ജസ്റ്റിസ് കർണൻ ജുഡീഷ്യറിയെ നാണം കെടുത്തുന്നു!!ബൂത്ത് ഏജന്‍റിൽ നിന്ന് ഹൈക്കോടതി ജഡ്ജിയിലേയ്ക്ക്

  • Written By:
Subscribe to Oneindia Malayalam

കൊൽക്കത്ത: കൊൽക്കൊത്ത ഹൈക്കോടതി ജഡ്ജി സി എസ് കർണ്ണന്‍റെ നീക്കങ്ങൾ ഇന്ത്യൻ ജുഡീഷ്യറിയ്ക്ക് നാണക്കേടുണ്ടാക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ ഹൈക്കോടതി ജഡ്ജിയാണ് ആറ് മാസത്തെ തടവിന് വിധിച്ച ജസ്റ്റിസ് സി എസ് കര്‍ണ്ണൻ. ദളിത് അഭിഭാഷകനായ കർണ്ണൻ 15ാം വയസ്സിൽ 2002ൽ എഐഎഡിഎംകെയുടെ ബൂത്ത് ഏജൻറായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം 2009ലാണ് ഉയര്‍ന്ന ഔദ്യോഗിക പദവിയിലെത്തുന്നത്.

സുപ്രീം കോടതി വിധി വന്നതിനെ തുടർന്ന് ഇന്ത്യൻ അതിർത്തി കടന്നതായി അഭിഭാഷകന്‍റെ വെളിപ്പെടുത്തിക്കൊണ്ട് ജസ്റ്റിസ് കർണന്‍റെ അടുത്ത സഹായിയും ലീഗൽ അഡ്വൈസറുമായ പീറ്റർ രമേശ് കുമാർ വ്യാഴാഴ്ചയാണ് രംഗത്തെത്തിയിട്ടുള്ളത്. അറസ്റ്റ് ഒഴിവാക്കുന്നതിനായി രാജ്യം വിട്ടുവെന്നും പ്രസിഡന്‍റിനെ കാണാൻ അപ്പോയിന്‍റ്മെന്‍റ് ലഭിച്ചതിന് ശേഷം മാത്രമേ മടങ്ങിവരികയുള്ളൂവെന്നുമാണ് ലീഗൽ അഡ്വൈസര്‍ അവകാശപ്പെടുന്നു. കോടതിയലക്ഷ്യ കേസിൽ ജസ്റ്റിസ് കർണന് ആറ് മാസത്തെ തടവ് വിധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ തുടർന്നാണ് ജസ്റ്റിസ് കർണ്ണൻ അപ്രത്യക്ഷനായത്. ചൊവ്വാഴ്ചയായിരുന്നു കേസില്‍ വിധി പ്രസ്താവിച്ചത്.

വിവാദങ്ങളിൽ കുരുങ്ങി കർണ്ണൻ

വിവാദങ്ങളിൽ കുരുങ്ങി കർണ്ണൻ

2015ൽ മറ്റൊരു ഹൈക്കോടതി ജഡ്ജിയുടെ വിദ്യാഭ്യാസ യോഗ്യതയിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് ആരോപിച്ച കർണ്ണൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. സുപ്രീം കോടതി ജഡ്ജി സഞ്ജയ് കിഷനെതിരെ കോടതിയലക്ഷ്യം ചുമത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതും കർണ്ണനെ വിവാദങ്ങളിൽപ്പെടുത്തിയികരുന്നു. ഇതിന് പുറമേ ദളിത് വിഭാഗത്തിൽപ്പെട്ട തന്നെ അപമാനിച്ചുവെന്ന് ആരോപിച്ച് കോടതിയലക്ഷ്യത്തിന് പുറമേ ദേശീയ ന്യൂനപക്ഷകമ്മീഷന്‍റെ നിർദേശത്തോടെ ഉത്തരവിറക്കുമെന്നും കർണ്ണൻ ഭീഷണിപ്പെടുത്തിയിരുന്നു.

