കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദമ്പതികള്‍ ഒരുമിച്ച് നല്‍കിയ പരാതിയില്‍ വാദം കേട്ട കോടതി വിവാഹ മോചനം അനുവദിക്കുകയായിരുന്നു.

  • By Neethu
Google Oneindia Malayalam News

ഖമ്മം: ലൈവ് ചാറ്റിങ് മാത്രമല്ല വേണമെങ്കില്‍ വിവാഹ മോചനവും സ്‌കൈപിലുടെ കിട്ടും. ഖമ്മം സീനിയര്‍ സിവില്‍ ജഡ്ജ് എം വെങ്കട രമണ ആണ് ദമ്പതികളുടെ വാദം സ്‌കൈപ് ഇന്റര്‍നെറ്റ് വീഡിയോ കോളിങ് വഴി കേട്ട് വിവാഹ മോചനം നല്‍കിയത്.

അടുത്തകാലത്തെ ഹൈദരാബാദ് ഹൈകോടതിയുടെ വിധിയനുസരിച്ചാണ് സ്‌കൈപിലൂടെ വാദം കേള്‍ക്കാന്‍ കോടതി തയ്യാറായത്. യുഎസ്സില്‍ താമസിക്കുന്ന യുവതിക്ക് നാട്ടില്‍ വിചാരണയ്ക്ക് വരാന്‍ സാധിക്കിലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

skype-logo

2012 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഗാര്‍ഹിക പീഡനത്തിനായിരുന്നു ഭര്‍ത്താവിന്റെ പേരില്‍ യുവതി പരാതി നല്‍കിയത്. ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി യുഎസ്സിലേക്ക് പോയതിനാല്‍ രണ്ടു വര്‍ഷമായി വിചാരണയ്ക്ക് നാട്ടില്‍ എത്താല്‍ സാധിച്ചില്ല. സ്‌കൈപിലൂടെ വാദം കേല്‍ക്കണം എന്ന യുവതിയുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.

ദമ്പതികള്‍ ഒരുമിച്ച് നല്‍കിയ പരാതിയില്‍ വാദം കേട്ട കോടതി വിവാഹ മോചനം അനുവദിക്കുകയായിരുന്നു.

English summary
a local court has granted divorce to a couple after hearing one of the petitioners over Internet video calling facility Skype.Senior Civil Judge of Khammam M Venkata Ramana, based on a recent judgement of Hyderabad High Court, used Skype to interact with the woman who was in the US, before granting divorce.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X