കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സല്‍ ജനറല്‍ ചുമതലയേറ്റു; ആരാണ് ജുഡിത്ത് റേവിന്‍

Google Oneindia Malayalam News

ചെന്നൈ: അമേരിക്കയുടെ ചെന്നൈ കോണ്‍സല്‍ ജനറലായി ജുഡിത്ത് റേവിന്‍ ചുമതലയേറ്റു. ഈ പദവി ലഭിച്ചത് വലിയ അംഗീകാരമായിട്ടാണ് കരുതുന്നതെന്ന് ജുഡിത്ത് റേവിന്‍ പറഞ്ഞു. കൊറോണ വ്യാപനം മൂലം ചരിത്രപരമായ പ്രതിസന്ധി നേരിടുന്ന വേളയിലാണ് താന്‍ ചുമതലയേല്‍ക്കുന്നതെന്നും അവര്‍ സൂചിപ്പിച്ചു. ദക്ഷിണേന്ത്യയിലെ അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രാമുഖ്യം നല്‍കുമെന്നും ജുഡിത്ത് റേവിന്‍ പറഞ്ഞു.

X

കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമെ കേന്ദ്ര ഭരണപ്രദേശങ്ങളായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവടങ്ങളുമായുള്ള സഹകരണം ശക്തമാക്കുന്നതിനാണ് അമേരിക്ക ചെന്നൈയില്‍ കോണ്‍സുലേറ്റ് തുറന്നത്. നേരത്തെ ജുഡിത്ത് റേവിന്‍ പെറു തലസ്ഥാനമായ ലിമിയിലെ അമേരിക്കന്‍ കാര്യാലയത്തില്‍ പബ്ലിക് അഫയേഴ്‌സ് കോണ്‍സലര്‍ ആയി പ്രവര്‍ത്തിക്കുകയായിരുന്നു.

വാഷിങ്ടണില്‍ ഹെയ്തി സ്‌പെഷ്യല്‍ കോ ഓഡിനേറ്റര്‍ ഓഫീസിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഓഫീസര്‍ ജനറലായും നേരത്തെ ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാകിസ്താന്‍, ഡൊമനിക്കന്‍ റിപബ്ലിക്, സുഡാന്‍, കാമറൂണ്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലെ അമേരിക്കന്‍ കാര്യാലയങ്ങളിലും ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു.

സദ്ദാം ഹുസൈന്റെ മൃതദേഹം പുറത്തെടുത്തു!! 12 വര്‍ഷത്തിന് ശേഷം, അഴുകാതെ... എന്താണ് സത്യംസദ്ദാം ഹുസൈന്റെ മൃതദേഹം പുറത്തെടുത്തു!! 12 വര്‍ഷത്തിന് ശേഷം, അഴുകാതെ... എന്താണ് സത്യം

അമേരിക്കയിലെ പഠന ശേഷം ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലും ഉന്നത പഠനം നടത്തിയ വ്യക്തിയാണ് ജുഡിത്ത് റേവിന്‍. ഹര്‍വാഡ് സര്‍വകലാശാലയില്‍ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. യൂറോപ്പിലെ പഠനം അവര്‍ക്ക് വിവിധ ഭാഷകള്‍ പഠിക്കാനുള്ള അവസരമൊരുക്കി എന്ന് പറയാം. ഫ്രഞ്ച്, സ്പാനിഷ് ഭാഷകള്‍ സുന്ദരമായി കൈകാര്യം ചെയ്യാന്‍ ജുഡിത്ത് റേവിന് സാധിക്കും.

2003ലാണ് അമേരിക്കന്‍ വിദേശകാര്യ വകുപ്പിന് കീഴില്‍ ജോലി തുടങ്ങിയത്. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെല്ലാം അവര്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. എഡിറ്ററായും വിവര്‍ത്തകയായും മാധ്യമപ്രവര്‍ത്തകയായും പ്രവര്‍ത്തിച്ച വ്യക്തിയാണ് ജുഡിത്ത് റേവിന്‍. ബിയോണ്‍ഡ് അവര്‍ ഡിഗ്രീസ് ഓഫ് സെപ്പറേഷന്‍: വാഷിങ്ടണ്‍ മണ്‍സൂണ്‍സ് ആന്റ് ഇസ്ലാമാബാദ് ബ്ലൂസ് (2017) എന്ന പുസ്തകത്തിന്റെ സഹഗ്രന്ഥ കര്‍ത്താവ് കൂടിയാണ്. ബാലറ്റ് ഇന്‍ ദി കേന്‍ ഫീല്‍ഡ്‌സിന്റെ രചയിതാവാണ്.

English summary
JUDITH RAVIN TAKES LEADERSHIP AS U.S. CONSUL GENERAL IN CHENNAI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X