വിജയ് സിനിമ മോശമെന്ന് മാധ്യമപ്രവര്‍ത്തക,അസഭ്യം വര്‍ഷിച്ച് ഫാന്‍സ് ഇല്ലാതാക്കുമെന്ന്

Subscribe to Oneindia Malayalam

ചെന്നൈ: വിജയ് സിനിമ സുര മോശമാണെന്ന് ട്വീറ്റ് ചെയ്ത മാധ്യമപ്രവര്‍ത്ത ധന്യ രാജേന്ദ്രനെതിരെ സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷം. വിജയ് ഫാന്‍സ് ആണ് ധന്യക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ധന്യയെ ഇല്ലാതാക്കുമെന്നു വരെയാണ് വിജയ് ഫാന്‍സ് പറഞ്ഞിരിക്കുന്നത്. ട്വിറ്ററില്‍ മൂവായിരത്തിലധികം മെന്‍ഷനുകള്‍ ധന്യക്കെതിരെ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. പബ്ലിസിറ്റി ബീഫ് ധന്യ എന്ന ഹാഷ്ടാഗും പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ധന്യയുടെ പരാതിയെ തുടര്‍ന്ന് അതി പിന്നീട് ഡിലീറ്റ് ചെയ്യുകയായിരുന്നു.

ഷാരൂഖ്-അനുഷ്‌ക ചിത്രം ജബ് ഹാരി മെറ്റ് സജല്‍ എന്ന ചിത്രത്തെക്കുറിച്ച് ട്വീറ്റ് ചെയ്തപ്പോളായിരുന്നു സുരയെയും പരാമര്‍ശിച്ചത്. സുര കാണാന്‍ പോയപ്പോള്‍ ഇന്റര്‍വെല്‍ ആയപ്പോള്‍ ഇറങ്ങിപ്പോന്നിരുന്നു, ആ റെക്കോര്‍ഡ് ജബ് ഹാരി മെറ്റ് സജല്‍ തകര്‍ത്തു. ഇന്റര്‍വെല്ലിനു മുന്‍പേ തിയേറ്ററില്‍ നിന്നും ഇറങ്ങിപ്പോന്നെന്നായിരുന്നു ധന്യ ട്വീറ്റ് ചെയ്തത്. ഇതില്‍ രോഷം പൂണ്ട വിജയ് ആരാധകരാണ് ധന്യക്കെതിരെ ഭീഷണിയും അസഭ്യ വര്‍ഷവുമായി രംഗത്തെത്തിയത്. വൈകുന്നേരം ആറു മണിക്ക് തയ്യാറായിക്കൊള്ളൂ എന്ന് വരെ ഭീഷണിപ്പെടുത്തിയിരുന്നു.

journalist-08-1502187091.jpg -Properties

പബ്ലിസിറ്റി ബീഫ് ധന്യ എന്ന ഹാഷ് ടാഗിനെക്കുറിച്ച് ധന്യ ട്വിറ്ററില്‍ പരാതിപ്പെടുകയാണ് ചെയ്തത്. എന്നാല്‍ എന്തുകൊണ്ട് ഒരു സ്ത്രീക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നു എന്നതിന് ട്വിറ്റര്‍ മറുപടിയൊന്നും നല്‍കിയില്ലെന്നും ധന്യ പറഞ്ഞു.

English summary
Dhanya Rajendran, a well-known journalist, has been at the receiving end of multitudes of abuse from Vijay's fans on Twitter for putting out a negative remark about his film Sura.
Please Wait while comments are loading...