മാധ്യമപ്രവര്‍ത്തകരുടെ തുണിയഴിപ്പിച്ചു; നഗ്നത പ്രചരിപ്പിക്കുമെന്ന് ഭീഷണി, സംഘര്‍ഷത്തിനിടെ നടന്നത്!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ സംഘര്‍ഷത്തിനിടെ മാധ്യമപ്രവര്‍ത്തകരെ അപമാനിച്ചു. സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ നിര്‍ബന്ധിച്ച് വസ്ത്രങ്ങള്‍ അഴിപ്പിക്കുകയായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പത്രിക സമര്‍പ്പിക്കുന്നതിനിടെയുണ്ടായ കോലാഹലങ്ങളിലാണ് മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചത്.

2018

ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനമായിരുന്നു ഏപ്രില്‍ ഒമ്പത്. അന്ന് മിക്ക സ്ഥലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അലിപോറിലാണ് മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന മാധ്യമപ്രവര്‍ത്തകരെ ജില്ലാ മജിസ്‌ട്രേറ്റിന്റെ മുറിയോട് ചേര്‍ന്ന റൂമില്‍ അടച്ചിട്ടു. തുടര്‍ന്ന് വസ്ത്രം അഴിപ്പിക്കുകയായിരുന്നു. നഗ്ന ചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കുമെന്നും ഭീഷണപ്പെടുത്തി.

ക്യാമറകള്‍ നശിപ്പിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൂടുതല്‍ ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്തതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ ഫോട്ടോ ജേണലിസ്റ്റ് ബിപ്ലബ് മണ്ഡല്‍ പറയുന്നു. നിരവധി മാധ്യമപ്രവര്‍ത്തകരെ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. തുടര്‍ന്നാണ് എല്ലാവരെയും മുറിയിലടച്ച് ഭീഷണിപ്പെടുത്തിയത്.

റിയാദിലേക്ക് സ്‌കഡ് മിസൈല്‍; തുടരെ ഡ്രോണാക്രമണങ്ങള്‍!! പ്രതിരോധ കേന്ദ്രങ്ങള്‍ നടുങ്ങി

ഇടിവിയുടെ മനാസ് ഛട്ടോപാധ്യായക്കും മര്‍ദ്ദനമേറ്റു. ഇദ്ദേഹത്തിന്റെ കാര്‍ അക്രമികള്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് മുഖത്തടിച്ചു. മൊബൈല്‍ പിടിച്ചുവാങ്ങി. തലയ്ക്ക് മര്‍ദ്ദിച്ചു. പോലീസ് സാന്നിധ്യത്തിലായിരുന്നു മര്‍ദ്ദനം. എന്നാല്‍ പോലീസ് കണ്ട ഭാവം നടിച്ചില്ലെന്നും മനാസ് പറയുന്നു.

മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തില്‍ പ്രതിഷേധ സംഗമം നടന്നു. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സൗത്ത് 24 പര്‍ഗാനാസിലെ മാധ്യമ കൂട്ടായ്മ ജില്ലാ മജിസ്‌ട്രേറ്റിനും പോലീസ് കമ്മീഷണര്‍ക്കും കത്തെഴുതി.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
Journalist 'Forcibly Undressed' in Bengal While Reporting on Panchayat Polls

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X