കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ സുപ്രീം കോടതി ജഡ്ജിക്കെതിരെ അഴിമതി ആരോപണവുമായി ജസ്റ്റിസ് കട്ജു

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: കോടിക്കണക്കിന് രൂപയുടെ ഭൂമി തുച്ഛവിലയ്ക്ക് വില്‍പന നടത്തിയ കേസില്‍ മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സികെ പ്രസാദ് അനധികൃതമായി ഇടപെട്ടെന്ന ആരോപണത്തില്‍ ജസ്റ്റിസ് മാര്‍ക്കാണ്ഡേയ കട്ജുവിന്റെ ലേഖനം. സംഭവത്തില്‍ കേസെടുക്കണമെന്ന് കാട്ടി ശാന്തിഭൂഷണ്‍ സുപ്രീംകോടതിക്ക് നല്‍കിയ പരാതി തള്ളിയതിനെതിരെയാണ് കട്ജുവിന്റെ വിമര്‍ശനം. സ്വന്തം പരവതാനിക്കുള്ളില്‍ അഴിമതി മൂടിവെക്കാനാണ് സുപ്രീംകോടതിയടെ ശ്രമമെന്ന് കട്ജു പറഞ്ഞു.

അഴിമതിയുമായി ബന്ധപ്പെട്ടുള്ള ലേഖനം നാല് ഇംഗ്ലീഷ് പ്രമുഖ പത്രങ്ങള്‍ക്ക് നല്‍കിയെങ്കിലും അവര്‍ പ്രസിദ്ധീകരിക്കാന്‍ മടിച്ചെന്നും കട്ജു ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിനെ രൂക്ഷമായി വിമര്‍ശിക്കാനും മുന്‍ പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ കട്ജു മടിച്ചില്ല.

markandey-katju

നവി മുംബൈയിലെ സീ വുഡ് എസ്‌റ്റേറ്റിലെ 1000 കോടി രൂപ മൂല്യം കണക്കാക്കുന്ന 88 ഏക്കര്‍ സിഡ്‌കോ ഭൂമി കൈമാറിയതുമായി ബന്ധപ്പെട്ടാണ് സികെ പ്രസാദിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നത്. കേവലം 33 കോടി രൂപയ്ക്ക് സ്ഥലം കൈമാറിയതിനെതിരെ ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇടപാട് റദ്ദാക്കുകയും റീ ടെണ്ടര്‍ ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയപ്പോള്‍ കേസ് പരിഗണിക്കാന്‍ ജസ്റ്റിസ് പ്രസാദ് അമിത താത്പര്യം കാണിച്ചതായി പറയുന്നു. മൂന്നംഗ ബഞ്ചിന്റെ പരിഗണനയിലുണ്ടായിരുന്ന കേസിനെ താന്‍ അടങ്ങുന്ന രണ്ടംഗ ബഞ്ചിലേക്ക് കൊണ്ടുവന്ന് കേസ് അതിവേഗം തീര്‍പ്പാക്കാക്കിയതായാണ് ആരോപണം. ചീഫ് ജസ്റ്റിന്റെ അധികാരത്തില്‍ കൈകടത്തിയാണ് ജസ്റ്റിസ് പ്രസാദ് കേസ് താനുള്‍പ്പെട്ട ബൈഞ്ചിലേക്ക് മാറ്റിയതെന്ന് കട്ജു തന്റെ ലേഖനത്തില്‍ പറയുന്നു.

English summary
Justice Markandey Katju blog article against Justice CK Prasad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X