കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതിക്കാരനായ ജഡ്ജിയെ സംരക്ഷിച്ചെന്ന ആരോപണം; കട്ജുവിന്റെ ആറ് ചോദ്യങ്ങള്‍

  • By Gokul
Google Oneindia Malayalam News

ദില്ലി: അഴിമതിക്കാരനായ ജഡ്ജിയെ മുന്‍ യുപിഎ സര്‍ക്കാര്‍ സംരക്ഷിച്ചെന്ന തന്റെ വെളിപ്പെടുത്തല്‍ വിവാദമായിരിക്കെ പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്‌ഡേയ കട്ജു വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തി. കട്ജുവിന്റെ ആരോപണത്തെ ചിലര്‍ തള്ളിയതിനെ തുടര്‍ന്നാണ് അദ്ദേഹം തന്റെ ആരോപണം കടുപ്പിച്ചത്.

അഴിമതിക്കാരനായ ജഡ്ജിയെ മന്‍മോഹന്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സംരിക്ഷിച്ച മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.സി. ലഹോട്ടിക്കെതിരെ ആറു ചോദ്യങ്ങള്‍ കട്ജു ഉയര്‍ത്തുന്നു. തന്റെ ബ്ലോഗിലാണ് കട്ജു ലഹോട്ടിയെ കുഴക്കുന്ന ചോദ്യങ്ങളുമായി രംഗത്തെത്തിയത്. ചോദ്യങ്ങള്‍ ഇങ്ങനെയാണ്.

മദ്രാസ് ഹൈക്കോടതി ജഡ്ജിക്കെതിരായ അഴിമതി ആരോപണം ഐബി അന്വേഷിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നോ? തന്റെ ആവശ്യപ്രകാരം ജഡ്ജിക്കെതിരെ ഐബി അന്വേഷണം നടത്തിയിരുന്നോ? ഐബിയുടെ അന്വേഷണത്തില്‍ ജഡ്ജി കുറ്റക്കാരനാണെന്ന് തെളിഞ്ഞതായി ചീഫ് ജസ്റ്റിസ് തന്നോട് ഫോണില്‍ അറിയിച്ചിരുന്നോ? ഐബി റിപ്പോര്‍ട്ടു പ്രകാരം സുപ്രീം കോടതി കൊളീജയത്തിന്റെ യോഗം ജഡ്ജിയുടെ കാലാവധി നീട്ടേണ്ടതില്ലെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നോ?

delhi-map

ഇത്തരം ഒരു നിര്‍ദ്ദേശമുണ്ടായിരുന്നിട്ടും കൊളീജയത്തിലെ അംഗങ്ങളോട് കൂടിയാലോചിക്കാതെ ജഡ്ജിക്ക് കാലാവധി നീട്ടിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി കത്തു നല്‍കിയിരുന്നോ? അഴിമതിക്കാരനാണെന്ന് കണ്ടെത്തിയിട്ടും ജഡ്ജിയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടത് എന്തുകൊണ്ട്? തുടങ്ങിയ പ്രധാന ചോദ്യങ്ങളാണ് കട്ജു ബ്ലോഗിലൂടെ ഉന്നയിച്ചിരിക്കുന്നത്.

എന്നാല്‍, തനിക്ക് ഇക്കാര്യത്തില്‍ കാര്യമായൊന്നും പറയാനില്ലെന്നായിരുന്നു ജസ്റ്റിസ് ലഹോട്ടിയുടെ മറുപടി. എന്തെങ്കിലും തെറ്റ് താന്‍ ചെയ്തിട്ടില്ല. റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും ഇത് ബോധ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ തന്റെ ചോദ്യങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറയാന്‍ ലഹോട്ടി തയ്യാറാകണമെന്ന് കട്ജു ആവശ്യപ്പെട്ടു.

അതിനിടെ, കട്ജുവിന്റെ ആരോപണം പാര്‍ലിമെന്റിലും ബഹളത്തിന് കാരണമായി. മന്‍മോഹന്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ അഴിമതിക്കാരനായ ജഡ്ജിയെ സംരക്ഷിച്ചതെന്ന് ചോദിച്ചായിരുന്നു ബഹളം. വിവാദ ജഡ്ജി ആരാണെന്ന് വെളിപ്പെടുത്തണമെന്ന് എഐഡിഎംകെ എംപിമാര്‍ പാര്‍ലിമെന്റില്‍ ആവശ്യപ്പെട്ടു.

English summary
Justice Katju's Six Questions to Justice Lahoti
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X