പ്രണയ വിവാഹം കഴിഞ്ഞ് 45 ദിവസം; ഭര്‍ത്താവിന്റെ വീട് കൊള്ളയടിച്ച് ഭാര്യ മുന്‍ കാമുകനൊപ്പം മുങ്ങി, ട്വിസ്റ്റ്
വിവാഹത്തിന് ശേഷം ഭര്‍ത്താവിനെയും ഭാര്യയെയും ഉപേക്ഷിച്ച് മറ്റൊരു പുതിയ ഒരു ജീവിതം തേടിപ്പോകുന്നവരുടെ കഥ നമ്മള്‍ വാര്‍ത്തകളായി അറിയാറുണ്ട്. ഇങ്ങനെയുള്ള പല പ്രശ്‌നങ്ങളും പൊലീസ് കേസ് അവുന്നതോടെയാണ് മാധ്യമങ്ങളില്‍ എത്തുന്നത്. ഒപ്പം ജീവിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ കാരണവും മറ്റ് പല കാരണങ്ങളെ തുടര്‍ന്നുമാണ് പലരും ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് പുതിയൊരു ജീവിതം തേടിപ്പോകുന്നത്. എന്നാല്‍ ബീഹാറില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്ത എല്ലാവരെയും ഞെട്ടിപ്പിക്കുന്നതും കൗതുകമുണര്‍ത്തുന്നതുമാണ്..

നീണ്ട നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതയായ യുവതി മുന്‍ കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിന്റെ പണവും സ്വര്‍ണവും കൊള്ളയടിച്ച് ഇറങ്ങിപ്പോയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍ കാമുകനൊപ്പം പുതിയ ജീവിതം ആരംഭിക്കാന്‍ ഭര്‍ത്താവ് ഉറങ്ങിക്കിടക്കെ വീട്ടില്‍ നിന്ന് 20 കാരിയായ യുവതി പണവും ആഭരണങ്ങളും മോഷ്ടിക്കുകയായിരുന്നു.

ടൈംസ്നൗ റിപ്പോര്‍ട്ട് അനുസരിച്ച്, ദമ്പതികള്‍ താമസിക്കുന്ന പാറ്റ്‌നയിലെ നഗരമായ നൗബത്പൂരിലാണ് സംഭവം. 45 ദിവസം മുമ്പാണ് സത്യാനന്ദും റാണി കുമാരിയും പ്രണയ വിവാഹിതരായത്. സംഭവത്തെ തുടര്‍ന്ന് യുവാവ് പൊലീസില്‍ പരാതി നല്‍കി.

സേഫിന്റെ പൂട്ട് തകര്‍ത്ത് 20,000 രൂപയും മംഗളസൂത്രവും വിവാഹസമയത്ത് സമ്മാനമായി നല്‍കിയ ആഭരണങ്ങളുമായി യുവതി കടന്നുകളഞ്ഞെന്നാണ് യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് യുവതിയും യുവാവും പരിചയപ്പെടുന്നത്. പിന്നീട് നിരന്തരമായ കണ്ടുമുട്ടലുകള്‍ക്കും ഫോണിലൂടെയുല്‌ള സംസാരത്തിന് ശേഷവും ഇരുവരും പ്രണയത്തിലാവുകയായിരുന്നു. അവരുടെ ബന്ധത്തെ മാതാപിതാക്കള്‍ എതിര്‍ത്തപ്പോള്‍, പരസ്പരം ഇല്ലാതെ ജീവിക്കാന്‍ പോലും കഴിയില്ലെന്ന് അവര്‍ പറയുകയായിരുന്നു.

തുടര്‍ന്ന് വീട്ടുകാരുടെ സമ്മതത്തോടെ ഗംഭീരമായ ചടങ്ങുകളാല്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 27ന് വിവാഹിതരാകുകയായിരുന്നു. വിവാഹം കഴിഞ്ഞ് യുവതി ഭര്‍ത്താവിന്റെ വീട്ടിലെത്തിയപ്പോള്‍, അവള്‍ മറ്റൊരാളുമായി രാത്രി ചാറ്റ് ചെയ്യാറുണ്ടെന്ന് ഭര്‍ത്താവ് കണ്ടെത്തി. പ്രശ്‌നം രൂക്ഷമായപ്പോള്‍ താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്നും അയാലോടൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും പറഞ്ഞു.

ഇതേ തുടര്‍ന്ന് അവര്‍ തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്നാണ് ഭര്‍ത്താവ് ഉറങ്ങിക്കിടക്കുമ്പോള്‍ അലമാരയുടെ പൂട്ട് തകര്‍ത്ത് വിലപിടിപ്പുള്ള സാധനങ്ങളും സ്വര്‍ണവും പണവുമായി യുവതി കടന്നുകളഞ്ഞത്. പിന്നീടാണ് മനസിലായത് യുവതി തന്റെ ആദ്യ കാമുകനുമായി ഒളിച്ചോടിയതാണെന്ന് മനസിലായത്.

സംഭവത്തില്‍ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലീസ് യുവതിക്കും കാമുകനുമായി അന്വേഷണം ആരംഭിച്ചെന്നാണ് വിവരം. പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
റിയാസ് ഉണ്ടാക്കുന്ന ഇംപാക്ട് അറിയാൻ ഏഷ്യാനെറ്റിന്റെപ്രമോ മാത്രം നോക്കിയാൽ മതി: വൈറല്‍ കുറിപ്പ്
അവർ ഉൾകൊണ്ട പ്രണയം പോലെ ആരെങ്കിലും ഉൾക്കൊണ്ടിട്ടുണ്ടാകുമോ? വൈറലായി അഭയയുടെ കുറിപ്പ്