളര്‍ന്നുവരുന്ന പ്രതിഭകള്‍ക്ക് അവരുടെ ഇഷ്ടമേഖലയില്‍ അവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള ഒരു പ്ലാറ്റ്‌ഫോം നല്‍കുന്നത് മുതല്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അവ ആസ്വദിക്കാനും വളരാനുമുള്ള ബ്ലോക്ക്ബസ്റ്റര്‍ ഇവന്റുകള്‍ ഹോസ്റ്റുചെയ്യുന്നത് വരെ, സാധ്യമായ എല്ലാ വിധത്തിലും കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ജോഷ് കണ്ടന്റ് ക്രിയേറ്റര്‍മാരുടെ ലോകത്തെ കീഴടക്കി.
സോഷ്യല്‍ മീഡിയയുടെ സ്വാധീനം ഓരോ വ്യക്തിയിലും ചെലുത്തുന്ന ഈ സമയത്ത് യാതൊരു ഫില്‍റ്ററുകളോ ഇഫക്ടുകളോ ഉപയോഗിക്കാതെ യാഥാര്‍ത്ഥ്യത്തില്‍ നിന്നുകൊണ്ട് ജീവിതം ആസ്വദിക്കാനാണ് ജോഷ് ശ്രമിച്ചുകൊണ്ടിരുന്നത്. കാരണം സൗന്ദര്യം എന്നത് കാണുന്നവരുടെ കാഴ്ചയ്ക്കുള്ളിലാണ്.
ഇപ്പോഴിതാ തങ്ങളുടെ പ്രയപ്പെട്ട ആരാധകര്‍ക്ക് ആഘോഷിക്കുന്നത് പുതിയ ഒരു ജാലകം തുറന്നെത്തിയിരിക്കുകയാണ് ജോഷ് ആപ്പ്. മറ്റൊരു വലിയ ക്യാമ്പയിനുമായി തിരിച്ചെത്തിയിരിക്കുകയാണ് ജോഷ് ആപ്പ്. റിയല്‍ഹെ എന്ന പേരില്‍ ആരംഭിക്കുന്ന പുതിയ ക്യാമ്പയിനാണ് ഇതിന് വഴിയൊരുക്കുന്നത്. റിയല്‍ഹെ എന്ന് പേരിട്ടിരിക്കുന്ന ഈ മിന്റ്- ഫ്രഷ് കാമ്പെയ്ന്‍ പൂര്‍ണ്ണതയുടെ സമ്മര്‍ദ്ദം ഒഴിവാക്കാനും യഥാര്‍ത്ഥ 'നിങ്ങള്‍' ആഘോഷിക്കാന്‍ ഒരാളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നതാണ്. നിങ്ങളെ ആഘോഷിക്കാനും നിങ്ങളുടെ ഉള്ളിലെ റോക്ക്സ്റ്റാറിനെ ഉണര്‍ത്താനും ഈ ക്യാമ്പയിന്‍ അവസരം നല്‍കുന്നു.
പുതിയ ക്യാമ്പയിന് വേണ്ടി ബോളിവുഡ് താരം സിദ്ധാര്‍ത്ഥ മല്‍ഹോത്രയും ഹാന്‍സിക മോട്വാനിയുമാണ് നിങ്ങള്‍ക്ക് മുന്നിലേക്കെത്തുന്നത്. സിദ്ധാര്‍ത്ഥും ഹന്‍സികയും യഥാക്രമം ഭാരതത്തിന്റെ വടക്കും തെക്കും പ്രതിനിധീകരിക്കുന്നു. പ്രശസ്ത സാജിദ് - വാജിദ് ജോഡിയില്‍ നിന്നുള്ള സാജിദാണ് ഈ അത്ഭുതകരമായ വീഡിയോയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മ്യൂസിക് വീഡിയോ മെയ് 4 ന് ലോഞ്ച് ചെയ്യും.
കൂടാതെ കാര്യങ്ങള്‍ കൂടുതല്‍ കൗതുകകരമാക്കാന്‍, മികച്ച ജോഷ് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ അത്ഭുതകരമായ ഉള്ളടക്കങ്ങള്‍ക്കായി പ്രാദേശിക സ്രഷ്ടാക്കളുമായി കൂട്ടുകൂടാന്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യും. എല്ലാ ആഴ്ചയിലും 6 ടാസ്‌ക്കുകള്‍ ഉണ്ടാകും, അവിടെ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ നൃത്തം, ഭക്ഷണം, ഫാഷന്‍, ഫിറ്റ്നസ്, വിനോദം തുടങ്ങിയ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന വ്യത്യസ്ത വിഭാഗങ്ങളില്‍പെട്ട ഉള്ളടക്കം ക്രിയേറ്റ് ചെയ്യണം.
ഇത്രയും കേട്ടിട്ട് നിങ്ങള്‍ക്ക് വെറുതെ ഇരിക്കാന്‍ തോന്നുന്നുണ്ടോ, ഉടന്‍ തന്നെ ഈ ക്യാമ്പയിനിന്റെ ഭാഗമായി വലിയ സമ്മാനങ്ങള്‍ സ്വന്തമാക്കീ. ഈ അവസരം മിസ് ചെയ്യരുത. ഇതിന് വേണ്ടി #Realhai എന്ന ഹാഷ്ടാഗോട് കൂടി ഒരു വീഡിയോ അപലോഡ് ചെയ്താല്‍ മാത്രം മതിയാകും. വിജയികള്‍ക്ക് അബുദാബിയിലെ ഐ ഐ എഫ് ഐ പുരസ്‌കാര വേദിയിലേക്കുള്ള ഗോള്‍ഡന്‍ ടിക്കറ്റോ, ഐപില്‍ 2022 ല്‍ നിങ്ങളുടെ പ്രിയപ്പെട്ട ടീമിനെ സപ്പോര്‍ട്ട് ചെയ്യാനുള്ള അവസരമോ നിങ്ങളെ തേടിയെത്തിയേക്കാം...ഇനിയും കാത്തിരിക്കുന്നത് എന്തിന്.
ജോഷ് ഇൻസ്റ്റഗ്രാം പേജിലും വീഡിയോ കാണാം
Break The Fake!
നിങ്ങൾക്കുളളിലെ യഥാർത്ഥ നിങ്ങളെ പുറത്തെടുക്കാൻ സമയമായിരിക്കുന്നു. മികച്ച പ്രതിഭകളെ കണ്ടെത്താൻ ജോഷ് ആപ്പ് #RealHai ക്യാംപെയ്ൻ ആരംഭിച്ചിരിക്കുന്നു. നൃത്തം, ഫാഷൻ, ഫിറ്റ്നെസ്, ഫുഡ്, കോമഡി എന്തുമായിക്കോട്ടെ, റിയൽ ആയിരിക്കണം. ജോഷ് ആപ്പ് ഡൌൺലോഡ് ചെയ്യൂ, #RealHai എന്ന ഹാഷ്ടാഗോട് കൂടി കഴിയാവുന്നത്ര വീഡിയോകൾ നിർമ്മിക്കൂ. വിജയിക്കുന്ന ഭാഗ്യശാലികൾക്ക് അബുദാബിയിൽ വെച്ച് നടക്കുന്ന IFFA അവാർഡ് ഷോയിൽ വെച്ച് ഇഷ്ടതാരങ്ങളെ കാണാനുളള അവസരം. വേഗമാവട്ടെ