രാഷ്ട്രീയത്തോട് അഭിനിവേശം

രാഷ്ട്രീയത്തോട് അഭിനിവേശം

1983ൽ മദ്രാസ് ലോ കോളേജില്‍ നിന്ന് നിയമത്തിൽ ബിരുദം പൂർത്തിയാക്കിയ കർണൻ ഉടന്‍ തന്നെ അഭിഭാഷകനായി എന്‍ റോൾ ചെയ്യപ്പെട്ടു. രാഷ്ട്രീയത്തിനോട് അഭിനിവേശം കാത്തുസൂക്ഷിച്ചിരുന്ന കർണ്ണൻ 2002ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ ബൂത്ത് തല ഏജന്‍റായി പ്രവർത്തിച്ചിട്ടുണ്ട്.

വിവേചനത്തിനെതിരെ

വിവേചനത്തിനെതിരെ

തനിയ്ക്ക് സഹപ്രവര്‍ത്തകരില്‍ നിന്ന് നേരിടേണ്ടിവരുന്ന വിവേചനത്തിനെതിരെ പ്രസിഡന്‍റ്, ചീഫ് ജസ്റ്റിസ്, സുപ്രീം കോടതി കമ്മീഷൻ എന്നിവർക്ക് നിരന്തരം കർണ്ണൻ കത്തെഴുതാറുണ്ട്. രണ്ട് വർഷം മുമ്പാണ് ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോയത്. പരിഹാരത്തിനായി മദ്രാസ് ഹൈക്കോടതിയോട് സുപ്രീം കോടതിയെ സമീപിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ കര്‍ണന്‍റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. തുടർന്ന് ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി സുപ്രീം കോടതി കൊളീജിയം കർണ്ണനെ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കൊൽക്കത്ത ഹൈക്കോടതിയിലേയ്ക്ക് സ്ഥലം മാറ്റി.

 ഇന്ത്യൻ അതിർത്തി കടന്നു

ഇന്ത്യൻ അതിർത്തി കടന്നു

ജസ്റ്റിസ് കർണ്ണൻ ഇന്ത്യൻ അതിർത്തി കടന്ന് നേപ്പാളിലേയ്ക്കോ ബംഗ്ലാദേശിലേയ്ക്കോ പോയിട്ടുണ്ടെന്നാണ് കർണന്‍റെ അടുത്ത സഹായിയും ലീഗൽ അഡ്വൈസറുമായ പീറ്റർ രമേശ് കുമാർ പറയുന്നത്. പ്രധാനമന്ത്രിയെ നേരില്‍ കാണുന്നതിന് അപ്പോയിന്‍മെന്‍റ് ലഭിച്ച ശേഷം മാത്രമേ തിരിച്ച് ഇന്ത്യയിലേയ്ക്ക് വരികയുള്ളൂവെന്നും അറസ്റ്റിനെ പ്രതിരോധിക്കാനാണ് നീക്കമെന്നും അദ്ദേഹം അവകാശപ്പെടുന്നു. എന്നാൽ ഏത് വഴിയാണ് അതിർത്തി കടന്നതെന്ന വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു. വ്യാഴാഴ്ച രാവിലെ റോഡ് മാർഗ്ഗം ഇന്ത്യന്‍ അതിർത്തി കടന്നുവെന്നും ലീഗൽ അഡ്വൈസർ പറയുന്നു.

 പോലീസിന് തലവേദന മാത്രം

പോലീസിന് തലവേദന മാത്രം

ബുധനാഴ്ച വൈകിട്ട് ബംഗാൾ പോലീസിലെ അഞ്ചംഗ സംഘം ചെന്നൈയിലെത്തുകയും തമിഴ്നാട് പോലീസിന്‍റെ സഹായം തേടിയ ശേഷം ആന്ധ്രപ്രദേശിലേയ്ക്ക് പോകുകയും ചെയ്തിരുന്നു. അഭിഭാഷകനില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കാലഹസ്തി ക്ഷേത്തത്രിലേയ്ക്കാണ് പോലീസ് സഞ്ചരിച്ചത്.

