എൻ.വി രമണ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചുരുക്കം ആളുകൾ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുക
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ.വി രമണ ഇന്ന് ചുമതലയേറ്റു. സുപ്രീംകോടതിയിലെ നാൽപ്പത്തിയെട്ടാമത്തെ ചീഫ് ജസ്റ്റിസാണ് എൻ.വി രമണ. രാവിലെ 11 മണിക്ക് രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചുരുക്കം ആളുകൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തതും.
ജസ്റ്റിസ് എസ്.എ ബോബ്ദെ ഏപ്രില്‍ 23ന് വിരമിച്ച ഒഴിവിലാണ് ജസ്റ്റിസ് രമണയുടെ നിയമനം. 2014 ഫെബ്രുവരി 17നാണ് രമണ സുപ്രിംകോടതിയില്‍ ജഡ്ജിയായി നിയമിതനാവുന്നത്. 2022 ആഗസ്റ്റ് 26ന് അദ്ദേഹം വിരമിക്കും. പതിനാറ് മാസമാണ് ചീഫ് ജസ്റ്റിസായുള്ള എൻ.വി രമണയുടെ കാലാവധി.

അഭിഭാഷകർ നൽകുന്ന അത്താഴ വിരുന്നും ഇന്ന് നടന്നേക്കില്ല. നിയമിതനായ ശേഷം ചീഫ് ജസ്റ്റിസ് ആദ്യം പരിഗണിക്കുന്ന കേസ് കേൾക്കാൻ കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭ്യുദയകാംഷികൾക്കും അവസരമുണ്ടാകാറുണ്ട്. എന്നാൽ പ്രത്യേക സാഹചര്യത്തിൽ ഇതിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Recommended Video

സുപ്രധാനമായ നിരവധി കേസുകളാണ് ചുമതലയേൽക്കുമ്പോൾ തന്നെ രമണയെ കാത്തിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ സുപ്രീംകോടതി സ്വമേധയാ നടത്തിയഇടപ്പെടലാണ് ഇതിൽ ആദ്യത്തേത്. റഫാൽ, ജമ്മു കശ്മീർ , സിഎഎ - എൻആർസി അടക്കമുള്ള നിരവധി കേസുകളും ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്ന എൻ വി രമണ പരിഗണിക്കും.












Click it and Unblock the Notifications