കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി; കര്‍ണാടക ലോകായുക്തയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം

  • By Anwar Sadath
Google Oneindia Malayalam News

ബെംഗളുരു: അഴിമതി ആരോപണ വിധേയനായ കര്‍ണാടക ലോകായുക്ത ജസ്റ്റിസ് ഭാസ്‌കര്‍ റാവുവിനെ കര്‍ണാടകത്തിലെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതായി ആരോപണം. മുന്‍ ലോകായുക്തയും റിട്ടയേര്‍ഡ് സുപ്രീംകോടതി ജഡ്ജിയുമായ സന്തോഷ് ഹെഗ്‌ഡെയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഭാസ്‌കര്‍ റാവുവിന്റെ മകന്‍ അശ്വിന്‍ റാവുവും ലോകായുക്തയിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് നൂറു കോടിയോളം രൂപ തട്ടിയെടുത്തതായി ആരോപണം ഉയര്‍ന്നിരുന്നു. അഴിമതി ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ കേസില്‍ നിന്നും രക്ഷപ്പെടുത്താമെ0ന്ന് വാഗ്ദാനം നല്‍കിയും ഭീഷണിപ്പെടുത്തിയുമാണ് പണം തട്ടിയത്.

santosh-hegde

ഇതുമായി ബന്ധപ്പെട്ട അന്വേഷണം കര്‍ണാടകത്തില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് സന്തോഷ് ഹെഗ്‌ഡെ ആരോപിച്ചു. സര്‍ക്കാര്‍ ഭാസ്‌കര്‍ റാവുവിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് വ്യക്തമാണ്. എന്താണ് ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നതില്‍ അത്ഭുതമുണ്ട്. കേസ് സിബിഐയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ മടിക്കുന്നതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു.

ലോകായുക്ത ജസ്റ്റിസിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരായ രണ്ടുപേരും ഭാസ്‌കര്‍ റാവുവിന്റെ മകനും ചേര്‍ന്നാണ് കോടികള്‍ തട്ടിയെടുത്തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പേരുകള്‍ ലോകായുക്ത ഉദ്യോഗസ്ഥന്‍ ചോര്‍ത്തി നല്‍കുകയും അശ്വിന്‍ റാവു അവരെ ചെന്നുകണ്ട് പണം വാങ്ങുകയുമായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇക്കാര്യത്തില്‍ ലോകായുക്ത എസ്പിക്ക് പരാതി നല്‍കിയത്.

English summary
Justice Hegde says Karnataka playing elaborate drama to protect Lokayukta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X