 ചെന്നൈ വിട്ടു

ചെന്നൈ വിട്ടു

കൊൽക്കൊത്തയിൽ നിന്ന് ചെന്നൈയിലേക്ക് പോയ കർണ്ണൻ വിധി വന്ന് രണ്ട് മണിക്കൂറുകൾക്ക് ശേഷവും ചെന്നൈയിലെ ചെപ്പോക്ക് ഗസ്റ്റ് ഹൗസിലുണ്ടായിരുന്ന കർണ്ണൻ മാധ്യമങ്ങളോടും തന്നെ സന്ദർശിക്കാനെത്തിയവരോടും സംസാരിച്ചിരുന്നു. ബുധനാഴ്ച ഗസ്റ്റ്ഹൗസ് വിട്ടുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ആന്ധ്രപ്രദേശിലെ തിരുപ്പതിയ്ക്ക് സമീപത്തുള്ള കാലഹസ്തി ക്ഷേത്രത്തിലേയ്ക്ക് പോയെന്ന അഭിഭാഷകൻറെ വാക്കുകേട്ട് ആന്ധ്രയിലേക്ക് പോയ പോലീസ് സംഘം വെറും കയ്യോടെ മടങ്ങുകയായിരുന്നു.

ബംഗാൾ പോലീസും തമിഴ്നാട് പോലീസും

ബംഗാൾ പോലീസും തമിഴ്നാട് പോലീസും

ഡിജിപി രാജ് കനോജയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബംഗാള്‍ പോലീസ് സംഘം ബുധനാഴ്ച രാവിലെ ചെന്നൈയിലെത്തി പോലീസ് കമ്മീഷണര്‍ കരൺ സിൻഹയെ കണ്ട് ജസ്റ്റിസ് കര്‍ണ്ണനെ കണ്ടെത്താൻ സഹകരണം ആവശ്യപ്പെട്ടിരുന്നു. ഇതോടെ ചെന്നൈയിൽ പലയിടങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും പോലീസ് സംഘത്തിന് ജസ്റ്റിസിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ആറ് മാസം തടവ്

ആറ് മാസം തടവ്

കോടതിയലക്ഷ്യ കേസില്‍ ചൊവ്വാഴ്ചയാണ് സുപ്രീം കോടതി ജസ്റ്റിസ് കര്‍ണ്ണന് ആറ് മാസത്തെ തടവ് വിധിച്ചത്. വിധി പുറപ്പെടുവിച്ച കോടതി ജസ്റ്റിസിനെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്നും നിർദേശിച്ചിരുന്നു. ഉത്തരവ് നടപ്പിലാക്കാൻ പശ്ചിമ ബംഗാൾ പോലീസ് ഡയറക്ടർ ജനറലിന് നിർദേശം നൽകുകയും ചെയ്തിരുന്നു.

ഗസ്റ്റ് ഹൗസിൽ നിന്ന് മുങ്ങി !!

ഗസ്റ്റ് ഹൗസിൽ നിന്ന് മുങ്ങി !!

കോടതിയലക്ഷ്യ കേസിൽ ജസ്റ്റിസ് കർണ്ണന് ആറ് മാസത്തെ തടവ് വിധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്ന് രണ്ട് മണിക്കൂറിന് ശേഷവും തമിഴ്നാട്ടിലെ സ്റ്റേറ്റ് ഹൗസിലുണ്ടായിരുന്ന ജസ്റ്റിസ് കർണ്ണൻ മാധ്യ മങ്ങളോടും സംസാരിച്ചിരുന്നു. കർണ്ണൻറെ മറ്റൊരു അഭിഭാഷകൻ മണിക് രാജുമായി ബന്ധപ്പെട്ടപ്പോൾ കർണ്ണന്‍ ഗസ്റ്റ് ഹൗസില്‍ ഉണ്ടെന്ന

English summary
W Peter Ramesh Kumar, Justice Karnan’s close aide and his legal adviser, claimed that Justice Karnan is evading arrest and may have left the country to return only if the President of India gives him an appointment.
Please Wait while comments are loading...